സ്വന്തം ലേഖകന്‍: കെനിയ 100 ടണ്‍ വരുന്ന ആനക്കൊമ്പു ശേഖരം തീയിട്ടു നശിപ്പിക്കുന്നു, നടപടി ആനകളുടെ സംരക്ഷണത്തിന്റെ ഭാഗമായി. ആഫ്രിക്കന്‍ ആനകളെ സംരക്ഷിക്കാനുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചാണ് 100 ടണ്ണിലേറെ ആനക്കൊമ്പുകള്‍ കത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നയ്‌റോബി നാഷണല്‍ പാര്‍ക്കില്‍ ഒരുക്കിയ 11 തീക്കുണ്ഡങ്ങളിലാണ് ആനക്കൊമ്പുകള്‍ ചാരമാക്കുന്നത്. ആദ്യത്തെ കൊമ്പിന് തീപകര്‍ന്ന് കെനിയന്‍ പ്രസിഡന്റ് ഉഹുരു …
സ്വന്തം ലേഖകന്‍: ഗ്രീസില്‍ വിനോദസഞ്ചാര സീസണ്‍, അഭയാര്‍ഥികളെ കൂട്ടമായി ഒഴിപ്പിക്കാന്‍ ഗ്രീക്ക് സര്‍ക്കാര്‍ തീരുമാനം. ഈ വര്‍ഷത്തെ വിനോദസഞ്ചാര സീസണ അടുത്തുവരുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകള്‍ ഒഴിപ്പിക്കാനാണ് ഗ്രീസ് ഒരുങ്ങുന്നത്. മധ്യേഷ്യയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 40,000 അഭയാര്‍ഥികളില്‍ മിക്കവരും പ്രധാനമായും രാജ്യതലസ്ഥാനമായ ആതന്‍സിലെ തെരുവുകളിലാണ് കഴിയുന്നത്. ഇവരെ വിനോദസഞ്ചാരികളുടെ കണ്ണില്‍പെടാത്ത ദിക്കുകളിലേക്ക് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഹാക്കര്‍മാര്‍ ഓണ്‍ലൈന്‍ ഹിറ്റ്‌ലിസ്റ്റ് പുറത്തുവിട്ടു, 3,600 അമേരിക്കക്കാര്‍ക്ക് അതിജാഗ്രതാ മുന്നറിയിപ്പ്. കലീഫ സൈബര്‍ ആര്‍മി എന്ന ഭീകര ചായ്‌വുള്ള ഹാക്കാര്‍മാരുടെ സംഘടനയാണ് തങ്ങള്‍ ലക്ഷ്യമിടൂന്നവരുടെ പട്ടിക പുറത്തുവിട്ടത്. പട്ടികയിലുള്ളവരെ തെരഞ്ഞുപിടിച്ച് അവര്‍ക്ക് വിവരം നല്‍കാനുള്ള ശ്രമത്തിലാണ് ന്യൂയോര്‍ക്ക് പോലീസ്. ഇവരുടെ പേര്, വീട്, ഇ മെയില്‍ അഡ്രസ്സ് എന്നിവ ഉള്‍പ്പെടെയുള്ള …
സ്വന്തം ലേഖകന്‍: ഇരു രാജ്യങ്ങളും തമ്മിലുള്ള 57 വര്‍ഷത്തെ അകല്‍ച്ച അവസാനിപ്പിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹാമൊണ്ട് ക്യൂബയില്‍. 1959 ലെ ചരിത്ര പ്രസിദ്ധമായ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം ക്യൂബ സന്ദര്‍ശിക്കുന്ന ആദ്യ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എന്ന ബഹുമതി ഫിലിപ്പ് ഹാമൊണ്ടിനു സ്വന്തമായി. ക്യൂബയുമായി സാമൂഹികസാമ്പത്തിക മേഖലകളില്‍ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുകയാണ് സന്ദര്‍ശനത്തിന്റെ …
സ്വന്തം ലേഖകന്‍: ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടനുവേണ്ടിയുള്ള ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗത്തിന് ഒരു നൂറ്റാണ്ട്. ഒന്നാം ലോക യുദ്ധത്തില്‍ തുര്‍ക്കിക്കെതിരെ ബ്രിട്ടനുവേണ്ടിയാണ് ബഗ്ദാദിലെ കൂത് അല്‍അമാറ പട്ടണത്തില്‍ ഇന്ത്യന്‍ സേന പൊരുതി മരിച്ചത്. 1916 ഏപ്രില്‍ 29 നു നടന്ന പോരാട്ടത്തില്‍ ഒട്ടോമന്‍ സൈന്യം ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി. 13,000 ത്തിലേറെ ബ്രിട്ടീഷ് സൈനികര്‍ ഒട്ടോമന്‍ …
സ്വന്തം ലേഖകന്‍: പ്രസവം ആകാശത്ത്, കുഞ്ഞിന് വിമാനത്തിന്റെ പേരിട്ട് സിംഗപ്പൂര്‍ സ്വദേശിയായ യുവതി. സിംഗപ്പൂരില്‍ നിന്നും മ്യാന്‍മറിലേക്കുള്ള ജെറ്റ് സ്റ്റാര്‍ ഏഷ്യാ വിമാനത്തിലായിരുന്നു സംഭവം. സോ ലെര്‍ ഹിതു എന്ന യുവതിയാണ് വിമാനത്തില്‍ പ്രസവിച്ചത്. വിമാനം പറന്ന് ഉയരാന്‍ തുടങ്ങിയപ്പോര്‍ യുവതിക്ക് പ്രസവവേദന ആരംഭിക്കുകയായിരുന്നു. ഉടനെ വിമാന ജീവനക്കാരും ഡോക്ടര്‍മാരും എത്തി യുവതിക്ക് ആവശ്യമായ ശുശ്രൂഷ …
സ്വന്തം ലേഖകന്‍: കള്ളപ്പണക്കാരുടെ പനാമ രേഖകള്‍ മേയ് രണ്ടിന് പുറത്തുവിടുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടന. വിദേശ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച് നികുതി വെട്ടിപ്പ് നടത്തിയ വിവിധ രാജ്യങ്ങളിലെ പ്രമുഖരുടെ വിവരങ്ങളടങ്ങിയ പാനമ രേഖകളാണ് മെയ് രണ്ടിന് പരസ്യമാക്കുമെന്നത്. കമ്പനികളുടെയും ഫൗണ്ടേഷനുകളുടെയും ട്രസ്റ്റുകളുടെയും രണ്ട് ലക്ഷം രഹസ്യ വിവരങ്ങളാണ് തങ്ങളുടെ പക്കലുള്ളത് എന്നാണ് ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് …
സ്വന്തം ലേഖകന്‍: ബിന്‍ ലാദന്‍ പാകിസ്താനില്‍ ഒളിവില്‍ കഴിഞ്ഞത് ഐഎസ്‌ഐയുടെ ചിറകിനു കീഴില്‍, വെളിപ്പെടുത്തലുമായി പുതിയ പുസ്തകം. ലാദന്‍ വധം സംബന്ധിച്ച് പത്രപ്രവര്‍ത്തകനായ സിമോര്‍ ഹെര്‍ഷ് തയാറാക്കിയ ദ കില്ലിങ് ഓഫ് ഒസാമാ ബിന്‍ ലാദന്‍ എന്ന പുസ്തകത്തിലാണ് പാക് ചാര സംഘടനക്കെതിരെ ഗുരുതമായ ആരോപണങ്ങളുള്ളത്. അബോട്ടാബാദിലെ താമസത്തിനിടെ ലാദനെ ചികിത്സിച്ചിരുന്നത് പാക് സൈനിക ഡോക്ടറായ …
സ്വന്തം ലേഖകന്‍: ആകാശത്ത് സ്വന്തം ജിപിഎസ് സംവിധാനം ഒരുക്കി ഇന്ത്യ, ഏഴാമത്തെ ഉപഗ്രഹ വിക്ഷേപണവും വിജയം. ഐ.ആര്‍.എന്‍.എസ്.എസ്1ജി എന്ന പുതിയ ഉപഗ്രഹമാണ് വിജയകരമായി വിക്ഷേപിച്ചത്. ഈ ഉപഗ്രഹം നേരത്തേ ഭ്രമണപഥത്തിലെത്തിച്ച ആറ് ഗതിനിര്‍ണയ ഉപഗ്രഹങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇന്ത്യക്ക് സ്വന്തം ഗതിനിര്‍ണയ സംവിധാനം (ജിപിഎസ്) ലഭ്യമാകും. അമേരിക്ക ആസ്ഥാനമായ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) …
സ്വന്തം ലേഖകന്‍: യുകെയില്‍ പുതിയ കരാറിനെതിരെ എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ശക്തം, ആരോഗ്യ മേഖല നിശ്ചലമായി. പുതിയ കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ രണ്ടാം ദിവസവും പണിമുടക്കിയത്. ബ്രിട്ടീഷ് സമയം രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയായിരുന്നു ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌കരിച്ചത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഡോക്ടര്‍മാര്‍ …