ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പര്‍ താരമെന്ന വിശേഷണം ഇനി സൈനാ നെഹ്‌വാളിന്. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ വനിതാ താരം ലോക റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. ഇപ്പോള്‍ നടക്കുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ സീരിസിലെ തുടര്‍ച്ചയായ വിജയവും റാങ്കിംഗില്‍ സൈനയേക്കാള്‍ മുന്‍പിലുണ്ടായിരുന്ന സ്പാനിഷ് താരം കരോലിന മറിന്‍ പരാജയപ്പെട്ടതുമാണ് സൈനയെ റാങ്കിംഗില്‍ ഒന്നാമത് എത്തിച്ചത്.
മക്കളെയും പേരക്കുട്ടികളെയും സന്ദര്‍ശിക്കാന്‍ അമേരിക്കയിലെത്തിയ ഇന്ത്യന്‍ വൃദ്ധനെ യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിച്ച കേസില്‍ അലബാമ പൊലീസ് ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി.
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഖനി പ്രവര്‍ത്തിപ്പിക്കുന്നത് ഇന്ത്യന്‍ വ്യവസായിയാ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പാണ്. ജിവികെ ഗ്രൂപ്പുമായി ചേര്‍ന്നാണ് അദാനി ഓസ്‌ട്രേലിയന്‍ മണ്ണ് കുഴിച്ച് പണമുണ്ടാക്കുന്നത്.
യമനില്‍ ഹൂത്തികള്‍ക്കെതിരെ പട നയിക്കുന്ന സൗദി അറേബ്യയും സഖ്യ കക്ഷികളും ഹൂത്തികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു നല്‍കുന്നതിന് അടിയന്തര വിലക്ക് ഏര്‍പ്പെടുത്തണമന്ന ആവശ്യവുമായി ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിക്ക് മുന്‍പില്‍.
ദുബായ് അല്‍എയിന്‍ ഹൈവേയിലെ വേഗപരിധി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി പുതുക്കി നിശ്ചയിച്ചു. കഴിഞ്ഞ കാലത്തായി ഇ66 എന്നറിയപ്പെടുന്ന ഈ ഹൈവേയിലുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ആര്‍ടിഎ ഈ തീരുമാനം എടുത്തത്.
എഡ്മിലിബാന്‍ഡ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയ്ന്‍ വെള്ളിയാഴ്ച്ച രാവിലെയോടെ ആരംഭിക്കും. ഈസ്റ്റ് ലണ്ടനിലെ ഒളിംപിക് പാര്‍ക്കിലാണ് പരിപാടി നടക്കുന്നത്.
ലണ്ടന്‍ സിറ്റി വിമാനത്താവളത്തിന്റെ വികസനത്തിനായി ന്യൂഹാം കൗണ്‍സില്‍ മുന്നോട്ടുവെച്ച പദ്ധതി മേയര്‍ തള്ളി. 220 മില്യണ്‍ പൗണ്ടിന്റെ വികസ പദ്ധതിയാണ് മേയര്‍ വേണ്ടാന്നു വെച്ചത്.
കോടതിയില്‍ കുറ്റം തെളിയിക്കപ്പെടുന്ന ക്രിമിനല്‍ കുറ്റം ചെയ്തവര്‍ കോടതി ചെലവുകള്‍ക്കുള്ള പണം കൂടി കെട്ടി വെയ്ക്കണമെന്ന പുതിയ നിയമം ഇംഗ്ലണ്ടിലും വെയ്ല്‍സിലും നിലവില്‍ വരുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇന്ത്യന്‍ തത്വചിന്തകനായിരുന്ന ബസവേശ്വരയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലണ്ടനിലേക്ക് ക്ഷണം.
പ്രശസ്ത എഴുത്തുകാരന്‍ വികാസ് സ്വരൂപിനെ കേന്ദ്രസര്‍ക്കാര്‍ വിദേശകാര്യ വക്താവായി നിയമിച്ചു. 1986 ബാച്ച് ഐ.എഫ്.എസ് ഓഫീസറാണു വികാസ് സ്വരൂപ്. ഏപ്രില്‍ 18ന് അദ്ദേഹം സ്ഥാനമേല്‍ക്കും.