സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആറാഴ്ചയായി തുടരുന്ന ലോക്ഡൗൺ ചട്ടങ്ങളിൽ ഒട്ടേറെ ഇളവുകളാണ് ഇന്നു മുതൽ പ്രാബല്യത്തിൽ. വ്യായാമത്തിനായി യഥേഷ്ടം പുറത്തിറങ്ങാനും അകലം പാലിച്ച് പാർക്കിൽ സുഹൃത്തുക്കളോടു കൂട്ടുകൂടാനും ജനങ്ങൾക്ക് ഇപ്പോൾ അനുമതിയുണ്ട്. കൂടാതെ വീടുകൾ മാറാനും വാങ്ങാനും വിൽക്കാനും നാളെ മുതൽ സാധിക്കും. എസ്റ്റേറ്റ് ഏജൻസികൾക്കു തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതോടെ റിയൽ എസ്റ്റേറ്റ് മേഖല …
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം നാല്‍പ്പത്തിനാല് ലക്ഷത്തി ഇരുപത്തി രണ്ടായിരം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ എണ്‍പത്തി നാലായിരത്തിലേറെ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ അയ്യായിരത്തിലേറെ പേരാണ് മരിച്ചത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ മരണ നിരക്കില്‍ നേരിയ കുറവുണ്ടായെങ്കിലും അമേരിക്കയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. കൊവിഡ് സ്ഥിരീകരിച്ചവരുടെയും മരണപ്പെട്ടവരുടേയും കാര്യത്തില്‍ …
സ്വന്തം ലേഖകൻ: അമേരിക്കയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആണിക്കല്ലായി നിന്നത് സുപ്രസിദ്ധ എപ്പിഡമോളജിസ്റ്റ് ആയ ഡോ. ആന്റണി ഫൗച്ചി ആയിരുന്നു. കഴിഞ്ഞ ദിവസം വരെയും തന്റെ പ്രിയങ്കരനായിരുന്ന ലോകപ്രസിദ്ധ പകർച്ചവ്യാധി പ്രതിരോധ വിദഗ്ധൻ ഡോ. ഫൗച്ചിയുമായി പ്രസിഡന്റ് ട്രംപ് ഇടയുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. എത്രയും പെട്ടെന്ന് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കി, വ്യാപാരസ്ഥാപനങ്ങൾ പഴയപടി …
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ വിസ നിയമലംഘകരെയും പിഴയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് യു.എ.ഇ സർക്കാർ. യു.എ. ഇ പ്രസിഡന്റ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാനാണ് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പേർക്ക് ആശ്വാസമാകുന്ന ഉത്തരവ് പുറത്തിറക്കിയത്. 2020 മാർച്ച് ആദ്യവാരത്തിൽ കാലാഹരണപ്പെട്ട എൻട്രി അല്ലെങ്കിൽ റെസിഡൻഷ്യൽ പെർമിറ്റുള്ള …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് കോവിഡ് പരിശോധന സൗജന്യമാണെന്നും എന്നാല്‍, തുടര്‍ ചികിത്സാ ചെലവുകള്‍ സ്‌പോണ്‍സര്‍ വഹിക്കണമെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഊദി. നിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള ഒത്തുചേരലുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായും മന്ത്രി പറഞ്ഞു. സുപ്രീം കമ്മിറ്റിയുടെ ഏഴാമത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപകമായി നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്ന …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് 3 വീതം, കണ്ണൂർ 2, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍. മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. കൊല്ലത്ത് രണ്ടുപേരും കണ്ണൂരില്‍ ഒരാളുമാണ് നെഗറ്റീവായത്. പൊസിറ്റീവായ 14 പേർ പുറത്ത് നിന്ന് …
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. തുടർച്ചയായ പത്താം ദിവസവും കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ പതിനായിരം കടന്ന് റഷ്യ. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് വിവിധ രാഷ്ട്രങ്ങൾ. കോവിഡ് വാക്സിൻ വേഗത്തിൽ കണ്ടെത്താനായേക്കുമെന്ന് ലോകാരോഗ്യ സംഘടന. റഷ്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്. അമേരിക്കയും …
സ്വന്തം ലേഖകൻ: ലോകം കൊറോണ വൈറസിനോട് പൊരുതുമ്പോൾ ആരോഗ്യപ്രവർത്തകരെ ആദരിക്കാൻ ഖത്തർ എയർവേയ്സ്. വൈറസ് വ്യാപനത്തിനിടെ സ്വന്തം ജീവൻ പണയപ്പെടുത്തി ലോകത്തെമ്പാടും ആയിരക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കുന്ന സാഹചര്യത്തിൽ ഒരു ലക്ഷം അന്താരാഷ്ട്ര യാത്രക്കുള്ള സൌജന്യ ടിക്കറ്റുകളാണ് വിമാന കമ്പനി ആരോഗ്യപ്രവർത്തകർക്കായി സൌജന്യമായി നൽകുന്നത്. അന്താരാഷ്ട്ര നഴ്സ് ദിനമായ മെയ് 12നാണ് കമ്പനിയുടെ പ്രഖ്യാപനം. കൊറോണ …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക-ചൈന സംഘര്‍ഷം രൂക്ഷമായിരിക്കെ അമേരിക്കന്‍ നേതാക്കളുടെ ചൈനയ്‌ക്കെതിരെയുള്ള ആരോപണം തുടരുന്നു. യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ റോബര്‍ട്ട് ഒ ബ്രെയിന്‍ ആണ് ഇപ്പോള്‍ ചൈനയക്കെതിരെ ആരോപണം നടത്തിയത്. കൊറോണ വൈറസ് ഉത്ഭവത്തിന് ചൈനയ്ക്കാണ് ഉത്തരവാദിത്വം എന്നും കഴിഞ്ഞ 20 വര്‍ഷത്തിനിടെ അഞ്ച് പകര്‍ച്ച വ്യാധികളാണ് ചൈനയില്‍ ഉത്ഭവിച്ചതെന്നും ഇതിന് …
സ്വന്തം ലേഖകൻ: ലോകാരോഗ്യ സംഘടനയുടെ 73-ാമത് വാര്‍ഷിക കൂടിക്കാഴ്ച വെര്‍ച്വല്‍ മീറ്റിങ്ങിലുടെ മെയ് 18-19 തിയ്യതികളിലായി നടക്കും. ഒപ്പം മാര്‍ച്ച് 22 ന് ലോകാരോഗ്യ സംഘടനയിലെ 35 എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗ മീറ്റിംഗ് മെയ് 22 ന് നടക്കും. ഈ കൂടിക്കാഴ്ചയില്‍ വെച്ച് ഇന്ത്യ എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും. എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍പേര്‍സണ്‍ സ്ഥാനത്തേക്കാണ് …