സ്വന്തം ലേഖകൻ: ബ്രിട്ടനിൽ എൻഎച്ച്.എസിന്റെ വെയിറ്റിംഗ് ലിസ്റ്റിലുള്ള ലക്ഷക്കണക്കിന് രോഗികളുടെ കാത്തിരിപ്പ് നീളുന്നു. കാത്തിരുന്ന് മടുത്ത നിരവധി പേർ പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പട്ടികയിലുള്ള എകദേശം 15-20 ശതമാനം പേര്‍, അടുത്ത സെപ്റ്റംബര്‍ മുതല്‍ ചികിത്സ കിട്ടാതെ വിഷമിക്കേണ്ടി വരുമെന്നാണ് സൂചന. കൊവിഡ് വ്യാപനം ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ നിലവിലുള്ള എൻ.എച്ച്.എസ് ഹോസ്പിറ്റലുകളുടെ ഏകദേശം …
സ്വന്തം ലേഖകൻ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കും. വിദേശകാര്യ സഹമന്ത്രിയും ക്രൈസിസ് മാനേജ്മെന്റ് സുപ്രീം കമ്മിറ്റി വക്താവുമായ ലുല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാതിറാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ജനജീവിതം അനിശ്ചിതമായി സ്തംഭിപ്പിച്ച് നിര്‍ത്താനാവില്ലെന്നും നാല് ഘട്ടങ്ങളായി സാവധാനം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു. ജൂണ്‍ …
സ്വന്തം ലേഖകൻ: ചൈനയില്‍ കൊവിഡ് 19 വ്യാപനം തുടങ്ങിയത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരിക്കാനാണ് സാധ്യതയെന്ന് കാണിച്ച് പുതിയ പഠനം. ഹാര്‍ഡ് വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ റിസേര്‍ച്ച് ആണ് ഇതു സംബന്ധിച്ചുള്ള പഠനം നടത്തിയത്. ആഗസ്റ്റില്‍ വുഹാനിലെ ആശുപത്രി സന്ദര്‍ശനം ക്രമാതീതമായി കൂടിയെന്നും ചുമ പോലുള്ള രോഗ ലക്ഷണങ്ങള്‍ സംബന്ധിച്ച് സെര്‍ച്ച് എന്‍ജിനുകളില്‍ ഈ സമയത്ത് തിരച്ചില്‍ …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.69 ലക്ഷം കടന്നു. 269,897 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 9987 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,508 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 266 പേർ മരിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കോവിഡ് …
സ്വന്തം ലേഖകൻ: ഇറാന്‍ ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയ്ക്കും ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിക്കും കൈമാറിയ ചാരനെ വധിക്കുമെന്ന് ഇറാൻ. സി.ഐ.എയുടെയും മൊസാദിന്റെയും ചാരനായ ഇറാന്‍ പൗരന് മഹ്മൗദ് മൗസവി മദവിയെ വധശിക്ഷയ്ക്കു വിധേയനാക്കുമെന്ന് ഇറാന്‍ നിയമകാര്യ വക്താവ് ഖൊലാംഹുസൈന് ഇസ്മൈലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇറാന്റെ പ്രമുഖ നേതാവായിരുന്ന സുലൈമാനിയെക്കുറിച്ചുള്ള വിവരങ്ങള്‍ …
സ്വന്തം ലേഖകൻ: കോവിഡ് 19ന്റെ പശ്ചാലത്തില്‍, വിസിറ്റ്/എക്‌സ്പ്രസ് വീസകളിലെത്തി ഒമാനില്‍ കുടുങ്ങിയ വിദേശികളുടെ വീസ കാലാവധി നീട്ടി നല്‍കി റോയല്‍ ഒമാന്‍ പൊലീസ്. വിമാനത്താവളം അടച്ചതിന് ശേഷം വീസ കാലാവധി കഴിഞ്ഞവര്‍ക്കാണ് ഈ മാസം 15 വരെ വിസകളുടെ കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്. വിസിറ്റ്/എക്‌സ്പ്രസ് വീസകള്‍ സൗജന്യമായി തനിയെ പുതുക്കി കിട്ടുമെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ബ്രിട്ടനിലെങ്ങും ആളിപ്പടരുകയാണ്. എല്ലാ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ലംഘിച്ച് മൂന്നു ദിവസമായി തുടരുന്ന പ്രക്ഷോഭത്തിൽ ഇന്നലെ ബ്രിസ്റ്റോളിൽ നഗരമധ്യത്തിൽ സ്ഥാപിച്ച അടിമ വ്യാപാരി എഡ്വേർഡ് കോൾസ്റ്റന്റെ പ്രതിമ തകർന്നു. പ്രതിഷേധക്കാർ കൂറ്റർ വെങ്കല പ്രതിമ ഇളക്കിയെടുത്ത് ഹാർബറിൽ താഴ്ത്തുകയായിരുന്നു. തകർത്തു നിലത്തിട്ട പ്രതിമയുടെ കഴുത്തിൽ മുട്ടുകുത്തിനിന്ന് …
സ്വന്തം ലേഖകൻ: യുഎസിൽ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ലോയ്ഡിനു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചൊവ്വാഴ്ച അന്ത്യാഞ്ജലി അര്‍പ്പിക്കും. ഫ്ലോയ്ഡിന്റെ സംസ്‌കാരം ചൊവ്വാഴ്ച 11ന് അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയ്ക്കു സമീപം നടത്തുമെന്നു പൊലീസ് മേധാവി ട്വീറ്റ് ചെയ്തു. വന്‍ സുരക്ഷാ സന്നാഹങ്ങളാണു ഹൂസ്റ്റണില്‍ ഒരുക്കിയിരിക്കുന്നത്. ജോര്‍ജിന്റെ മരണത്തെ തുടര്‍ന്നു ന്യൂയോര്‍ക്കില്‍ ഉള്‍പ്പെടെ യുഎസിൽ എങ്ങും വന്‍ …
സ്വന്തം ലേഖകൻ: ന്യൂസിലാന്‍റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാപനം. നിലവില്‍ കോവിഡ് ബാധിതരായി ആരും തന്നെയില്ലായെന്ന് ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ 926 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് ഏര്‍പ്പെടുത്തിയ ശക്തമായ മുന്‍കരുതലുകളാണ് കോവിഡ് കേസുകള്‍ പുജ്യത്തിലെത്തിച്ചതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 48 മണിക്കൂറായി രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാത്തതിനാല്‍ ചികിത്സയില്‍ കഴിഞ്ഞ അവസാന രോഗിയും …
സ്വന്തം ലേഖകൻ: മൂന്നുമാസ വീസ കാലാവധിയെങ്കിലും ഉള്ളവരെ മാത്രമേ വിദേശത്തേക്ക് മടങ്ങാൻ അനുവദിക്കൂ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശത്തിൽ ആശങ്ക വേണ്ടെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ഒരു ദിവസം മാത്രം താമസ വീസാ കാലാവധി ഉള്ളവർക്കും യുഎഇയിലേക്ക് മടങ്ങാൻ കഴിയുമെന്ന് കോൺസൽ ജനറൽ വിപുൽ വ്യക്തമാക്കി. വിദേശ രാജ്യത്തേക്ക് മടങ്ങാൻ മൂന്നു മാസ …