1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സി.പി.ഐ (മാവോയിസ്റ്റ്) ലോകത്തെ ആറാമത്തെ കൊടിയ ഭീകര സംഘടനയെന്ന് അമേരിക്ക
സി.പി.ഐ (മാവോയിസ്റ്റ്) ലോകത്തെ ആറാമത്തെ കൊടിയ ഭീകര സംഘടനയെന്ന് അമേരിക്ക
സ്വന്തം ലേഖകൻ: സിപിഐ മാവോയിസ്റ്റിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. നിലവിൽ ഭീകരസംഘടനകളിൽ ആറാം സ്ഥാനത്താണ് സിപിഐ മാവോയിസ്റ്റ്. 2018ൽ 117 ആക്രമണങ്ങളിലായി 311 പേരെ കൊലപ്പെടുത്തി. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് താലിബാനാണ്. ഐഎസ്, അല്‍ ഷഹാബ് (ആഫ്രിക്ക) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. 2018ലെ ഭീകരാക്രമണങ്ങള്‍ …
ഇന്ത്യയുടെ ആകാശത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കായി ഇൻഡിഗോയും ഖത്തർ എയർവേയ്സും
ഇന്ത്യയുടെ ആകാശത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കായി ഇൻഡിഗോയും ഖത്തർ എയർവേയ്സും
സ്വന്തം ലേഖകൻ: ഇൻഡിഗോയും ഖത്തർ എയർവേയ്സും തമ്മിലുള്ള തന്ത്രപരമായ ബിസിനസ് സഖ്യ പ്രഖ്യാപനം വ്യാഴാഴ്ച ദില്ലിയിൽ നടക്കും. ഇതിൽ കോഡ്ഷെയർ ഉൾപ്പടെയുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇൻഡിഗോയുടെ കോ- പ്രൊമോട്ടർ രാഹുൽ ഭാട്ടിയയും ഖത്തർ എയർവേയ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അക്ബർ അൽ ബേക്കറും തമ്മിലുള്ള അടുത്ത ബന്ധം ബിസിനസിനെയും സഹായിക്കുമെന്നാണ് …
“ആട്ടിടയനായി ജീവന് വേണ്ടി നെട്ടോട്ടം,” ബാഗ്ദാദിയുടെ അന്ത്യ നാളുകളെപ്പെറ്റി ലൈംഗിക അടിമയായിരുന്ന പെൺകുട്ടി
“ആട്ടിടയനായി ജീവന് വേണ്ടി നെട്ടോട്ടം,” ബാഗ്ദാദിയുടെ അന്ത്യ നാളുകളെപ്പെറ്റി ലൈംഗിക അടിമയായിരുന്ന പെൺകുട്ടി
സ്വന്തം ലേഖകൻ: അബു ഗരിബിലെ അമേരിക്കൻ പീഡനങ്ങളെ അതിജീവിച്ചു പുറത്തുചാടിയിട്ടുണ്ട്. ഇറാഖിലെയും പരിസരങ്ങളിലെയും തീവ്രവാദികളെ സംഘടിപ്പിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഉണ്ടാക്കി അതിന്റെ ഖലീഫയായി സ്വയം അവരോധിച്ചയാളാണ്. എന്നിട്ടും, അന്ത്യദിനങ്ങളിൽ ഏറെ പരിഭ്രാന്തനായിരുന്നു അബൂബക്ർ അൽ ബാഗ്‌ദാദി എന്ന ഭീകരനേതാവ്. അമേരിക്കയുടെ പണവും പറ്റി, ഏതുനിമിഷവും തന്നെ ഒറ്റാൻ തയ്യാറായ ഒരാൾ തന്റെ അനുയായികൾക്കിടയിൽത്തന്നെ ഉണ്ടെന്ന് ബാഗ്‌ദാദി …
ഇന്ത്യയിൽ വൻ ചാവേർ ആക്രമണത്തിനുള്ള ഐസിസ് പദ്ധതി പാളിയത് തലനാരിഴയ്ക്ക്: അമേരിക്ക
ഇന്ത്യയിൽ വൻ ചാവേർ ആക്രമണത്തിനുള്ള ഐസിസ് പദ്ധതി പാളിയത് തലനാരിഴയ്ക്ക്: അമേരിക്ക
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അമേരിക്ക. ഐഎസിന്റെ ദക്ഷിണേഷ്യന്‍ മേഖലയിലെ ഖൊറാസാന്‍ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നുവെന്നും അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറും ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ആക്ടിങ് ഡയറക്ടറുമായ റുസ്സെല്‍ ട്രാവേഴ്‌സ് ആണ് വ്യക്തമാക്കിയത്. അമേരിക്കന്‍ സെനറ്റില്‍ നടന്ന …
ലെബനനിലും ഇറാഖിലും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ കത്തിപ്പടരാൻ കാരണം “ജോക്കർ”?
ലെബനനിലും ഇറാഖിലും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ കത്തിപ്പടരാൻ കാരണം “ജോക്കർ”?
സ്വന്തം ലേഖകൻ: ബോക്‌സ് ഓഫീസ് കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ജോക്കര്‍ നിരവധി വിവാദങ്ങളിലും അകപ്പെട്ടിരുന്നു ഇപ്പോഴിതാ രണ്ടു രാജ്യങ്ങളില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെയും ഉത്തരവാദി ജോക്കറാണെന്നാണ് പുതിയ ആരോപണം. ലെബനനിലും ഇറാഖിലും നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ജോക്കര്‍ സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എന്നാണ് അറബ് ടെലിവിഷന്‍ മാധ്യമമായ അല്‍-മനാര്‍ ടിവി റിപ്പോർട്ട് ചെയ്യുന്നത്. ജോക്കറിലെ …
ആ​​ർ​​സി​​ഇ​​പി പ്രഖ്യാപനത്തിൻ ഇന്ത്യ ഒപ്പിട്ടില്ല; വില്ലനായത് ചൈനയുമായുള്ള വ്യാപാരത്തിലെ അവ്യക്തത
ആ​​ർ​​സി​​ഇ​​പി പ്രഖ്യാപനത്തിൻ ഇന്ത്യ ഒപ്പിട്ടില്ല; വില്ലനായത് ചൈനയുമായുള്ള വ്യാപാരത്തിലെ അവ്യക്തത
സ്വന്തം ലേഖകൻ: മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറില്‍ നിലവിലെ അവസ്ഥയില്‍ ഒപ്പുവയ്ക്കില്ലെന്ന് ഇന്നലെയാണ് ഇന്ത്യ വ്യക്തമാക്കിയത്. സുപ്രധാന പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാകുന്നതുവരെ ഈ വന്‍ വ്യാപാര കരാറില്‍ ഒപ്പുവയ്ക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ചൈനയുമായുള്ള വ്യാപാരത്തിലെ അന്തരം പരിഹരിക്കുന്നതു സംബന്ധിച്ച ചര്‍ച്ച തൃപ്തികരല്ലാത്തതാണ് കരാര്‍ ഒപ്പിടുന്നതില്‍നിന്ന് ഇന്ത്യ മാറിനില്‍ക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ …
ദുബായിൽ കാറിനടിയിൽപ്പെട്ട് ഇന്ത്യക്കാരിയായ നാലുവയസുകാരിക്ക് ദാരുണാന്ത്യം
ദുബായിൽ കാറിനടിയിൽപ്പെട്ട് ഇന്ത്യക്കാരിയായ നാലുവയസുകാരിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: ദുബായിൽ കാറിനടിയിൽപ്പെട്ട് ഇന്ത്യക്കാരിയായ നാലുവയസുകാരിക്ക് ദാരുണാന്ത്യം. ജബൽ അലി ടൗണിലെ സ്കൂൾ പരിസരത്തുവച്ച് തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ​ഗുരുതരമായി പരിക്കേറ്റതായി ​ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ആഫ്രിക്കൻ വംശജയായ യുവതി ഓടിച്ചിരുന്ന വാഹനത്തിനടിയിൽപ്പെട്ടാണ് അപകടം ഉണ്ടായതെന്ന് ജെബൽ അലി പൊലീസ് സ്റ്റേഷൻ ജനറൽ അദൽ അൽ സുവൈദി പറഞ്ഞു. …
കൊല്ലപ്പെട്ട ഐ.എസ് തലവന്‍ ബാഗ്ദാദിയുടെ സഹോദരി തുർക്കിയിൽ പിടിയിൽ
കൊല്ലപ്പെട്ട ഐ.എസ് തലവന്‍ ബാഗ്ദാദിയുടെ സഹോദരി തുർക്കിയിൽ പിടിയിൽ
സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സഹോദരി തുര്‍ക്കിയുടെ പിടിയില്‍. 65 വയസ്സുകാരിയായ റസ്മിയ അവാദ് ആണ് ആലെപ്പോയിലെ അസാസിലുള്ള ഒരു നഗരത്തില്‍ നിന്നും തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ പിടിയിലായത്. തുര്‍ക്കിയുടെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ ‘സ്വര്‍ണ്ണഖനി’യെന്നാണ് അറസ്റ്റിനെ വിശേഷിപ്പിച്ചത്. ഇസ്‌ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ കുര്‍ദിഷ് സേന തുര്‍ക്കിയുമായി സഖ്യം ചേര്‍ന്നിരുന്നു. …
“ഒന്നും സുരക്ഷതമല്ല!” ഡാറ്റാ ചോർത്തലിനെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരല്ലെന്ന് സ്നോഡന്‍
“ഒന്നും സുരക്ഷതമല്ല!” ഡാറ്റാ ചോർത്തലിനെ കുറിച്ച് ജനങ്ങള്‍  ബോധവാന്മാരല്ലെന്ന് സ്നോഡന്‍
സ്വന്തം ലേഖകൻ: ഡാറ്റാ ചൂഷണത്തെക്കുറിച്ച് ജനങ്ങള്‍ ഇപ്പോഴും തീരെ ബോധവാന്മാരല്ലെന്ന് യു.എസ് സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനും വിസില്‍ബ്ലോവറുമായ എഡ്വേഡ് സ്നോഡന്‍. അതുകൊണ്ടാണ് ഭരണകൂടവും കോര്‍പറേറ്റുകളും ദുരുപയോഗം തുടരുന്നതെന്നും സ്നോഡന്‍ പറഞ്ഞു.പോര്‍ച്ചുഗലില്‍ നടന്ന ലോക വെബ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു സ്നോഡന്‍. ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്ത് …
ബലോട്ടെല്ലിക്ക് എതിരാായ വംശീയ അധിക്ഷേപം; വെറോണ ആരാധകന് 2030 വരെ വിലക്ക്
ബലോട്ടെല്ലിക്ക് എതിരാായ വംശീയ അധിക്ഷേപം; വെറോണ ആരാധകന് 2030 വരെ വിലക്ക്
സ്വന്തം ലേഖകൻ: ഇറ്റാലിയന്‍ സീരി എയിലെ വംശീയാധിക്ഷേപ വിവാദത്തില്‍ ഫുട്‌ബോള്‍ ആരാധകന് 10 വര്‍ഷത്തെ വിലക്ക്. സീരി എയിലെ ബ്രഷ്യ – വെറോണ മത്സരത്തിനിടെ ഇറ്റാലിയന്‍ താരം മരിയോ ബലോട്ടെല്ലിക്കാണ് ദുരനുഭവം നേരിട്ടത്. മുന്‍പ് പലപ്പോഴും വംശീയാധിക്ഷേപത്തിനിരയായ താരമാണ് ബലോട്ടെല്ലി. മത്സരത്തിനിടെ വെറോണ ആരാധകര്‍ ബലോട്ടെല്ലിയെ അധിക്ഷേപിക്കുകയായിരുന്നു. തുടര്‍ച്ചയായ അധിക്ഷേപം കാരണം മത്സരത്തിനിടെ പന്ത് ദേഷ്യത്തോടെ …