ഫ്രഞ്ച് ആല്‍പ്‌സ് പര്‍വത നിരയില്‍ ജര്‍മ്മന്‍ വിമാനം തകര്‍ന്ന് വീണ് കൊല്ലപ്പെട്ട 150 പേരില്‍ രണ്ട് ഓസ്‌ട്രേലിയന്‍ പൗരന്മാരും. കാരോള്‍ ഫ്രൈഡേ അവരുടെ മകന്‍ ക്രെയ്ഗ് എന്നിവരാണ് ദുരന്തത്തില്‍ അകപ്പെട്ടത്.
സ്തനങ്ങള്‍ക്ക് പിന്നാലെ അണ്ഡാശയങ്ങളും നീക്കംചെയ്ത് ഹോളിവുഡ് ആക്ഷന്‍താരം ആഞ്ജലീന ജോളി. അര്‍ബുദത്തില്‍നിന്നു രക്ഷപ്പെടാന്‍ രണ്ടുവര്‍ഷം മുന്‍പാണു ഇവര്‍ സ്തനങ്ങള്‍ നീക്കംചെയ്തത്. ഇപ്പോള്‍ നടി അണ്ഡാശയങ്ങളും അണ്ഡവാഹിനിക്കുഴലുകളും കൂടി നീക്കംചെയ്തു.
ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിച്ചുവെന്ന് ആരോപിച്ച് അഫ്ഗാനിസ്ഥാനില്‍ ജനക്കൂട്ടം തല്ലിക്കൊന്ന സ്ത്രീ നിരപരാധിയെന്ന് പോലീസ്. 32 വയസ്സുകാരിയായിരുന്ന ഫര്‍കുന്‍ദ മാനസികരോഗി അല്ലെന്നും അവര്‍ ഖുറാന്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്ന അധ്യാപികയായിരുന്നന്നുവെന്നും പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
യുകെ സമ്പദ്ഘടനയില്‍ ഫെബ്രുവരി മാസത്തില്‍ പണപ്പെരുപ്പം പൂജ്യം ശതമാനമായി കുറഞ്ഞു. ഔദ്യോഗികമായി പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് പണപ്പെരുപ്പ നിരക്ക് പൂജ്യം ശതമാനത്തിലെത്തുന്നത്.
ലോകകപ്പിലെ നിര്‍ണായകമായ സെമി ഫൈനല്‍ മത്സരത്തില്‍ ഭാഗ്യ കടാക്ഷം ഇല്ലാത്തതിനാല്‍ ഫൈനല്‍ കാണാതെ പുറത്തായ ദക്ഷിണാഫ്രിക്കന്‍ ടീമിനെ തോല്‍പ്പിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചത് ദക്ഷിണാഫ്രിക്കക്കാരന്‍ തന്നെ.
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ചരിത്രത്തിലാദ്യമായി ഫൈനലില്‍. അത്യന്തം ആവേശകരമായ മത്സരത്തില്‍ നാല് വിക്കറ്റിനാണ് കിവീസ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്.
മാനസികാരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോലിക്ക് വരാതിരിക്കുന്ന ട്രസ്റ്റ് ഹോസ്പിറ്റല്‍ ജീവനക്കാരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ദ്ധന. കഴിഞ്ഞ നാലു വര്‍ഷത്തിനിടെയാണ് ഇങ്ങനെയൊരു പ്രവണത യുകെയില്‍ കണ്ടു തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിബിസി ന്യൂസ് പുറത്തുവിട്ട രേഖകള്‍ പ്രകാരം 2014ല്‍ 41,112 ജീവനക്കാര്‍ സ്‌ട്രെസ്, ആന്‍ക്‌സൈറ്റി, ഡിപ്രഷന്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് അവധി എടുത്തിട്ടുണ്ട്. 2010ല്‍ ഇത് 20,207 മാത്രമായിരുന്നു.
ഇംഗ്ലണ്ടില്‍ കഴിഞ്ഞ 18 മാസത്തിനിടയില്‍ അപൂര്‍വമായ രോഗം ബാധിച്ച് ചത്തത് 30 നായകളാണ്. ഈ നായകള്‍ക്ക് ബാധിച്ച രോഗം എന്താണെന്ന് അറിയണമെങ്കില്‍ കൂടുതല്‍ ആഴത്തിലുള്ള പഠനം ആവശ്യമാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ നടത്തിയ ഗവേഷണത്തില്‍ പറയുന്നു. ത്വക്കിന് ക്ഷതമേല്‍ക്കുകയും വൃക്കകള്‍ക്ക് തകരാറ് സംഭവിക്കുകയും ചെയ്തതാണ് മിക്ക നായകളും ചാകാനുള്ള കാരണം.
സ്‌കൂളുകള്‍ക്ക് മുന്നിലും ഷോപ്പിംഗ് മാളുകള്‍ക്ക് മുന്നിലും വാഹനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്യാതെ കിടന്നാല്‍ ഇനി മുതല്‍ പിഴ നല്‍കേണ്ടി വരും. വാഹനങ്ങള്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തുന്നത് മൂലം സംഭവിക്കുന്ന വായു മലിനീകരണം കുറയ്ക്കുന്നതിനാണ് വാഹനങ്ങള്‍ ഓഫ് ചെയ്തിടണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ഇത് അനുസരിക്കാത്തവര്‍ക്കായിരിക്കും 20 പൗണ്ട് പിഴ ഈടാക്കുക. പിഴയടയ്ക്കാന്‍ വൈകിയാല്‍ പിഴത്തുക 20ല്‍ നിന്ന് 40 പൗണ്ടായി ഉയര്‍ത്തും.
തൊഴില്‍ നിയമങ്ങളും താമസ നിയമങ്ങളും ലംഘിച്ചതിന്റെ പേരില്‍ 300,000 അനധികൃത താമസക്കാരെ കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ സൗദി അറേബ്യയില്‍നിന്ന് നാടുകടത്തിയിട്ടുണ്ട്. സൗദി ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. സൗദിയില്‍ നടപ്പാക്കിയ നിതാഖത്തിന്റെ ചുവടപിടിച്ചാണ് ഇപ്പോഴും പരിശോധനകളും നാടുകടത്തലുകളും തുടരുന്നത്.