പിന്‍കാലുകളുപയോഗിച്ച് നടന്നുകൊണ്ടിരുന്ന മുതലകള്‍ ജീവിച്ചിരുന്നുവെന്ന് പഠനം. ഫോസിലുകളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞന്മാരാണ് പുരാതന ജീവിവര്‍ഗ്ഗങ്ങളിലേക്ക് വെളിച്ചം വീശുന്ന കണ്ടുപിടുത്തത്തിന്റെ വക്താക്കള്‍. നോര്‍ത്ത് കരോളിന സര്‍വകലാശാലയും നോര്‍ത്ത് കരോളിനയിലെ മ്യൂസിയം ഓഫ് നാച്ചുറല്‍ സയന്‍സിലെ ഗവേഷണ വിഭാഗവുമാണ് പഠനത്തിന് പിന്നില്‍.
ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി മാല്‍കം ഫ്രാസര്‍ (84) അന്തരിച്ചു. 1975 മുതല്‍ 1983 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഫ്രാസര്‍ ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചത്. ഭരണഘടനാ പതിസന്ധി നേരിട്ട സമയത്താണ് ഫ്രാസര്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്. മുന്ന് തവണ ഫ്രാസര്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
ടുണീഷ്യയില്‍ ദേശീയ മ്യൂസിയത്തില്‍ 27 ഓളം പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഭീകര സംഘടന ഏറ്റെടുത്തു.
സൗജന്യ മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പ് ലോകത്തെമ്പാടും വോയിസ് കോളിംഗ്് സംവിധാനം അവതരിപ്പിച്ചു. പക്ഷെ, യുഎഇയിലുള്ള ആളുകള്‍ക്ക് വാട്ട്‌സ്ആപ്പിന്റെ ഈ സൗജന്യ സേവനം ഉപയോഗിക്കാന്‍ കഴിയില്ല.
.പ്രത്യക ലേഖകന്‍ ഡല്‍ഹിയില്‍ നിന്നും മലയാളികളടക്കം ഇരുപതോളം പേരില് നിന്നായി നല്പ്പതി അഞ്ചു ലക്ഷത്തോളം രൂപയുമായി കടന്നു കളഞ്ഞ മലയാളി ലണ്ടനിലേക്ക് കടന്നതായി പുതിയ സൂചനകള്‍. അഞ്ചു വര്‍ഷങ്ങള്‍ക്ക്മുന്‍പാണ് കൊല്ലം സ്വദേശിയായ കുട്ടിയച്ചന്‍ എന്ന പേരിലാരിയപ്പെടുന്ന ഇദ്ദേഹം പണവുമായി മുങ്ങിയത്.ഡല്ഹി ജെയ്പൂര്‍ ഹൈവെയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കേബിള്‍ കമ്പനിയിലെ മാനേജരായി ജോലി നോക്കി വരവേയാണ് ഇയാള്‍ …
ലോകകപ്പില്‍ ഇന്ത്യ അപരാജിതമായ കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ ഏഴാം ജയം ആഘോഷിച്ച് സെമിയില്‍ കടന്നിരിക്കുകയാണ് ധോണിയും കൂട്ടരും. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ 109 റണ്‍സിനാണ് ധോണിയും കൂട്ടരും തകര്‍ത്തത്. സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് കളിയിലെ താരം.
ദുബായ് വിമാനത്താവളത്തില്‍ ഇനി ലഗേജ് സ്‌കാനിംഗിനായി കാത്ത് നില്‍ക്കേണ്ടി വരില്ല. മൂന്നു മിനിറ്റു കൊണ്ട് ലഗേജ് സ്‌കാന്‍ ചെയ്യുന്ന സ്മാര്‍ട്ട് കസ്റ്റംസ് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റമാണ് ദുബായ് വിമാനത്താവളത്തില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്നത്.
ബ്രിട്ടണില്‍ വായു മലീനീകരണം വര്‍ദ്ധിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെയും അധികൃതരുടെയും മുന്നറിയിപ്പ്. ബ്രിട്ടണിലെ അന്തരീക്ഷത്തില്‍ പുകകലര്‍ന്ന മഞ്ഞ് പരന്നിട്ടുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ആസ്തമ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് ഗുരുതരമായ ഭീഷണിയുണ്ടാക്കും
ബ്രിട്ടണില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സമയം ഇതാണെന്ന് ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍. ജോലി ചെയ്യാന്‍ പ്രായത്തിലുള്ള യുകെയിലെ 73.3 ശതമാനം ആളുകള്‍ക്കും ജോലിയുണ്ടെന്ന് ഓസ്‌ബോണ്‍ പറഞ്ഞു. 1971ല്‍ തൊഴില്‍ ഇല്ലായ്മ രേഖപ്പെടുത്തി തുടങ്ങിയ നാളു മുതല്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ഓസ്‌ബോണ്‍ പറഞ്ഞു.
ഇന്ത്യന്‍ പട്ടാളത്തില്‍ സിഖ് റജിമെന്റ് ഉള്ളതു പോലെ ബ്രിട്ടീഷ് പട്ടാളത്തിലും സിഖ് റജിമെന്റ് രൂപീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍