സ്വന്തം ലേഖകൻ: 50 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ തിരമാലയെ ഏറ്റുവാങ്ങി വെനീസ്. സെന്റ് മാര്‍ക്‌സ് സ്‌ക്വയറില്‍ കടല്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെയെത്തിയ വിനോദസഞ്ചാരികൾ വിവിധ പുനരധിവാസ കേന്ദ്രങ്ങളില്‍ താത്ക്കാലിക അഭയം തേടി. അസാധാരണമാം വിധമുള്ള ശക്തമായ വേലിയേറ്റമാണ് നിലവില്‍ നാം നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് വെനീസ് മേയര്‍ ലൂഗി ബ്രുഗ്നാരോ ട്വീറ്റ് ചെയ്തു. വീട്ടില്‍ വെള്ളം …
സ്വന്തം ലേഖകൻ: ഒമാനിലെ മസ്ക്കറ്റില്‍ ഞായറാഴ്ച്ച പെയ്ത കനത്ത മഴയെ തുടർന്ന് ആറു നിർമ്മാണ തൊഴിലാളികൾ മണ്ണിനടിയില്‍ പെട്ട് മരിച്ചു. എല്ലാവരും ഇന്ത്യൻ പൌരന്മാരാണെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള സൂചന. മസ്ക്കറ്റിലെ സീബ് പ്രദേശത്തെ നിർമ്മാണ സൈറ്റിലാണ് ദുരന്തം നടന്നിരിക്കുന്നത്. ആറു പേരും പൈപ്പ് നിർമ്മാണ തൊഴിലാളികളാണ്. രണ്ട് കമ്പനികളുടെ കീഴിലുള്ള മൂന്ന് വീതം തൊഴിലാളികളാണ് …
സ്വന്തം ലേഖകൻ: പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് തിരിച്ചു. നൂതന ഭാവിക്കായുള്ള സാമ്പത്തിക വളര്‍ച്ച എന്നതാണ് നവംബര്‍ 13, 14 തിയതികളിലായി നടക്കുന്ന ഉച്ചകോടിയുടെ പ്രമേയം. ഇത് ആറാം തവണയാണ് പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായികളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പുറമേ …
സ്വന്തം ലേഖകൻ: ഒമാനിലേക്ക് മരുന്നുകൾ കൊണ്ട് വരുന്നവർ മതിയായ രേഖകൾ കൈവശം വെക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സ തേടിയ ആശുപത്രിയിൽ നിന്നുള്ള ആറ് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത മെഡിക്കൽ റിപ്പോർട്ടുകൾ കൂടെ കരുതണം. മെഡിക്കൽ റിപ്പോർട്ടിൽ രോഗിയെയും മരുന്നിനെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. മെഡിക്കൽ റിപ്പോർട്ടിന്റെ ഭാഗമായി രോഗിയുടെ ആറ് മാസത്തിൽ …
സ്വന്തം ലേഖകൻ: വികാരനിർഭരമായ രംഗങ്ങൾക്കാണ് കാനഡയിലെ ഒരു വിമാനത്താവളം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഒരമ്മയുടെയും മകന്റെയും ഊഷ്മള കൂടിക്കാഴ്ചയായിരുന്നു സന്ദര്‍ഭം. മൂന്നു വര്‍ഷത്തിനു ശേഷം അവര്‍ വീണ്ടും കാണുകയായിരുന്നു. എന്നെന്നേക്കുമായി അകന്നുപോയെന്ന് കരുതിയിടത്താണ് അതിര്‍ത്തികള്‍ അപ്രസക്തമാക്കി അവർ വീണ്ടും കണ്ടുമുട്ടിയത്. മകൻ അടുത്തെത്തിയപ്പോളേക്കും അവർ ചാടിയെഴുന്നേറ്റു. അവനെ കെട്ടിപ്പുണരുന്നു. ഇരുവരും നിർത്താതെ കരയുകയാണ്. അതേസമയം …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ഗാർഹിക ജോലി വിസയിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ നിർബന്ധിത ആരോഗ്യ പരിശോധന നടത്തണമെന്ന് പാർലമെൻ്റിൽ ശിപാർശ. ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനാണ് നിർദേശമെന്ന് ഈ ആവശ്യം ഉന്നയിച്ച അഞ്ചോളം എം.പിമാർ വ്യക്തമാക്കി. വീട്ടു ജോലിക്കാരും മറ്റ് ഗാർഹിക തൊഴിലാളികളും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി വിമാനത്താവളത്തിൽ നിർബന്ധിത ആരോഗ്യപരിശോധനകള്‍ക്ക് വിധേയമാകണമെന്നാണ് പാർലമെന്റില്‍ എം.പിമാരുടെ ശിപാർശ. …
സ്വന്തം ലേഖകൻ: ഒമാനില്‍ കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സൂചന. ലഭ്യമാവുന്ന പ്രാഥമിക വിവരമനുസരിച്ച് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് കരുതുന്നതെന്നും വിശദപരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീര്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മസ്കത്ത് അന്തരാഷ്ട്ര വിമാനത്തവാളത്തിന് സമീപം നടന്നുവരുന്ന ഒരു …
സ്വന്തം ലേഖകൻ: പാരീസില്‍ ആയിരക്കണക്കിന് ആളുകള്‍ ഇസ്‌ലാമോഫോബിയക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. രണ്ടാഴ്ച മുന്നേ തെക്കുപടിഞ്ഞാറന്‍ നഗരമായ ബയോണില്‍ പള്ളിക്കെതിരെ വെടിവെപ്പ് നടന്നിരുന്നു. മുസ്‌ലീങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്താനാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കളക്ടീവ് എഗെനസ്റ്റ് ഇസ്ലാമോഫോബിയ ഇന്‍ ഫ്രാന്‍സ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാറ്റിരുന്നു പ്രതിഷേധം. ശിരോവസ്ത്രം ധരിച്ചവര്‍ക്കെതിരേ പൊതുജനം പുലര്‍ത്തുന്ന മുന്‍വിധികളെ വിമര്‍ശിക്കുന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് …
സ്വന്തം ലേഖകൻ: വിസിയെ കാണാതെ പിരിഞ്ഞുപോകില്ലെന്ന് ജെഎന്‍യുവില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് പൊലീസ് ജല പീരങ്കി ഉപയോഗിച്ചു. ബാരിക്കേഡുമായി വന്ന വാഹനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. സംഘര്‍ഷം ഒഴിവാക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണനയെന്ന് പൊലീസ് അറിയിച്ചു. സമര സ്ഥലത്ത് ദില്ലി പൊലീസ് ജോയിന്‍റ് കമ്മീഷണർ ആനന്ദ് മോഹന്‍ എത്തിയിട്ടുണ്ട്. …
സ്വന്തം ലേഖകൻ: വിവിധ മേഖലകളില്‍ പ്രവാസികളുടെ തൊഴില്‍ വിസയ്ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഒമാൻ മാന്‍പവര്‍ മന്ത്രാലയം ഉത്തരവിറക്കി. നിര്‍മ്മാണം, ശുചീകരണം എന്നീ മേഖലകളിലെ സ്വകാര്യ കമ്പനികള്‍ക്ക് വിദേശി ജീവനക്കാരെ നിയമിക്കാന്‍ അടുത്ത ആറുമാസത്തേക്ക് വിസ അനുവദിക്കില്ല. എന്നാല്‍ നൂറ് ജീവനക്കാരിലധികം ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് ഇത് ബാധകമാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം …