1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചതുരാകൃതിയിലുള്ള ചക്രവുമായി ലാന്റ് ചെയ്ത ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം അധികൃതരേയും പൈലറ്റിനേയും ഞെട്ടിച്ചു
ചതുരാകൃതിയിലുള്ള ചക്രവുമായി ലാന്റ് ചെയ്ത ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം അധികൃതരേയും പൈലറ്റിനേയും ഞെട്ടിച്ചു
സ്വന്തം ലേഖകന്‍: ചതുരാകൃതിയിലുള്ള ചക്രവുമായി ലാന്റ് ചെയ്ത ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം അധികൃതരേയും പൈലറ്റിനേയും ഞെട്ടിച്ചു. വെള്ളിയാഴ്ച ഹോങ്കോങ്ങില്‍ നിന്നത്തെിയ ബ്രിട്ടീഷ് എയര്‍വേസിന്റെ എ380 സൂപ്പര്‍ജംബോ വിമാനമാണ് ചതുരാകൃതിയിലുള്ള ടയറുകളുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങിയത്. വിമാനം പുറപ്പെടുന്ന സമയത്തുതന്നെ പൈലറ്റിനു ടയറിന്റെ മര്‍ദത്തില്‍ വ്യതിയാനങ്ങളുള്ളതായി മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ടയറിന്റെ ഈ …
സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, ഡല്‍ഹി സ്വദേശി ടിനാ ദാബിക്ക് ഒന്നാം റാങ്ക്, ആദ്യ പത്തില്‍ മലയാളികളില്ല
സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, ഡല്‍ഹി സ്വദേശി ടിനാ ദാബിക്ക് ഒന്നാം റാങ്ക്, ആദ്യ പത്തില്‍ മലയാളികളില്ല
സ്വന്തം ലേഖകന്‍: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, ഡല്‍ഹി സ്വദേശി ടിനാ ദാബിക്ക് ഒന്നാം റാങ്ക്, ആദ്യ പത്തില്‍ മലയാളികളില്ല. യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ (യു.പി.എ.സി) ഫലം പ്രഖ്യാപിച്ചപ്പോള്‍ ഡല്‍ഹി സ്വദേശി ടിന ദാബി, കശ്മീര്‍ സ്വദേശി അത്താര്‍ ആമിര്‍ ഉല്‍ ഷാഫിഖാന്‍, ഡല്‍ഹി സ്വദേശി ജസ്മീത് സിങ് സദ്ദു, ആര്‍ത്തിക ശുക്ല, …
ചൈനയിലെ മണ്ണിടിച്ചില്‍ ദുരന്തം, മരണം 34 ആയി, കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു
ചൈനയിലെ മണ്ണിടിച്ചില്‍ ദുരന്തം, മരണം 34 ആയി, കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു
സ്വന്തം ലേഖകന്‍: ചൈനയിലെ മണ്ണിടിച്ചില്‍ ദുരന്തം, മരണം 34 ആയി, കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു. തെക്കുകിഴക്കന്‍ ചൈനയിലെ ഒരു ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. മണ്ണിനടിയില്‍ നിന്ന് രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്താനും കഴിഞ്ഞു. മേഖലയില്‍ കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. …
ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റുസഫിന് പുതുശ്വാസം, ഇംപീച്ച്‌മെന്റ് നടപടികള്‍ റദ്ദാക്കി സ്പീക്കറുടെ ഉത്തരവ്
ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റുസഫിന് പുതുശ്വാസം,  ഇംപീച്ച്‌മെന്റ് നടപടികള്‍ റദ്ദാക്കി സ്പീക്കറുടെ ഉത്തരവ്
സ്വന്തം ലേഖകന്‍: ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റുസഫിന് പുതുശ്വാസം, ഇംപീച്ച്‌മെന്റ് നടപടികള്‍ റദ്ദാക്കി സ്പീക്കറുടെ ഉത്തരവ്. റുസഫിനെതിരേയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ റദ്ദാക്കിക്കൊണ്ട് അധോസഭയുടെ ഇടക്കാല സ്പീക്കര്‍ വാല്‍ദിര്‍ മരാന്‍ഹോയാണ് ഉത്തരവു പുറപ്പെടുവിച്ചത്. എന്നാല്‍ ഇതോടെ ബ്രസീലിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അധോസഭ വന്‍ഭൂരിപക്ഷത്തോടെ പാസാക്കിയ ഇംപീച്ച്‌മെന്റ് ശുപാര്‍ശയിന്മേല്‍ സെനറ്റില്‍ ഇന്ന് വോട്ടിംഗ് …
കാനഡയില്‍ എണ്ണ നഗരമായ ഫോര്‍ട്ട് മക്മറയെ കാട്ടുതീ ചാമ്പലാക്കി, എണ്ണ ഉല്പാദനം നിര്‍ത്തിവച്ചു
കാനഡയില്‍ എണ്ണ നഗരമായ ഫോര്‍ട്ട് മക്മറയെ കാട്ടുതീ ചാമ്പലാക്കി, എണ്ണ ഉല്പാദനം നിര്‍ത്തിവച്ചു
സ്വന്തം ലേഖകന്‍: കാനഡയില്‍ എണ്ണ നഗരമായ ഫോര്‍ട്ട് മക്മറയെ കാട്ടുതീ ചാമ്പലാക്കി, എണ്ണ ഉല്പാദനം നിര്‍ത്തിവച്ചു. ലോകത്തെ ഏറ്റവും വലിയ മൂന്നാത്തെ എണ്ണ ശേഖരമുള്ള ഫോര്‍ട് മക്മറെയെ കാട്ടുതീ ആഹരിച്ചതോടെ കാനഡയുടെ സമ്പദ് വ്യവസ്ഥ സമീപകാലത്തെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ്. ദിവസങ്ങളായി തുടരുന്ന കാട്ടുതീയില്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ട പതിനായിരങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുകയായി ശതകോടികള്‍ …
യൂറോപ്യന്‍ യൂണിയന്‍ അംഗത്വം, ബ്രിട്ടന്‍ ഹിതപരിശോധനയുടെ ചൂടിലേക്ക്
യൂറോപ്യന്‍ യൂണിയന്‍ അംഗത്വം, ബ്രിട്ടന്‍ ഹിതപരിശോധനയുടെ ചൂടിലേക്ക്
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വം, ബ്രിട്ടന്‍ ഹിതപരിശോധനയുടെ ചൂടിലേക്ക്. ജൂണ്‍ 23 നാണ് രാജ്യം യൂണിയനില്‍ തുടരുന്നതു സംബന്ധിച്ച തീരുമാനമെടുക്കാനായി ഹിതപരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം, യൂറോപ്യന്‍ യൂനിയനില്‍ തന്നെ തുടരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തന്നെ രംഗത്തെത്തിയിരുന്നു. ബ്രിട്ടന്‍ യൂനിയനില്‍നിന്ന് വേര്‍പെടുന്നതോടെ, അത് രാജ്യത്തിന്റെ സുരക്ഷയെ അവതാളത്തിലാക്കുമെന്നാണ് കാമറണ്‍ പറഞ്ഞത്. …
ലണ്ടന്റെ പ്രഥമ മുസ്ലീം മേയര്‍ക്കു നേരെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വംശീയ അധിക്ഷേപം
ലണ്ടന്റെ പ്രഥമ മുസ്ലീം മേയര്‍ക്കു നേരെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വംശീയ അധിക്ഷേപം
സ്വന്തം ലേഖകന്‍: ലണ്ടന്റെ പ്രഥമ മുസ്ലീം മേയര്‍ക്കു നേരെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വംശീയ അധിക്ഷേപം. ലേബര്‍ പാര്‍ട്ടി നേതാവും ലണ്ടന്റെ ചരിത്രത്തിലെ ആദ്യ മുസ്ലീം വംശജനായ മേയറുമായ സാദിഖ് ഖാനാണ് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ തീവ്ര വലതുപക്ഷ നേതാവായ പോള്‍ ഗോള്‍ഡിങാണ് പുറം തിരിഞ്ഞു നിന്ന് അദ്ദേഹത്തെ അധിക്ഷേപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ …
ഉത്തര കൊറിയയെ ആക്രമിച്ചാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഏകാധിപതി കിം ജോങ് ഉന്‍
ഉത്തര കൊറിയയെ ആക്രമിച്ചാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഏകാധിപതി കിം ജോങ് ഉന്‍
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ ആക്രമിച്ചാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഏകാധിപതി കിം ജോങ് ഉന്‍. രാഷ്ട്രത്തിന്റെ പരമാധികാരത്തില്‍ കടന്നുകയറിയാല്‍ ആണവായുധം ഉപയോഗിക്കുമെന്നും ആണവായുധം കൈവശം വക്കുന്നത് തടയുന്നതില്‍ രാജ്യത്തിന് പ്രതിബദ്ധതയുണ്ടെന്നും കിം ജോങ് ഉന്‍ പറഞ്ഞു. 35 കൊല്ലത്തിനു ശേഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു ഉത്തര കൊറിയയുടെ പരമോന്നത നേതാവ്. രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതിയും …
ചാരവൃത്തി ആരോപണം, രണ്ട് അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈജിപ്തില്‍ വധശിക്ഷ
ചാരവൃത്തി ആരോപണം, രണ്ട് അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈജിപ്തില്‍ വധശിക്ഷ
സ്വന്തം ലേഖകന്‍: ചാരവൃത്തി ആരോപണം, രണ്ട് അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈജിപ്തില്‍ വധശിക്ഷ. ഇവര്‍ക്കൊപ്പം മറ്റു നാലു പേര്‍ക്കും ഈജിപ്ത്യന്‍ കോടതി വധശിക്ഷ വിധിച്ചു. രാജ്യരഹസ്യങ്ങള്‍ ഖത്തറിന് ചോര്‍ത്തിക്കൊടുത്തു എന്ന് ആരോപിച്ചാണ് ശിക്ഷ. അല്‍ ജസീറ അറബിക് ചാനലിലെ ന്യൂസ് ഡയറക്ടറായ ഇബ്രാഹിം മൊഹമ്മദ് ഹിലാല്‍, ജോര്‍ദ്ദാനില്‍ നിന്നുള്ള അലാ ഒമര്‍ മൊഹമ്മദ് സബ്ലാന്‍ …
ഉത്തര കൊറിയയില്‍ കിം ജോംഗ് ഉന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കെന്ന് സൂചന
ഉത്തര കൊറിയയില്‍ കിം ജോംഗ് ഉന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കെന്ന് സൂചന
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയില്‍ കിം ജോംഗ് ഉന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കെന്ന് സൂചന. കിമ്മിന്റെ പിതാവും മുത്തച്ഛനും ഈ പദവി വഹിച്ചിരുന്നു. അവരെപ്പോലെ കിം ജോംഗ് ഉനും ഉത്തരകൊറിയയുടെ സര്‍വാധിപതിയാണെന്ന പ്രഖ്യാപനമാകും ഈ പുതിയ സ്ഥാനലബ്ധി. ഇപ്പോള്‍ നടക്കുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കിം ജോംഗ് ഉനിന്റെ സ്ഥാനക്കയറ്റമാണ്. …