1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2015

ക്രിക്കറ്റിന്റെ തറവാട്ടുകാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ബംഗ്ലാദേശ് ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ബംഗ്ലാദേശിനോടും തോറ്റതോടെ ഇംഗ്ലണ്ട് ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായി. 15 റണ്‍സിനാണ് ഇംഗ്ലണ്ട് ബംഗ്ലദേശിനോട് തോറ്റത്. ലോകകപ്പ് പൂള്‍ എയില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, സ്‌കോട്ട്‌ലന്‍ഡ് ടീമുകള്‍ പുറത്തായി.

ബംഗ്ലാദേശ് ഉയര്‍ത്തിയ 276 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 48.3 ഓവറില്‍ 260ന് ഓള്‍ഔട്ടാകുകയായിരുന്നു. ഇംഗ്ലണ്ടിനായി ഇയാന്‍ ബെല്‍ 63ഉം ബട്ട്‌ലര്‍ 65ഉം റണ്‍സെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശിന് മധ്യനിര ബാറ്റ്‌സ്മാന്‍ മുഹമ്മദുല്ല നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖ് റഹീം 89 റണ്‍സെടുത്തു.

ബംഗ്ലാദേശിന്റെ തുടക്കം ഒട്ടും ശുഭകരമായിരുന്നില്ല. രണ്ട് റണ്‍സ് വീതമെടുത്ത് ഓപ്പണര്‍മാകായ തമീം ഇഖ്ബാലും ഇമ്രുല്‍കയ്യ്‌സും പെട്ടെന്ന് പുറത്തായി. പിന്നീട് സൗമ്യ സര്‍ക്കാരിനെ കൂട്ടുപിടിച്ച് മുഹമ്മദുല്ല രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 40 റണ്‍സെടുത്ത് സൗമ്യസര്‍ക്കാര്‍ പുറത്തായതിന് ശേഷം പന്നീട് വന്ന ഷാക്കിബ് അല്‍ ഹസന്‍ രണ്ട് റണ്‍സെടുത്തും പുറത്തായി. പിന്നീടാണ് ബംഗ്ലാദേശിന് ആശ്വാസമായി മുഹമ്മദുല്ല മുഷ്ഫിഖ് റഹീം കൂട്ടുകെട്ട് പിറന്നത്.

ഇംഗ്ലണ്ടിനായി ആന്റേഴ്‌സനും ജോര്‍ദാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.