1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2015

അബുദാബി: അബുദാബി നഗരമദ്ധ്യത്തിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ മോഷണ ശ്രമത്തിനിടെ യുവതി പിടിയിലായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു. കറുത്ത വസ്ത്രത്തില്‍ മുഖം മറച്ചെത്തിയ യുവതിയെ പോലീസ് കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങളും ഇതില്‍ വ്യക്തമാണ്. തോക്ക് ചൂണ്ടി എക്‌സ്‌ചേഞ്ചിന്റെ ക്യാബിനില്‍ കടന്ന യുവതിയെ ജീവനക്കാരുടെ സംയോചിതമായ ഇടപെടലാണ് കുടുക്കിയത്.

സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. യുവതി ഏത് നാട്ടുകാരിയാണെന്നുള്‍പ്പെടെയുള്ള വിവരങ്ങളും പോലീസ് വ്യക്തമാക്കിയിട്ടില്ല.

മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇപ്പോള്‍ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളുടെ സേവനം ഉപയോഗപ്പെടുത്താറുണ്ട്. മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ എന്താണെങ്കിലും പണമുണ്ടെന്ന് ഉറപ്പുള്ളത് ഇത്തരം സ്ഥാപനങ്ങളെ തസ്‌ക്കരന്മാര്‍ പെട്ടെന്ന് തന്നെ ടാര്‍ഗറ്റ് ചെയ്യാറുണ്ട്. സ്ഥിരം ജീവനക്കാര്‍ മാത്രമല്ലാതെ മറ്റ് ശക്തമായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ് മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

മോഷണം ശ്രമത്തിന്റെ ദൃശ്യങ്ങള്‍ താഴെ കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.