1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2015

മാര്‍പാപ്പയായി ഇനി അധികകാലം തുടരാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും. അര്‍ജന്റീനാക്കാരനായ കര്‍ദിനാള്‍ ജോര്‍ജ് ബെര്‍ഗാഗ്ലിയോ മാര്‍പാപ്പയായിട്ട് രണ്ട് വര്‍ഷങ്ങളാകുമ്പോഴാണ് ഒരു മെക്‌സിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആശങ്കകള്‍ പങ്കുവെച്ചത്. സമാനമായ പ്രസ്താവനകള്‍ മാര്‍പാപ്പ നേരത്തെയും നടത്തിയിട്ടുണ്ട്. മാര്‍പാപ്പയുടെ പ്രസ്താവനയില്‍ മരണത്തിന്റെ വിദൂര സൂചനയുള്ളതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തില്‍ ആശങ്കപ്പെടുകയാണിപ്പോള്‍ വി്ശ്വാസികള്‍.

‘എനിക്ക് അങ്ങനെ തോന്നുന്നു..കൂടിവന്നാല്‍ നാലോ അഞ്ചോ വര്‍ഷം..ചിലപ്പോള്‍ രണ്ടോ മൂന്നോ വര്‍ഷം പോപ്പായി തുടരാനായേക്കും…രണ്ട് വര്‍ഷം ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നു’ മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയുടെ ശ്വാസകോശത്തിന് തകരാറുകളുണ്ടായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുള്ളത് കൊണ്ടല്ല ഇപ്പോഴത്തെ ഈ പ്രസ്താവന. തനിക്ക് അധികകാലം ബാക്കിയില്ലെന്ന ബോധ്യമുള്ളതിനാല്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ പെട്ടെന്ന് തന്നെ ചെയ്ത് തീര്‍ക്കുകയാണെന്നും അതിനാലാണ് തിരക്കുപിടിച്ച യാത്രകളെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ വര്‍ഷത്തെപ്പോലെ തന്നെ ഈ വര്‍ഷവും മാര്‍പാപ്പയ്ക്ക്തിരക്ക് പിടിച്ച പര്യടനങ്ങളാണുളളത്. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിന് തയാറായാണ് മാര്‍പാപ്പ നില്‍ക്കുന്നത്.

എന്റെ ഒരാഗ്രഹം ആരാലും തിരിച്ചറിയപ്പെടാതെ പിസ്സ കഴിക്കാന്‍ പോകണമെന്നാണ്. തന്റെ ജോലികള്‍ ചെയ്യാനാവുന്നില്ലെന്ന് തോന്നിയാല്‍ അപ്പോള്‍ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു. എന്നാല്‍ പ്രായാധിക്യം കൊണ്ട് താനൊരിക്കലും വിരമിക്കില്ലെന്നും മാര്‍പാപ്പ പറഞ്ഞു.

അദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന ബെനഡിക്റ്റ് മാര്‍പാപ്പ പതിനാറാമന്‍ ഫെബ്രുവരി 2013ല്‍ വിരമിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.