1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2015

നാഷ്ണല്‍ ഐഡന്റിറ്റി കാര്‍ഡുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തണമെന്ന് ഫെഡറല്‍ നാഷ്ണല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം. എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റിയാണ് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലാളികളെയും തൊഴിലുടമയെയും ശിക്ഷിക്കണമെന്നാണ് എഫ്എന്‍സിയുടെ നിര്‍ദ്ദേശം.

സെന്‍സസ്, പോപ്പുലേഷന്‍ രജിസ്‌ട്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് എഫ്എംസിയുടെ നിര്‍ദ്ദേശം. ചര്‍ച്ചകള്‍ക്കും ഭേദഗതികള്‍ക്കം ശേഷം സഭ 2006ലെ ഭേദഗതി ചെയ്ത നിയമം പാസാക്കി.

നിയമം പാസാക്കുന്നതിന് മുന്‍പായി ഇന്‍ഹൗസായി തയാറാക്കപ്പെട്ട റിപ്പോര്‍ട്ട് സഭ ചര്‍ച്ച ചെയ്യുകയും നിര്‍ദ്ദേശങ്ങള്‍ സഭയില്‍ വെയ്ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

രാജ്യത്തെ എല്ലാ ആളുകള്‍ക്കും ഇഐഡിഎ കാര്‍ഡ് നിര്‍ഹന്ധമായും വേണമെന്ന് പുതിയ ചട്ടം വ്യവസ്ഥ ചെയ്യുന്നു. ഈ മന്ത്രാലയത്തിന്റെ കൈവശമുള്ള ഡേറ്റാ ബെയ്‌സ് മിനിസ്ട്രി ഓഫ് ഡിഫന്‍സ്, മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ തുടങ്ങിയ മന്ത്രാലയങ്ങള്‍ക്കും കൈമാറും. രാജ്യത്തെ ആളുകളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തിന്‍കീഴില്‍ ആക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.