1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ തോക്കുചൂണ്ടി മോഷണശ്രമം; യുവതി പിടിയില്‍
മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ തോക്കുചൂണ്ടി മോഷണശ്രമം; യുവതി പിടിയില്‍
അബുദാബി നഗരമദ്ധ്യത്തിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ മോഷണ ശ്രമത്തിനിടെ യുവതി പിടിയിലായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു. കറുത്ത വസ്ത്രത്തില്‍ മുഖം മറച്ചെത്തിയ യുവതിയെ പോലീസ് കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങളും ഇതില്‍ വ്യക്തമാണ്
കാലാവസ്ഥ വ്യതിയാനം ഓസ്‌ട്രേലിയന്‍ ഭക്ഷണങ്ങളില്‍ രുചിവ്യത്യാസമുണ്ടാക്കുമെന്ന് പഠനം
കാലാവസ്ഥ വ്യതിയാനം ഓസ്‌ട്രേലിയന്‍ ഭക്ഷണങ്ങളില്‍ രുചിവ്യത്യാസമുണ്ടാക്കുമെന്ന് പഠനം
ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ ലഭിക്കുന്ന ബാര്‍ബിക്യു ചിക്കന്റെയും മറ്റു രുചി വരും തലമുറയിലെ ആളുകള്‍ക്ക് നഷ്ടമായേക്കുമെന്ന് പുതിയ പഠനത്തിന്റെ കണ്ടെത്തല്‍. കാലാവസ്ഥാ വ്യതിയാനം ഓസ്‌ട്രേലിയയിലെ ഭക്ഷണങ്ങള്‍ക്ക് വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് പഠിച്ച ഗവേഷണസംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
യുകെയില്‍ എന്‍ഡ് ഓഫ് ലൈഫ് കെയര്‍ സൗജന്യമാക്കണമെന്ന് എംപിമാരുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം
യുകെയില്‍ എന്‍ഡ് ഓഫ് ലൈഫ് കെയര്‍ സൗജന്യമാക്കണമെന്ന് എംപിമാരുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം
എന്‍ഡ് ഓഫ് ലൈഫ് കെയര്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കണമെന്ന് കോമണ്‍സ് ഹെല്‍ത്ത് കമ്മറ്റി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് എംപിമാരാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കെയര്‍ മിനിസ്റ്റര്‍ നോര്‍മന്‍ ലാമ്പ് എന്‍ഡ് ഓഫ് ലൈഫ് സോഷ്യല്‍ കെയര്‍ പോളിസി നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് പറഞ്ഞു.
ഇമിഗ്രേഷന്‍ ഡീറ്റെന്‍ഷന്‍ സെന്ററില്‍ ഫിലം ബാന്‍; തടവറയിലെ സൗകര്യക്കുറവ് പുറത്തറിയാതിരിക്കാനെന്ന് ആരോപണം
ഇമിഗ്രേഷന്‍ ഡീറ്റെന്‍ഷന്‍ സെന്ററില്‍ ഫിലം ബാന്‍;  തടവറയിലെ സൗകര്യക്കുറവ് പുറത്തറിയാതിരിക്കാനെന്ന് ആരോപണം
ലണ്ടനിലെ ഇമിഗ്രേഷന്‍ ഡീറ്റെന്‍ഷന്‍ സെന്ററില്‍ വീഡിയോകള്‍ ചിത്രീകരിക്കുന്നത് ബ്രിട്ടീഷ് അധികൃതര്‍ നിരോധിച്ചു. ഈ സംവിധാനത്തിലെ മോശം അവസ്ഥയെക്കുറിച്ചുള്ള പൊതു വിമര്‍ശനങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കേരളത്തില്‍നിന്ന് ദോഹയിലേക്ക് ജെറ്റ് എയര്‍വെയ്‌സിന്റെ പുതിയ സര്‍വീസ്
കേരളത്തില്‍നിന്ന് ദോഹയിലേക്ക് ജെറ്റ് എയര്‍വെയ്‌സിന്റെ പുതിയ സര്‍വീസ്
തിരുവനന്തപുരത്തുനിന്നും കോഴിക്കോടുനിന്നും ദോഹയിലേക്ക് ജെറ്റ് എയര്‍വെയ്‌സിന്റെ പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ജെറ്റ് എയര്‍വെയ്‌സ് കൊമേഴ്‌സ്യല്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ജെറ്റ് എയര്‍വെയ്‌സ് സര്‍വീസുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടന്നു.
അല്‍ക്വയ്ദയ്ക്ക് സിഐഎ പണം നല്‍കിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം
അല്‍ക്വയ്ദയ്ക്ക് സിഐഎ പണം നല്‍കിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം
അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ മോചിപ്പിക്കുന്നതിനായി അല്‍ക്വയ്ദയ്ക്ക് പണം നല്‍കിയത് സിഐഎ എന്ന് ദ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. അഫ്ഗാന്‍ സര്‍ക്കാരിനുള്ള രഹസ്യഫണ്ടായിട്ടാണ് സിഐഎ പണം നല്‍കിയത്.
ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്; നിയമലംഘനം നടത്തുന്നവര്‍ക്ക് ഇനി പിഴ ഈടാക്കാന്‍ തീരുമാനം
ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്; നിയമലംഘനം നടത്തുന്നവര്‍ക്ക് ഇനി പിഴ ഈടാക്കാന്‍ തീരുമാനം
നാഷ്ണല്‍ ഐഡന്റിറ്റി കാര്‍ഡുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തണമെന്ന് ഫെഡറല്‍ നാഷ്ണല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം. എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റിയാണ് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യുന്നത്.
മാര്‍പാപ്പയായി അധികകാലം തുടരാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
മാര്‍പാപ്പയായി അധികകാലം തുടരാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
മാര്‍പാപ്പയായി ഇനി അധികകാലം തുടരാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും. അര്‍ജന്റീനാക്കാരനായ കര്‍ദിനാള്‍ ജോര്‍ജ് ബെര്‍ഗാഗ്ലിയോ മാര്‍പാപ്പയായിട്ട് രണ്ട് വര്‍ഷങ്ങളാകുമ്പോഴാണ് ഒരു മെക്‌സിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആശങ്കകള്‍ പങ്കുവെച്ചത്.
മെന്റല്‍ ഹെല്‍ത്ത് സര്‍വീസസിന് കൂടുതല്‍ പണം നല്‍കുമെന്ന് ഡാനി അലക്‌സാണ്ടര്‍
മെന്റല്‍ ഹെല്‍ത്ത് സര്‍വീസസിന് കൂടുതല്‍ പണം നല്‍കുമെന്ന് ഡാനി അലക്‌സാണ്ടര്‍
ഇംഗ്ലണ്ടിലെ മെന്റല്‍ ഹെല്‍ത്ത് സര്‍വീസസിന് കൂടുതല്‍ പണം അടുത്ത ബജറ്റില്‍ വകയിരുത്തുമെന്ന് ലിബറല്‍ ഡെമോക്രോറ്റ് ട്രെഷറി സെക്രട്ടറി ഡാനി അലക്‌സാണ്ടര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ ഉടലെടുക്കാതെ തടയാനുള്ള പദ്ധതികള്‍ ഈ തുക കൊണ്ട് നടപ്പിലാക്കാന്‍ സാധിക്കുമെന്നും ഡാനി അലക്‌സാണ്ടര്‍ പറഞ്ഞു
എന്‍എച്ച്എസിലെ ചികിത്സ ജീവന് ഭീഷണിയുണ്ടാക്കിയിട്ടുണ്ട് നിഗല്‍ ഫരാജ്
എന്‍എച്ച്എസിലെ ചികിത്സ ജീവന് ഭീഷണിയുണ്ടാക്കിയിട്ടുണ്ട് നിഗല്‍ ഫരാജ്
എന്‍എച്ച്എസില്‍ ചികിത്സ തേടിയ താന്‍ ഏകദേശം കൊല്ലപ്പെടുന്നതിന് തുല്യമായ അവസ്ഥയിലെത്തിയെന്ന് യുകെഐപി നേതാവ് നിഗെല്‍ ഫരാജ്. താങ്ങാന്‍ കഴിയുമെങ്കില്‍ ആളുകള്‍ സ്വകാര്യ ചികിത്സാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കണമെന്നും തനിക്കുണ്ടായ ദുരനുഭവത്തിന്റെ വെളിച്ചത്തില്‍ നിഗെല്‍ ഫരാജ് പറഞ്ഞു.