1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദി അരാംകോ ആക്രമണത്തിനു പിന്നിൽ ഹൂത്തികളല്ലെന്ന് യുഎന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
സൗദി അരാംകോ ആക്രമണത്തിനു പിന്നിൽ ഹൂത്തികളല്ലെന്ന്  യുഎന്‍  രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: ഇറാൻ – യുഎസ് സംഘർഷം അശാന്തമാക്കിയ ഗള്‍ഫിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നതായിരുന്നു സൗദി അരാംകോ കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം. യമനിലെ ഹൂത്തി വിമതരാണ് ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആക്രമണം നടത്തിയത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഹൂത്തികള്‍ രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഐക്യരാഷ്ട്ര സഭാ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. …
അന്താരാഷ്ട്ര സംഘത്തിന്റെ കശ്മീർ സന്ദർശനത്തിന് തുടക്കം; യൂറോപ്യൻ യൂണിയൻ പിന്മാറി
അന്താരാഷ്ട്ര സംഘത്തിന്റെ കശ്മീർ സന്ദർശനത്തിന് തുടക്കം; യൂറോപ്യൻ യൂണിയൻ പിന്മാറി
സ്വന്തം ലേഖകൻ: അമേരിക്ക അടക്കമുള്ള 15 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം തുടങ്ങി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മുകശ്മീര്‍ സംസ്ഥാനത്തിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തതിന് ശേഷമെത്തുന്ന രണ്ടാമത്തെ വിദേശ സംഘമാണ് ഇത്. കരുതല്‍ തടങ്കലില്‍ അല്ലാത്ത രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായാണ് വിദേശ സംഘം കൂടിക്കാഴ്ച നടത്തുന്നത്. മുന്‍ മന്ത്രി അല്‍താഫ് ബുഖാരിയാണ് …
ഇറാൻ – യുഎസ് സംഘർഷം; ഇന്ത്യയുടെ നീക്കങ്ങൾ കരുതലോടെ; ആവശ്യമെങ്കിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കും
ഇറാൻ – യുഎസ് സംഘർഷം; ഇന്ത്യയുടെ നീക്കങ്ങൾ കരുതലോടെ; ആവശ്യമെങ്കിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കും
സ്വന്തം ലേഖകൻ: ആവശ്യമെങ്കില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ നാവികസേനാ കപ്പല്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഐഎന്‍എസ് ത്രിഖണ്ഡ് എന്ന യുദ്ധക്കപ്പലായിരിക്കും ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി നിയോഗിക്കുക. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഒമാന്‍ കടലിടുക്കിന് സമീപം ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്കായി ഇന്ത്യ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലാണ് ഐഎന്‍എസ് ത്രിഖണ്ഡ്. ആവശ്യമായി വരികയാണെങ്കില്‍ നാവികസേനാ കപ്പലുപയോഗിച്ച് ഇറാനിലുള്ള ഇന്ത്യക്കാരെ …
മിസൈല്‍ ആക്രമണം: ഇറാന്‍ വ്യോമപാത ഒഴിവാക്കി വിമാന കമ്പനികൾ; യാത്രാസമയത്തിൽ വർധനവ്
മിസൈല്‍ ആക്രമണം: ഇറാന്‍ വ്യോമപാത ഒഴിവാക്കി വിമാന കമ്പനികൾ; യാത്രാസമയത്തിൽ വർധനവ്
സ്വന്തം ലേഖകൻ: ഇറാഖിലെ യു.എസ് എയര്‍ ബേസുകളിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനങ്ങളുടെ റൂട്ടുകളില്‍ മാറ്റം വരുത്തി. ഇറാന്‍ വഴി പോകുന്ന വിമാനങ്ങളുടെ യാത്ര മാര്‍ഗത്തിലാണ് മാറ്റം വരുത്തിയത്. അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാനങ്ങള്‍ ഇറാന്‍ വഴി പോകുന്നതാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. ഇറാനിന്റെ വ്യോമപാതയിലൂടെ പോകുന്നതില്‍ മാറ്റം വരുത്തുന്നതോടെ യാത്ര സമയം കൂടുമെന്നും …
ഇറാനിൽ പറന്നുയർന്ന് വെറും രണ്ട് മിനിറ്റിനുള്ളിൽ ഉക്രൈന്‍ വിമാനം തകര്‍ന്ന് വീണ് 180 യാത്രക്കാരും കൊല്ലപ്പെട്ടു
ഇറാനിൽ പറന്നുയർന്ന് വെറും രണ്ട് മിനിറ്റിനുള്ളിൽ ഉക്രൈന്‍ വിമാനം തകര്‍ന്ന്  വീണ് 180 യാത്രക്കാരും കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: ഇറാനില്‍ തകര്‍ന്ന് വീണ ഉക്രൈന്‍ വിമാനത്തിലെ 180 യാത്രക്കാരും മരിച്ചെന്ന് റിപ്പോര്‍ട്ട്. ഇറാനില്‍ നിന്ന് ഉക്രൈനിലേക്ക് പറക്കവേയാണ് വിമാനമാണ് ഇറാന്‍ തലസ്ഥാനമായ തെഹ്റാന് സമീപം ഇന്ന് രാവിലെ തകര്‍ന്ന് വീണത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്ന് വീണതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തവളത്തിന് സമീപത്ത് തന്നെയായിരുന്നു ദുരന്തമുണ്ടായതെന്ന് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യ്തു. ഇറാന്‍റെ …
മിസൈൽ ആക്രമണം “അമേരിക്കയുടെ മുഖമടച്ചുള്ള അടി”യെന്ന് ഖമനേയി; “ഓൾ ഈസ് വെൽ” എന്ന് ട്രംപ്
മിസൈൽ ആക്രമണം “അമേരിക്കയുടെ മുഖമടച്ചുള്ള അടി”യെന്ന് ഖമനേയി; “ഓൾ ഈസ് വെൽ” എന്ന് ട്രംപ്
സ്വന്തം ലേഖകൻ: അമേരിക്കയെന്ന ശത്രുവിന് ഇറാൻ നൽകിയ മുഖമടച്ചുള്ള അടിയാണ് ഇറാഖിലെ സഖ്യസേനയുടെ നിയന്ത്രണത്തിലുള്ള സൈനിക വിമാനത്താവളങ്ങളിലെ ആക്രമണങ്ങളെന്ന് ഇറാൻ പരമാധികാരി ആയത്തൊള്ള അലി ഖമനേയി. ഇറാഖിലെ അൽ അസദ്, ഇർബിൽ സൈനിക വിമാനത്താവളങ്ങൾക്ക് മേൽ പതിച്ച ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ പ്രതികാരം തുടങ്ങിയിട്ടേയുള്ളൂ എന്നതിന്‍റെ സൂചനയാണെന്നും ഖമനേയി മുന്നറിയിപ്പ് നൽകി. ഇറാനിലെ ഉന്നത സൈനിക …
ഗൾഫ് മേഖലയിൽ ഭീതി പരത്തി ഇറാഖിലെ യുഎസ് താവളങ്ങൾ കടന്നാക്രമിച്ച് ഇറാൻ; 80 മരണം
ഗൾഫ് മേഖലയിൽ ഭീതി പരത്തി ഇറാഖിലെ യുഎസ് താവളങ്ങൾ കടന്നാക്രമിച്ച് ഇറാൻ; 80 മരണം
സ്വന്തം ലേഖകൻ: ഇറാഖിലെ രണ്ട് സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ സുരക്ഷിത മേഖലകളിലേക്ക് മാറ്റി. അതേ സമയം ഇറാഖില്‍ തങ്ങളുടെ താവളങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിലുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി യുഎസ് …
“വെള്ളംകുടി മുട്ടിക്കുന്നു,” കാട്ടുതീയിൽ എരിയുന്ന ഓസ്‌ട്രേലിയ 10,000 ഒട്ടകങ്ങളെ കൊന്നു തള്ളിയേക്കും
“വെള്ളംകുടി മുട്ടിക്കുന്നു,” കാട്ടുതീയിൽ എരിയുന്ന ഓസ്‌ട്രേലിയ 10,000 ഒട്ടകങ്ങളെ കൊന്നു തള്ളിയേക്കും
സ്വന്തം ലേഖകൻ: കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഓസ്ട്രേലിയ വാർത്തകളിൽ സ്ഥാനം പിടിക്കുന്നത് കലിയടങ്ങാതെ എരിയുന്ന കാട്ടുതീയുടെ പേരിലാണ്. പതിനായിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങൾ 12 മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളിൽ, വെള്ളം ചീറ്റിച്ചുകൊണ്ട് കിണഞ്ഞു പരിശ്രമിച്ചിട്ടും തീനാളങ്ങളെ മെരുക്കാൻ കഴിഞ്ഞിട്ടില്ല. തീയണക്കാൻ ഇനിയും ദിവസങ്ങൾ ഏറെ എടുത്തേക്കാം എന്നും അത്രയും നാൾ ഉപയോഗിക്കാൻ വേണ്ടത്ര വെള്ളം ലഭ്യമല്ല എന്നുമാണ് …
136 പുരുഷൻമാരെ ബലാത്സംഗം ചെയ്ത വിദ്യാർഥിയ്ക്ക് 30 വർഷം തടവ് വിധിച്ച് മാഞ്ചസ്റ്റർ കോടതി
136 പുരുഷൻമാരെ ബലാത്സംഗം ചെയ്ത വിദ്യാർഥിയ്ക്ക് 30 വർഷം തടവ് വിധിച്ച് മാഞ്ചസ്റ്റർ കോടതി
സ്വന്തം ലേഖകൻ: 136 ബലാത്സം​ഗങ്ങളും എട്ട് ബലാത്സം​ഗ ശ്രമങ്ങളും മറ്റ് അതിക്രമങ്ങളുമുൾപ്പെടെ 159 കേസുകളിൽ പ്രതിയായ വ്യക്തിയ്ക്ക് 30 വർഷം ​ജീവപര്യന്തം ശിക്ഷ വിധിച്ച് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ക്രൗൺ കോടതി. ക്രൗൺ പ്രോസിക്യൂഷൻ സർവീസിന്റെ കണക്കനുസരിച്ചാണ് ഇയാളുടെ കൃറ്റകൃത്യങ്ങളെക്കുറിച്ചുള്ള കോടതിയുടെ വെളിപ്പെടുത്തൽ. ഇന്തോനേഷ്യൻ സ്വദേശിയായ റെയ്ൻഹാർഡ് സിനാഗ എന്ന 36 കാരനെയാണ് കോടതി ശിക്ഷിച്ചത്. ഉന്നതവിദ്യാഭ്യാസത്തിന് …
സുലൈമാനി വധം: യുഎസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാൻ പാർലമെന്റ്
സുലൈമാനി വധം: യുഎസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച്  ഇറാൻ പാർലമെന്റ്
സ്വന്തം ലേഖകൻ: യു.എസ് സൈന്യത്തിനെതിരെ പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കി ഇറാന്‍. ബാഗ്ദാദില്‍ വെച്ച് നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മുഴുവന്‍ യു.എസ് സൈന്യത്തെയും ‘തീവ്രവാദികള്‍’ എന്ന് വിശേഷിപ്പിച്ച് ഇറാന്‍ പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയത്. ഖാസിം സുലൈമാനിയുടെ മരണത്തിനു പിന്നാലെ ഇറാഖില്‍ വീണ്ടും അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്‍ …