1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യാസ് ഡോട്ടര്‍ ഡോക്യുമെന്ററി അമേരിക്കയില്‍ പ്രദര്‍ശിപ്പിച്ചു
ഇന്ത്യാസ് ഡോട്ടര്‍ ഡോക്യുമെന്ററി അമേരിക്കയില്‍ പ്രദര്‍ശിപ്പിച്ചു
ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ബി.ബി.സി ഡോക്യുമെന്ററി അമേരിക്കയിയിലെ ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചു. തിങ്കളാഴ്ച്ചയാണ് ഇന്ത്യാസ് ഡോക്യുമെന്ററി അമേരിക്കയില്‍ പ്രദര്‍ശിപ്പിച്ചത്. ഹോളിവുഡ് നടിയും ഓസ്‌കാര്‍ ജേതാവുമായ മെറില്‍ സ്ട്രിപ്പ്, സ്ലംഡോഗ് മില്യണറിലൂടെ പ്രശസ്തയായ സിനിമാ താരം ഫ്രീഡാ പിന്റോ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ഡോക്യുമെന്ററിയുടെ അമേരിക്കയിലെ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു
യുഎഇയില്‍ സൈബര്‍സെക്‌സ് ബ്ലാക്‌മെയില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു
യുഎഇയില്‍ സൈബര്‍സെക്‌സ് ബ്ലാക്‌മെയില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു
യുഎഇയില്‍ സൈബര്‍സെക്‌സ് ബ്ലാക്‌മെയില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ദുബായ് പോലീസും ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റിയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുഎഇ പൗരന്മാരും പ്രവാസികളും ദിനംപ്രതി സൈബര്‍സെക്‌സ് ബ്ലാക്‌മെയില്‍ കേസിന്റെ ഇരകളാകുന്നതായി കണ്ടെത്തിയത്.
വിഘടനവാദി നേതാവിന്റെ മോചനം, കശ്മീരില്‍ ബിജെപി, പിഡിപി മധുവിധു തീരുന്നു
വിഘടനവാദി നേതാവിന്റെ മോചനം, കശ്മീരില്‍ ബിജെപി, പിഡിപി മധുവിധു തീരുന്നു
ജമ്മു കശ്മീരിലെ വിഘടനവാദി നേതാവിന്റെ മോചനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നെ അസ്വാരസ്യം പുതുതായി സ്ഥാനമേറ്റ ബിജെപി, പിഡിപി സഖ്യത്തിന്റെ മധുവിധുവിനെ പ്രതികൂലമായി ബാധിക്കുന്നു. ഹുറിയത് കോണ്‍ഫറന്‍സ് സഖ്യത്തിലെ പങ്കാളിയും മുസ്‌ലിം ലീഗിന്റെ ചെയര്‍മാനുമായ മസറത് ആലമിനെ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ജയിലില്‍നിന്നു വിട്ടയച്ചിരുന്നു. ഭരണസഖ്യമായ ബിജെപിയുമായി കൂടിയാലോചിക്കാതെയാണ് പിഡിപി നേതാവും കശ്മീര്‍ മുഖ്യമന്ത്രിയുമായ മുഫ്തി …
ബൂര്‍ജ് അല്‍ അറബില്‍ റൂമെടുത്താല്‍ ഉപയോഗിക്കാന്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐ പാഡ്
ബൂര്‍ജ് അല്‍ അറബില്‍ റൂമെടുത്താല്‍ ഉപയോഗിക്കാന്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐ പാഡ്
ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ ഹോട്ടലായ ദുബായിലെ ബൂര്‍ജ് അല്‍ അറബിലൂടെ ദുബായ് നഗരം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. 60 നിലകളിലായി സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലില്‍ താമസിക്കാന്‍ എത്തുന്നവര്‍ക്ക് 24 കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐ പാഡാണ് ഹോട്ടലിന്റെ വാഗ്ദാനം.
ഫെയ്സ്ബുക്ക് മാതൃകയില്‍ ഐഎസ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് പണിപ്പുരയില്‍
ഫെയ്സ്ബുക്ക് മാതൃകയില്‍ ഐഎസ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് പണിപ്പുരയില്‍
ഖെലാഫാബുക്ക് എന്നപേരില്‍ സ്വന്തം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഐഎസിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിനുമാണ് മുഖ്യധാരയില്‍നിന്ന് മാറി സമാന്തര സംവിധാനം ഒരുക്കാന്‍ ഐഎസ് തയാറെടുക്കുന്നത്.
ബംഗ്ലാദേശിനോടും തോറ്റ് ഇംഗ്ലണ്ട് ലോകകപ്പില്‍നിന്ന് ക്വാര്‍ട്ടര്‍ കടക്കാതെ പുറത്ത്
ബംഗ്ലാദേശിനോടും തോറ്റ് ഇംഗ്ലണ്ട് ലോകകപ്പില്‍നിന്ന് ക്വാര്‍ട്ടര്‍ കടക്കാതെ പുറത്ത്
ക്രിക്കറ്റിന്റെ തറവാട്ടുകാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ബംഗ്ലാദേശ് ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ബംഗ്ലാദേശിനോടും തോറ്റതോടെ ഇംഗ്ലണ്ട് ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായി.
പ്രതിരോധ ചെലവ് വെട്ടിച്ചുരുക്കല്‍; ആയിരക്കണക്കിന് ആളുകളെക്കൂടി പിരിച്ചുവിട്ടേക്കും
പ്രതിരോധ ചെലവ് വെട്ടിച്ചുരുക്കല്‍; ആയിരക്കണക്കിന് ആളുകളെക്കൂടി പിരിച്ചുവിട്ടേക്കും
ബ്രിട്ടണില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഏത് പാര്‍ട്ടി ജയിച്ചാലും ബ്രിട്ടീഷ് മിലിട്ടറിയിലെ 30,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് തിങ്ക് ടാങ്കിന്റെ മുന്നറിയിപ്പ്. നാറ്റോയുടെ നിര്‍ദ്ദേശപ്രകാരം ജിഡിപിയുടെ രണ്ട് ശതമാനമെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കണമെന്നാണ്. എന്നാല്‍, അടുത്തഘട്ടം ചെലവു ചുരുക്കല്‍ കൂടി നടത്തിക്കഴിയുമ്പോള്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ചെലവഴിക്കുന്ന തുക നാറ്റോയുടെ മാനദണ്ഡങ്ങള്‍ക്കും താഴെയായിരിക്കുമെന്ന് റോയല്‍ യുണൈറ്റഡ് സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ജര്‍മ്മനിയെ പിന്തള്ളി ബ്രിട്ടണ്‍ യൂറോപ്യന്‍ സാമ്പത്തികശക്തിയാകും
ജര്‍മ്മനിയെ പിന്തള്ളി ബ്രിട്ടണ്‍ യൂറോപ്യന്‍ സാമ്പത്തികശക്തിയാകും
അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനിയെ പിന്തള്ളി ബ്രിട്ടണ്‍ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും. നിക് ക്ലെഗ്ഗാണ് ഈ അവകാശവാദം ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ മറ്റൊരു സാമ്പത്തിക ശക്തിയായ ഫ്രാന്‍സിനെ ബ്രിട്ടണ്‍ പിന്തള്ളിയിരുന്നു. അതിന്റെ ചുവട് പിടിച്ച് യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ജര്‍മ്മനിയേയും പിന്തള്ളുമെന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നിക് ക്ലെഗ് അവകാശപ്പെടുന്നത്.
ജയിച്ചാല്‍ 500 പുതിയ സൗജന്യ സ്‌കൂളുകളെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി
ജയിച്ചാല്‍ 500 പുതിയ സൗജന്യ സ്‌കൂളുകളെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നല്‍കിയിരിക്കുന്ന പുതിയ വാഗ്ദാനം 500 സൗജന്യസ്‌കൂളുകളാണ്. അതായത് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ യുകെയിലാകമാനം സൗജന്യസ്‌കൂളുകളുണ്ടായിരിക്കും.
ബര്‍മ്മിംഗ്ഹാമില്‍ സ്‌പൈഡര്‍മാനെത്തി, ഭക്ഷണം നല്‍കാന്‍
ബര്‍മ്മിംഗ്ഹാമില്‍ സ്‌പൈഡര്‍മാനെത്തി, ഭക്ഷണം നല്‍കാന്‍
കൈവിരലൊന്നു ചൂണ്ടിയാല്‍ വലക്കണ്ണികള്‍ ചാടിയെത്തി കള്ളന്മാരെയും കൊള്ളക്കാരെയും പിടികൂടുന്ന സ്‌പൈഡര്‍മാനെ ആര്‍ക്കാണറിയാത്തത്. സൂപ്പര്‍ ഹീറോ സ്‌പൈഡര്‍മാന്‍ വീണ്ടുമെത്തി പക്ഷെ ഇപ്പോള്‍ വലനെയ്ത് കള്ളന്മാരെ പിടിക്കുകയല്ല, തെരുവില്‍ വിശന്ന് അലയുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുകയാണ്.