1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2015

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് പിന്തുണ അര്‍പ്പിച്ച് യുകെയിലെ നൂറു കണക്കിന് കമ്പനി മേധാവികളുടെ കത്ത്. ബ്രിട്ടീഷ് പത്രമായ ഡെയിലി ടെലിഗ്രാഫിലാണ് കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡന്‍കന്‍ ബനാട്ടിന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ടോറി പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കോര്‍പ്പറേഷന്‍ ടാക്‌സ് 20 ശതമാനം കുറച്ച കാര്യം കമ്പനി മേധാവികള്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഈ കത്ത്. എങ്കിലും തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും ചെറിയ കമ്പനികള്‍ക്കും വ്യവസായങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന നയവുമായി മുന്നോട്ടു പോകുമെന്ന് ലേബര്‍ പാര്‍ട്ടി അറിയിച്ചു.

തൊഴിലാളികളെ ചൂഷണം ചെയ്യുന്നതനായി കോര്‍പ്പറേറ്റ് കമ്പനികള്‍ ഉപയോഗിക്കുന്ന സീറോ അവര്‍ കോണ്‍ട്രാക്ട് പോലുള്ളവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് എഡ്മിലിബാന്‍ഡ് പറഞ്ഞു.

ലേബറിന്റെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ യുകെയിലെ തൊഴിലിനും നിക്ഷേപത്തിനും ഭീഷണിയാകുമെന്ന് കമ്പനി മേധാവികള്‍ കത്തില്‍ ആശങ്ക അറിയിക്കുന്നു. ഡേവിഡ് കാമറൂണും ജോര്‍ജ് ഓസ്‌ബോണും ചേര്‍ന്ന് നടപ്പാക്കിയ് കോര്‍പ്പറേറ്റ് ടാക്‌സ് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്താല്‍ അത് ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് കമ്പനി മേധാവികള്‍ കരുതുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.