സ്വന്തം ലേഖകന്‍: യുഎസ് സര്‍വകലാശാലയ്ക്ക് നേരെ സൈബര്‍ ആക്രമണം: ഇന്ത്യന്‍ വംശജന് യുഎസ് കോടതി 86 ലക്ഷം ഡോളര്‍ പിഴയിട്ടു. യുഎസിലെ സര്‍വകലാശാലയ്ക്കു നേരെ സൈബര്‍ ആക്രമണ പരമ്പര അഴിച്ചുവിട്ട ഇന്ത്യന്‍ വംശജനായ പരസ് ഝാ എന്ന ഇരുപത്തിരണ്ടുകാരനാണ് 86 ലക്ഷം ഡോളര്‍ (ഏകദേശം 63 കോടി രൂപ) പിഴ. ഇതിനു പുറമേ 6 മാസം …
സ്വന്തം ലേഖകന്‍: ഖഷോഗ്ഗി വധം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് തുര്‍ക്കി പ്രോസിക്യൂട്ടര്‍; കോണ്‍സുലേറ്റില്‍ കടന്ന ഉടനെ ഖഷോഗ്ഗിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹം നശിപ്പിച്ചത് തുണ്ടം തുണ്ടമാക്കി. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതക്കത്തില്‍ സൗദി അറേബ്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തല്‍. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പ്രവേശിച്ച ഉടനെ ഖഷോഗിയെ ശ്വാസംമുട്ടിച്ച് കൊല്ലുകയും ശേഷം …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് യുഎസ് പൗരത്വം ലഭിക്കില്ലെന്ന് ട്രംപ്; നിയമഭേദഗതി കൊണ്ടുവരാന്‍ നീക്കം. അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം അവകാശമാക്കുന്ന നിയമത്തില്‍ മാറ്റം വരുത്താനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് ജനിക്കുന്ന വിദേശികളുടെ കുട്ടികളെ അമേരിക്കന്‍ പൗരന്‍മാരായി കണക്കാക്കുന്ന നിലവിലെ നിയമത്തിനാണ് ഭേദഗതി വരുത്തുന്നത്. പ്രത്യേക എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമം …
സ്വന്തം ലേഖകന്‍: ‘ഖഷോഗ്ഗിയുടെ കൊലപാതകം മൂടിവെയ്ക്കാന്‍ സൗദിയെ അനുവദിക്കരുത്,’ ട്രംപിനോട് ഖഷോഗ്ഗിയുടെ പ്രതിശ്രുത വധുവിന്റെ അഭ്യര്‍ഥന. മാധ്യപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം മൂടിവെക്കാന്‍ സൗദിയെ ഒരിക്കലും ട്രംപ് അനുവദിക്കരുതെന്ന് അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ഹാറ്റിസ് കെംഗിസ് അഭ്യര്‍ഥിച്ചു. ഖഷോഗ്ഗിയുടെ കൊലപാതകത്തില്‍ പല രാഷ്ട്രതലവന്‍മാരുടെയും നിലപാടില്‍ താന്‍ നിരാശയാണ്. പ്രത്യേകിച്ച് യുഎസിന്റെ നിലപാടെന്നും കെംഗിസ് ലണ്ടനില്‍ നടന്ന …
സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി; രാജപക്‌സെ പ്രധാനമന്ത്രിയായി ചുമതലയേറ്റു; പ്രസിഡന്റ് സിരിസേനയ്‌ക്കെതിരെ കൊളംബോയില്‍ വിക്രമസിംഗെ പക്ഷക്കാരുടെ വന്‍ പ്രതിഷേധ പ്രകടനം. ശ്രീലങ്കയില്‍ പ്രസിഡന്റ് സിരിസേന നടത്തിയ അട്ടിമറിയില്‍ പ്രതിഷേധിച്ചും ഉടന്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ടുമാണ് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി വിക്രമസിംഗെയുടെ യുഎന്‍പി പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ കൊളംബോയില്‍ വന്‍ പ്രകടനം നടന്നത്. പ്രകടനത്തില്‍ ഒരു ലക്ഷം …
സ്വന്തം ലേഖകന്‍: കുറ്റം സമ്മതിച്ച് മരണത്തിന്റെ മാലാഖ; നൂറോളം പേരെ വിഷം കുത്തിവച്ചു കൊന്നതായി ജര്‍മന്‍ നഴ്‌സ് കോടതിയില്‍. നൂറോളം രോഗികളെ വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ജര്‍മന്‍കാരനായ പുരുഷ നഴ്‌സ് നീല്‍സ് ഹോഗലാണ് കോടതിയില്‍ കുറ്റം സമ്മതിച്ചത്. 2005നും 2009നും ഇടയ്ക്ക് വടക്കന്‍ ജര്‍മനിയിലെ രണ്ട് നഗരങ്ങളിലെ ആശുപത്രികളിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. …
സ്വന്തം ലേഖകന്‍: തകര്‍ന്ന ഇന്തൊനീഷ്യന്‍ വിമാനത്തിലെ യാത്രക്കാര്‍ക്കും അവശിഷ്ടങ്ങള്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നു; ജാവ കടലില്‍ ശരീരാവശിഷ്ടങ്ങള്‍. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുശേഷം കടലില്‍ തകര്‍ന്ന ലയണ്‍ എയര്‍ വിമാനത്തിലെ യാത്രക്കാര്‍ക്കും അവശിഷ്ടങ്ങള്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നു. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ജാവ കടലില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിനു സാങ്കേതിക തകരാറുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.വിമാനം ടേക്ക് ഓഫ് ചെയ്തു മൂന്നു മിനിറ്റിനുള്ളില്‍ പൈലറ്റായ ഡല്‍ഹി …
സ്വന്തം ലേഖകന്‍: കുടിയേറ്റ കാരവാന്‍ തടയാന്‍ രണ്ടും കല്‍പ്പിച്ച് യുഎസ് ഭരണകൂടം; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 5,200 സേനാംഗങ്ങളെ വിന്യസിക്കുമെന്ന് പ്രഖ്യാപനം. മധ്യ അമേരിക്കയില്‍നിന്ന് യുഎസിലേക്ക് യാത്ര ചെയ്യുന്ന കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 5,200 സുരക്ഷാ ഉദ്യോഗസ്ഥരെകൂടി വിന്യസിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു. യുഎസിലേക്ക് കുടിയേറാനായി ആയിരക്കണക്കിന് അഭയാര്‍ഥികള്‍ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. അനധികൃത …
സ്വന്തം ലേഖകന്‍: ഇന്ത്യ, ജപ്പാന്‍ ഉച്ചകോടല്യില്‍ 6 കരാറുകള്‍ ഒപ്പുവച്ചു; 2 പ്ലസ് 2 ചര്‍ച്ച നടത്തും; അതിവേഗ റെയില്‍ പദ്ധതിയ്ക്കും നാവിക മേഖലയിലെ സഹകരണത്തിനും ധാരണ. അതിവേഗ റെയില്‍ പദ്ധതിയും നാവിക മേഖലയിലെ സഹകരണവും ഉള്‍പ്പെടെ 6 കരാറുകളില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും പ്രതിരോധ മന്ത്രിമാരും പങ്കെടുക്കുന്ന 2 …
സ്വന്തം ലേഖകന്‍: പാക് പ്രകോപനത്തിന് മിന്നലാക്രമണം മറുപടി; പാക് സൈന്യത്തിന്റെ ഭരണ നിര്‍വഹണ ആസ്ഥാനവും ഭീകര ക്യാമ്പുകളും ഇന്ത്യ തകര്‍ത്തു. കരസേനയുടെ കെട്ടിടങ്ങള്‍ക്കും ബ്രിഗേഡ് ആസ്ഥാനത്തിനും നേരെ പാക് സൈന്യം ഒക്ടോബര്‍ 23 ന് ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ തിരിച്ചടിച്ചത്. നിയന്ത്രണരേഖയ്ക്കുസമീപം പാക്കധീന കശ്മീരിലുള്ള പാക് സൈന്യത്തിന്റെ ഭരണനിര്‍വഹണ ആസ്ഥാനങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. …