യൂറോപ്പില്‍ കളിക്കുന്ന ഏറ്റവും മികച്ച ബ്രസീല്‍ താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയമര്‍ക്ക്. വോട്ടിംഗിലൂടെയാണ് സാംബാ പുരസ്‌കാരത്തന് അര്‍ഹനായ ഫുട്‌ബോളറെ തെരഞ്ഞെടുക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉടനീളം അവധിക്കാലത്തിന്റെ ദൈര്‍ഖ്യം ഒരേപോലെയാക്കാന്‍ പദ്ധതിയുമായി യൂറോപ്യന്‍ യൂണിയന്‍. ഇതിനായുള്ള ഡ്രാഫ്റ്റ് റെസല്യൂഷന്‍ തയാറായി കഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉളനീളം വേനല്‍ അവധി 12 ആഴ്ച്ചയായി നിജപ്പെടുത്താനാണ് യൂറോപ്യന്‍ യൂണിയന്‍ തയാറെടുക്കുന്നത്.
ബ്രിട്ടീഷ് ടെന്നീസ് താരം ആന്‍ഡി മുറെയ്ക്ക അപൂര്‍വ്വ റെക്കോര്‍ഡ്. കരിയറില്‍ 500 ജയം തികച്ച ആദ്യ ബ്രിട്ടീഷ് താരം എന്ന റെക്കോര്‍ഡാണ് ആന്‍ഡി മുറെ സ്വന്തമാക്കിരിക്കുന്നത്്. മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സനെ പരാജയപ്പെടുത്തിയാണ് മുറെ അപൂര്‍വമായ നേട്ടം കൊയ്തിരിക്കുന്നത്. ഇതോടെ മുറെ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് പിന്തുണ അര്‍പ്പിച്ച് യുകെയിലെ നൂറു കണക്കിന് കമ്പനി മേധാവികളുടെ കത്ത്. ബ്രിട്ടീഷ് പത്രമായ ഡെയിലി ടെലിഗ്രാഫിലാണ് കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡന്‍കന്‍ ബനാട്ടിന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
സ്വന്തം ലേഖകന്‍: യുകെയിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഏപ്രില്‍ 8 മുതല്‍ വീണ്ടും എക്‌സിറ്റ് ചെക്കുകള്‍ നിര്‍ബന്ധമാക്കുന്നു. രാജ്യത്തിന് പുറത്തു പോകുന്നവരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുകയാണ് എക്‌സിറ്റ് ചെക്ക് കര്‍ശനമാക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഭീകരപ്രവര്‍ത്തകരുടേയും കുറ്റവാളികളുടേയും നീക്കങ്ങള്‍ സൂക്ഷമായി നിരീക്ഷിക്കിക്കാനാണ് പുതിയ തീരുമാനം കൈകൊണ്ടതെന്ന് ഹോം ഓഫീസ് അറിയിച്ചു. ആരെല്ലാം എന്തെല്ലാം ആവശ്യത്തിന് രാജ്യത്തിന് പുറത്തു പോകുന്നു …
സ്വന്തം ലേഖകന്‍: വേതന വ്യവസ്ഥകളും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കാനായി സമരം ചെയ്യാനൊരുങ്ങുകയാണ് എലിസബത്ത് രാജ്ഞിയുടെ കൊട്ടാര ജീവനക്കാര്‍. 14,400 രൂപയാണ് കൊട്ടാരം ജീവനക്കാരുടെ ശരാശരി വാര്‍ഷിക വേതനം. ഇത് ദേശീയ ശരാശരിയേക്കാള്‍ ഏറെ താഴെയാണ്. കൊട്ടാരം ജീവനക്കാരകട്ടെ മറ്റു അധിക വേതനം ലഭിക്കാത്ത നിരവധി ജോലികള്‍ ചെയ്യേണ്ടി വരുന്നുണ്ടെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊട്ടാരം സന്ദര്‍ശിക്കാന്‍ …
വീടിന് സമീപം പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്ന കാറില്‍നിന്ന് തീ വീട്ടിലേക്ക് ആളിപ്പടര്‍ന്ന് ഇന്ത്യക്കാരന്‍ ഗുരുതരാവസ്ഥയില്‍. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ട്രൂഗാനിനായിലെ റോമക് വേയില്‍ താമസിക്കുന്ന റോബി സിംഹിനാണ് തീപിടുത്തത്തില്‍ ഗുരുതരമായി പരുക്കേറ്റത്
ബ്രിട്ടണില്‍ താമസിക്കാന്‍ അനുയോജ്യമായ ഏറ്റവും മികച്ച ഗ്രാമീണ സ്ഥലം റുട്‌ലാന്‍ഡ്. താമസക്കാരുടെ മികച്ച ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാണ് ഈസ്റ്റ് മിഡ്‌ലാന്‍ഡിലുള്ള റൂട്‌ലാന്‍ഡിനെ മികച്ച റൂറല്‍ പ്ലെയ്‌സായി തെരഞ്ഞെടുത്തത്. ഇതാദ്യമായിട്ടാണ് റൂട്‌ലാന്‍ഡിന് ഇങ്ങനെയൊരു പട്ടം കിട്ടുന്നത്.
കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ നടന്നു കഴിയുമ്പോള്‍ പ്രതികളുടെ രൂപരേഖ തയാറാക്കുന്നതിന് പൊലീസ് ഉപയോഗിക്കുന്ന സോഫ്റ്റുവെയര്‍ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖങ്ങള്‍ വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രലോകം.
ഭൂരിപക്ഷം ഇല്ലെങ്കിലും ഡേവിഡ് കാമറൂണ്‍ അധികാരത്തില്‍ കടിച്ചു തൂങ്ങി കിടക്കുമോ എന്ന ഭയമുള്ളതിനാല്‍ എഡ് മിലിബാന്‍ഡും ലേബര്‍ പാര്‍ട്ടിയും നിയമോപദേശം തേടിയിരിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് എംപിമാരുടെ എണ്ണം കുറവാണെങ്കിലും ലേബര്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു മാസത്തേക്ക് ഭരണത്തില്‍ തുടരാനുള്ള നീക്കം കാമറൂണിന്‌റെ ഭാഗത്തുനിന്ന് ഉണ്ടായേക്കും എന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ലേബര്‍ പാര്‍ട്ടിയുടെ നീക്കം.