1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടുണീഷ്യയില്‍ മ്യൂസിയത്തിന് നേര്‍ക്ക് ആക്രമണം; വിദേശികള്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു
ടുണീഷ്യയില്‍ മ്യൂസിയത്തിന് നേര്‍ക്ക് ആക്രമണം; വിദേശികള്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു
വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയുടെ തലസ്ഥാന നഗരമായ ടുണീസിലെ ചരിത്ര പ്രസിദ്ധമായ മ്യൂസിയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 17 വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു. പട്ടാള വേഷത്തില്‍ മ്യൂസിയത്തിനുള്ളില്‍ കടന്നു കൂടിയ രണ്ട് ഭീകരരാണ് മ്യൂസിയത്തിലുണ്ടായിരുന്ന ആളുകളെ ബന്ധികളാക്കി വെച്ച് ആക്രമണം നടത്തിയത്.
ഇന്ത്യയില്‍നിന്ന് നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടത്താന്‍ ഇനി മുതല്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് സാധിക്കില്ല
ഇന്ത്യയില്‍നിന്ന് നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടത്താന്‍ ഇനി മുതല്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് സാധിക്കില്ല
ഇന്ത്യയില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്ക് നടത്തുന്ന നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സ്വകാര്യ ഏജന്‍സികളും വ്യക്തികളും നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റേ പേരില്‍ കോടികളുടെ വെട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ സ്ഥിരമായതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കൂടെ നിര്‍ബന്ധത്തിന് വഴങ്ങി കേന്ദ്രസര്‍ക്കാര്‍ നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ലാദനെ കണ്ടെത്താന്‍ അമേരിക്കയെ സഹായിച്ച ഡോക്ടറുടെ അഭിഭാഷകന്‍ കൊല്ലപ്പെട്ടു
ലാദനെ കണ്ടെത്താന്‍ അമേരിക്കയെ സഹായിച്ച ഡോക്ടറുടെ അഭിഭാഷകന്‍ കൊല്ലപ്പെട്ടു
അല്‍ ഖ്വയ്ദയുടെ സ്ഥാപക നേതാവ് ഒസാമ ബിന്‍ ലാദനെ കണ്ടെത്താന്‍ അമേരിക്കന്‍ സൈന്യത്തെ സഹായിച്ച ഡോക്ടറുടെ അഭിഭാഷകന്‍ സമിയുള്ള അഫ്രീദി കൊല്ലപ്പെട്ടു.
ജേഴ്‌സിയില്‍ അക്കൗണ്ടുള്ള യുകെ കസ്റ്റമേഴ്‌സിന്റെ അക്കൗണ്ടുകള്‍ എച്ച്എസ്ബിസി റദ്ദാക്കുന്നു
ജേഴ്‌സിയില്‍ അക്കൗണ്ടുള്ള യുകെ കസ്റ്റമേഴ്‌സിന്റെ അക്കൗണ്ടുകള്‍ എച്ച്എസ്ബിസി റദ്ദാക്കുന്നു
എച്ച്എസ്ബിസി ബാങ്ക് ജേര്‍സിയിലെ യുകെ കസ്റ്റമേഴ്‌സിന്റെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നു. ടാക്‌സ് കോംപ്ലിയന്‍സ് സ്റ്റാന്‍ഡ്‌സ് എന്നറിയപ്പെടുന്ന നികുതി മാനദണ്ഡങ്ങളുമായി ഒത്തുപോകാത്ത അക്കൗണ്ടുകള്‍ റദ്ദാക്കുന്നതിനാണ് എച്ച്എസ്ബിസി ബാങ്ക് ഇപ്പോള്‍ പരിശോധനകള്‍ നടത്തുന്നത്.
യുകെയില്‍ ഒരു പൗണ്ട് കോയിന്റെ ഡിസൈന്‍ മാറുന്നു; 2017 മുതല്‍ പുതിയ കോയിന്‍
യുകെയില്‍ ഒരു പൗണ്ട് കോയിന്റെ ഡിസൈന്‍ മാറുന്നു; 2017 മുതല്‍ പുതിയ കോയിന്‍
കഴിഞ്ഞ 30 വര്‍ഷമായി യുകെയിലുണ്ടായിരുന്ന ഒരു പൗണ്ട് കോയിന്റെ മുഖം മാറുന്നു. പുതിയ കോയിന്റെ ഡിസൈനിന് സര്‍ക്കാര്‍ അനുവാദം നല്‍കി. ബജറ്റില്‍ ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ പുതിയ കോയിന്റെ ഡിസൈന്‍ അവതരിപ്പിക്കും.
പരമ്പരാഗത ഇന്‍കം ടാക്‌സ് റിട്ടേണ്‍സിന് വിട; ഡിജിറ്റല്‍ ടാക്‌സ് അക്കൗണ്ടുമായി ജോര്‍ജ് ഓസ്‌ബോണ്‍
പരമ്പരാഗത ഇന്‍കം ടാക്‌സ് റിട്ടേണ്‍സിന് വിട; ഡിജിറ്റല്‍ ടാക്‌സ് അക്കൗണ്ടുമായി ജോര്‍ജ് ഓസ്‌ബോണ്‍
ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ വാര്‍ഷിക ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിക്കുന്ന നടപടിക്രമം അവസാനിപ്പിക്കും. അതിനു പകരമായി ഡിജിറ്റല്‍ ടാക്‌സ് റിട്ടേണ്‍സ് പദ്ധതി അവതരിപ്പിക്കും.
ഐഎസിന്റെ മിഡില്‍ ഈസ്റ്റ് വളര്‍ച്ചയെക്കുറിച്ച് പുസ്‌കതകം പുറത്തിറങ്ങുന്നു
ഐഎസിന്റെ മിഡില്‍ ഈസ്റ്റ് വളര്‍ച്ചയെക്കുറിച്ച് പുസ്‌കതകം പുറത്തിറങ്ങുന്നു
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ തുടക്കവും വളര്‍ച്ചയും വിശദീകരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നു. മിഡില്‍ ഈസ്റ്റ് മേഖലയിലെ ഐഎസിന്റെ സാന്നിദ്ധ്യവും വളര്‍ച്ചയുമാണ് പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. '
ജിഹാദി ജിഹാദി എന്ന് യാത്രക്കാരന്‍ അലറി; റാഞ്ചാനുള്ള പദ്ധതിയെന്ന് ഭയന്ന് വിമാനം തിരിച്ചിറക്കി
ജിഹാദി ജിഹാദി എന്ന് യാത്രക്കാരന്‍ അലറി; റാഞ്ചാനുള്ള പദ്ധതിയെന്ന് ഭയന്ന് വിമാനം തിരിച്ചിറക്കി
യാത്രക്കാരന്‍ 'ജിഹാദി' 'ജിഹാദി' എന്ന് നിലവിളിച്ചുകൊണ്ട് കോക്ക്പിറ്റിനെ സമീപിച്ചതിനെ തുടര്‍ന്ന്‌യുണൈറ്റഡ്എയര്‍ലൈന്‍ വിമാനം അടിയന്തിരമായി താഴെയിറക്കി.
ഓഫീസ് കമ്പ്യൂട്ടറില്‍ അശ്ലീല വീഡിയോ കണ്ട ജഡ്ജിമാരെ പുറത്താക്കി
ഓഫീസ് കമ്പ്യൂട്ടറില്‍ അശ്ലീല വീഡിയോ കണ്ട ജഡ്ജിമാരെ പുറത്താക്കി
ഓഫീസ് കമ്പ്യൂട്ടറില്‍ പോണ്‍ വീഡിയോ കണ്ട മൂന്ന് ജഡ്ജിമാരെ പുറത്താക്കി. ലണ്ടനിലാണ് സംഭവം. ജഡ്ജിമാര്‍ ഔദ്യോഗിക കമ്പ്യൂട്ടറുകളില്‍ നിന്ന് പോണ്‍ വീഡിയോകള്‍ കണ്ടുവെന്ന് ഐടി വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ നാലാമൊതു ജഡ്ജി ജോലി രാജി വച്ചിരുന്നു.
ഒന്നില്‍ കൂടുതല്‍ വാഹനങ്ങളുള്ളവരുടെ എണ്ണത്തില്‍ ദുബായ് ന്യൂയോര്‍ക്കിനും മേലെ
ഒന്നില്‍ കൂടുതല്‍ വാഹനങ്ങളുള്ളവരുടെ എണ്ണത്തില്‍ ദുബായ് ന്യൂയോര്‍ക്കിനും മേലെ
ഒന്നില്‍ കൂടുതല്‍ വാഹനങ്ങളുള്ള വീടുകളുടെ എണ്ണത്തില്‍ ദുബായ് ന്യൂയോര്‍ക്കിനെയും ലണ്ടനെയും മറികടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെയാണ് ഏറ്റവും മുന്തിയ നഗരങ്ങളെന്ന് അറിയപ്പെടുന്ന നഗരങ്ങളെപ്പോലും പിന്നിലാക്കി ദുബായ് വാഹനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്നേറുന്നത്.