1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2015

കൈവിരലൊന്നു ചൂണ്ടിയാല്‍ വലക്കണ്ണികള്‍ ചാടിയെത്തി കള്ളന്മാരെയും കൊള്ളക്കാരെയും പിടികൂടുന്ന സ്‌പൈഡര്‍മാനെ ആര്‍ക്കാണറിയാത്തത്. സൂപ്പര്‍ ഹീറോ സ്‌പൈഡര്‍മാന്‍ വീണ്ടുമെത്തി പക്ഷെ ഇപ്പോള്‍ വലനെയ്ത് കള്ളന്മാരെ പിടിക്കുകയല്ല, തെരുവില്‍ വിശന്ന് അലയുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുകയാണ്. ബര്‍മ്മിംഗ്ഹാമിന്റെ തെരുവുകളിലാണ് സ്‌പൈഡര്‍മാന്റെ ഔട്ട്ഫിറ്റില്‍ ആളുകള്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കുന്നത്.

പീറ്റര്‍ പാര്‍ക്കറെപോലെ വേഷം ധരിച്ച സന്നദ്ധ പ്രവര്‍ത്തകനാണ് ഭക്ഷണ വിതരണത്തിന് പിന്നില്‍. വിശപ്പിനെക്കാള്‍ വലിയ ഗതികേട് മനുഷ്യന് ഇല്ലെന്ന തിരിച്ചറിവാണ് തെരുവിലലയുന്നവരെ സഹായിക്കാന്‍ സ്‌പൈഡര്‍മാന്‍ രംഗത്തെത്താന്‍ കാരണം. വിശന്ന് വലഞ്ഞിരിക്കുമ്പോള്‍ ഭക്ഷണം ലഭിക്കുന്നത് വളരെ സന്തോഷം തന്നെ, അത് ഒരു സൂപ്പര്‍ ഹീറോയുടെ കൈയ്യില്‍ നിന്നാകുമ്പോള്‍ ഇരട്ടി സന്തോഷം. അശരണരുടെ ഈ സന്തോഷം കാണാനാണ് താന്‍ സ്‌പൈഡര്‍മാന്റെ വേഷത്തിലെത്തി ഭക്ഷണം നല്‍കുന്നകെന്നാണ് പേരു വെളിപ്പെടുത്താത്ത പ്രവര്‍ത്തകന്റെ ന്യായം. വര്‍ഷങ്ങളായി തെരുവില്‍ ഭക്ഷണം വിതരണം നല്‍കുന്ന തനിക്ക് ഇവരുടെ ചിരിച്ച മുഖമാണ് ഏറ്റവും വലിയ പ്രതിഫലമെന്നാണ് സ്‌പൈഡര്‍മാന്റെ പക്ഷം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.