സ്വന്തം ലേഖകന്‍: ട്യൂബ് സമരത്തില്‍ വലഞ്ഞ് ലണ്ടന്‍ നഗരം, നിരത്തുകളില്‍ വാഹന പ്രളയവും ഗതാഗത കുരുക്കും. ജീവനക്കാരെ കുറയ്ക്കുന്നതിലും ടിക്കറ്റ് ഓഫിസുകള്‍ അടച്ചുപൂട്ടുന്നതിലും പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകള്‍ നടത്തിയ 24 മണിക്കൂര്‍ ട്യൂബ് സമരമാണ് ലണ്ടന്‍ നിവാസികളെ വട്ടംചുറ്റിച്ചത്. നഗരത്തിലെ സ്ഥിരം യാത്രക്കാരും വിനോദ സഞ്ചാരികളും ഒരുപോലെ പെരിവഴിയില്‍ കുടുങ്ങിയതോടെ സെന്‍ട്രല്‍ ലണ്ടനിലെ ബസുകളിലെല്ലാം ഇന്നലെ …
സ്വന്തം ലേഖകന്‍: ദീര്‍ഘദൂര മിസൈലുകളുമായി ആയുധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇറാന്‍, ഗള്‍ഫ് മേഖല അശാന്തമാകുമെന്ന് ആശങ്ക. ദീര്‍ഘദൂര മിസൈലുകള്‍ വികസിപ്പിക്കാനുള്ള പദ്ധതിക്കു ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. സൈനികച്ചെലവ് പൊതുബജറ്റിന്റെ അഞ്ചു ശതമാനമായി വര്‍ധിപ്പിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. കഴിഞ്ഞവര്‍ഷം ഇതു രണ്ടുശതമാനമായിരുന്നു. മിസൈല്‍ വികസന പദ്ധതി ട്രംപ് ഭരണകൂടവുമായി ഏറ്റുമുട്ടലിനു വഴിതെളിച്ചേക്കുമെന്ന് ആശങ്കയുണ്ട്. ഇറാന്റെ മിസൈല്‍ പദ്ധതി …
സ്വന്തം ലേഖകന്‍: വിസ തര്‍ക്കം വെടിവപ്പില്‍ കലാശിച്ചു, മെക്‌സിക്കോയില്‍ യു.എസ് നയതന്ത്ര പ്രതിനിധിയെ വെടിവച്ചിട്ട ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ സഫര്‍ സിയ (31) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് ഗൗദലജരയിലെ ഷോപ്പിംഗ് സെന്ററിന് പുറത്തുവച്ച് നയതന്ത്ര പ്രതിനിധിക്ക് വെടിയേറ്റത്. എഫ്.ബി.ഐയും ഡിഇഎയും ജിലാസ്‌കോ സ്‌റ്റേറ്റ് പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് സിയയെ …
സ്വന്തം ലേഖകന്‍: ഷാര്‍ജ ഭരണാധികാരിക്ക് പിണറായിയുടെ ക്ഷണം, സെപ്റ്റംബറില്‍ കേരളം സന്ദര്‍ശിക്കും. ഷാര്‍ജ ഭരണാധികാരിയായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ ഷാര്‍ജ ബിദ പാലസില്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സെപ്റ്റംബറില്‍ കേരളത്തിലെത്തുമെന്ന് ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം …
സ്വന്തം ലേഖകന്‍: യുഎസിലേക്ക് മുസ്ലീങ്ങളെ അടുപ്പിക്കില്ലെന്ന തന്റെ നിലപാട് ശരി, തുര്‍ക്കി, ബെര്‍ലിന്‍ ഭീകരാക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി ട്രംപ്. ബര്‍ലിനിലും തുര്‍ക്കിയിലും ഭീകരാക്രമണം നടന്ന സാഹചര്യത്തില്‍ യു.എസിലേക്ക് മുസ്ലിംകള്‍ പ്രവേശിക്കുന്നത് തടയണമെന്ന തന്റെ വാദത്തിന് പ്രസക്തി വര്‍ധിക്കുന്നുവെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തുര്‍ക്കി, ബര്‍ലിന്‍ ആക്രമണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ട്രംപ്. ഭീതിപ്പെടുത്തുന്ന …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കുമേല്‍ നികുതി ഏര്‍പ്പെടുത്തി സൗദി അറേബ്യ, സ്വദേശിവത്കരണം ശക്തമാക്കാനും തീരുമാനം. പ്രതിമാസം 700 റിയാല്‍ വരെ നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം 2017 ലേക്കുള്ള ബജറ്റിലാണ് പ്രഖ്യാപിച്ചത്. കൂടാതെ, സ്വദേശികളെ കൂടുതല്‍ നിയമിക്കുന്ന കമ്പനികള്‍ക്കു നികുതി ഇളവു നല്‍കുമെന്നും സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവ് അവതരിപ്പിച്ച ബജറ്റില്‍ പറയുന്നു. പ്രവാസി ജോലിക്കാര്‍ക്ക് പ്രതിമാസം …
സ്വന്തം ലേഖകന്‍: ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് താത്പര്യമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീര്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ സമാധാനപരമായ മാര്‍ഗത്തിലൂടെ പരിഹരിക്കുകയും പാകിസ്താനില്‍ നിന്നും ഭീകരവാദം തുടച്ചു നീക്കുകയുമാണ് പാകിസ്താന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ ബൊസ്‌നിയ സന്ദര്‍ശനത്തിനിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്തിലുള്ള അല്‍ ഖ്വയിദ, തെഹ്‌റിക്ക് ഇ താലീബാന്‍ അടക്കമുള്ള ഭീകരസംഘടനകളുടെ …
സ്വന്തം ലേഖകന്‍: ജര്‍മ്മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ഭീകരന്റെ ചിത്രം പുറത്ത്, പ്രതി ടുണീഷ്യന്‍ പൗരനെന്ന് അധികൃതര്‍. അനേകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ട്രക്ക് ഓടിച്ചിരുന്ന ഭീകരന്റെ ചിത്രം ജര്‍മ്മനി പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ അഭയാര്‍ത്ഥിയായി എത്തിയ ടുണീഷ്യന്‍ പൗരനായ അനിസ് അമ്രി എന്ന 24 കാരന്റേതാണ് ചിത്രം. ഇയാളെ പല തവണ ജര്‍മ്മന്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനെ കടത്തിവെട്ടി ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇന്ത്യ ഇത്തരത്തില്‍ ഒരു നേട്ടം കൈവരിക്കുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനം(ജി.ഡി.പി) നിരക്ക് അനുസരിച്ച് തയ്യാറാക്കിയ പട്ടികയില്‍ അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യ ആറാമതാണ്. ഇന്ത്യയിലെ ദ്രുതഗതിയിലുണ്ടായ സാമ്പത്തിക വളര്‍ച്ചയും യൂറോപ്യന്‍ യൂണിയനില്‍ …
സ്വന്തം ലേഖകന്‍: തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് ഉര്‍ദുഗാനോട് നന്ദി പറയാന്‍ അലെപ്പോയിലെ ട്വിറ്റര്‍ ഗേളെത്തി. സിറിയന്‍ ആഭ്യന്തര യുദ്ധം അലെപ്പൊ നഗരത്തിലുണ്ടാക്കിയ ദുരിതങ്ങള്‍ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചതിലൂടെ പ്രശസ്തയായ പെണ്‍കുട്ടി ഏഴു വയസ്സുകാരി ബനാ അല്‍ആബേദും കുടുംബവുമാണ് ഉര്‍ദുഗാനെ അങ്കാറയിലെ ഔദ്യോഗിക വസതിയിലെത്തി കണ്ടത്. അലെപ്പൊയില്‍നിന്ന് തിങ്കളാഴ്ചയാണ് തുര്‍ക്കിയിലെ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ ബനായുള്‍പ്പെടെ …