സ്വന്തം ലേഖകൻ: യുഎഇയിൽ പുതുതായി 571 പേർക്ക് കൂടി കോവിഡ്–19 ബാധ സ്ഥിരീകരിച്ചു. അതേസമയം, 427 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം–36,359 ആയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരാളാണ് ഇന്നലെ മരിച്ചത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം–19,153. ആകെ മരണസംഖ്യ–270. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ വിജയിച്ചതിൻ്റെ ഫലം കണ്ടുതുടങ്ങിയതായി …
സ്വന്തം ലേഖകൻ: ബ്രസീലിലും അമേരിക്കയിലും രോഗവ്യാപനം ഉയരുന്നു. ബ്രസീലില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 20000 ത്തിലധികം കേസുകള്‍. ഇതോടെ പ്രതിദിന കേസുകളില്‍ ബ്രസീല്‍ അമേരിക്കയെ മറികടന്നു റഷ്യയിലും സ്ഥിതി ഗുരുതരം. 213 രാജ്യങ്ങളിലായി കോവിഡ് ബാധിതരുടെ ആകെ എണ്ണം 6,609,746 ആയി. ഇതുവരെ 388,616 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗം ബാധിച്ചതില്‍ ഏകദേശം പകുതിയോളം പേര്‍ക്ക് …
സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 9304 കൊവിഡ് കേസുകള്‍. രാജ്യത്ത് ആദ്യമായാണ് ഇത്രയും കൂടുതല്‍ കൊവിഡ് കേസുകള്‍ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2.16 ലക്ഷമായി. 6075 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം …
സ്വന്തം ലേഖകൻ: വിവാദമായ സുരക്ഷാ നിയമത്തിന് ചൈന അനുമതി നല്‍കിയാല്‍ ഹോങ്കോങിലെ 30 ലക്ഷം പേര്‍ക്കും ബ്രിട്ടനിലേക്ക് കുടിയേറാന്‍ അവസരമൊരുക്കുമെന്ന് ബോറിസ് ജോണ്‍സണ്‍. ഇതിനായി വിസ ചട്ടം ഭേദഗതി ചെയ്യുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു. ദ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയിരിക്കുന്നത്. ചൈനയുടെ പുതിയ സുരക്ഷാ നിയമം തങ്ങളുടെ അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും കവര്‍ന്നെടുക്കുമെന്നാണ് …
സ്വന്തം ലേഖകൻ: ആഫ്രിക്കൻ വംശജനായ ജോർജ് ഫ്ളോയിഡ് പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടതിന്റെ പേരിൽ അമേരിക്കയിലെങ്ങും പ്രതിഷേധം കത്തിപ്പടരുകയാണ്. ജോർജ് ഫ്ളോയിഡിന് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് തെരുവുകൾതോറും പ്രക്ഷോഭങ്ങളും അനുശോചനങ്ങളും നടക്കുന്നത്. ഇതിനിടെ പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിയാമി പോലീസും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരടക്കം പ്രക്ഷോഭകർക്ക് മുന്നിൽ മുട്ടുകുത്തിയിരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. …
സ്വന്തം ലേഖകൻ: നാട്ടിലേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട് ദുബായിലും യുഎഇയിലെ മറ്റ് വടക്കൻ എമിറേറ്റ്സുകളിലുമുള്ള പ്രവാസികൾ ഇന്ത്യൻ കോൺസുലേറ്റിൽ നേരിട്ട് എത്തുന്നത് ഒഴിവാക്കണമെന്ന് നിർദേശം. പകരം ടെലഫോൺ, ഇമെയിൽ എന്നിവ വഴിയോ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ വഴിയോ ബന്ധപ്പെടണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പ്രവാസികളോട് അഭ്യർത്ഥിച്ചു. ദുബായിലെ താപനില ഉയർന്ന സാഹചര്യത്തിലും കോവിഡിനെത്തുടർന്നുള്ള സാമൂഹ്യ …
സ്വന്തം ലേഖകൻ: നിസർഗ ചുഴലിക്കാറ്റ് കരയിലെത്തി. റായ്ഗഡ് ജില്ലയിലാണ് നിസർഗ കരതൊട്ടു തുടങ്ങിയത്. മഹാരാഷ്ട്രയുടെ വടക്കൻ തീരത്ത് ശക്തമായ കടൽക്ഷോഭം അനുഭവപ്പെടുന്നു. മുംബൈയിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുകയാണ്. വരും മണിക്കൂറുകളിൽ ചുഴലിക്കാറ്റ് ദുർബലമാകും. മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ ഉച്ചയ്ക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. രാജ്യത്ത് തുടര്‍ച്ചയായ നാലാംദിവസവും രോഗബാധിതരുടെ എണ്ണം 8000 കടന്നതോടെയാണ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 208,800 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 217 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 പേർ രോഗമുക്തി നേടി. പുതിയ കൊവിഡ് ബാധിതരിൽ അഞ്ച് പേർ ആരോഗ്യപ്രവർത്തകരാണ്. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരിൽ 53 പേർ വിദേശത്ത് നിന്നു വന്നവരും 19 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്, ഇന്ന് …
സ്വന്തം ലേഖകൻ: കേരളത്തിലേക്ക് വിമാനം വരേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേഭാരതിന്റെ ഭാഗമായി വിമാനങ്ങള്‍ വരുന്നതിന് കേരളം ഒരു നിബന്ധനയും വെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ആവശ്യപ്പെട്ട എല്ലാ വിമാനത്തിലും കേരളം സമ്മതം നല്‍കി. വന്ദേഭാരതിന്റെ രണ്ടാം ഘട്ടത്തില്‍ ജൂണ്‍ മാസം ഒരു ദിവസം 12 വിമാനമുണ്ടാകുമെന്നാണ് വിദേശമന്ത്രാലയം പറഞ്ഞത്. സംസ്ഥാനം അതിന് പൂര്‍ണ്ണസമ്മതം …