1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണം: ഗൾഫ് മേഖലയ്ക്ക് നഷ്ടമായത് സമാധാന ദൂതനായ രാഷ്ട്രത്തലവനെ
സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണം: ഗൾഫ് മേഖലയ്ക്ക് നഷ്ടമായത് സമാധാന ദൂതനായ രാഷ്ട്രത്തലവനെ
സ്വന്തം ലേഖകൻ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൊടുമ്പിരി കൊണ്ട കാലത്തെല്ലാം സമാധാനത്തിന്റെ തുരുത്തായി ഒമാന്‍ എന്ന രാജ്യത്തെ നിലനിര്‍ത്തിയ ഭരണാധികാരിയാണ് സുല്‍ത്താന്‍ ഖാബൂസ്. എല്ലാ ചേരികള്‍ക്കും ഒരു പോലെ സ്വീകാര്യനായി നില കൊള്ളാന്‍ ഖാബൂസിന് കഴിഞ്ഞു. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് സുല്‍ത്താന്‍. യു.എസിനും ഇറാനുമിടയില്‍ സൗദിക്കും യമനുമിടയില്‍ എവിടെ സംഘര്‍ഷം മുറുകുമ്പോഴും സമാധാന ദൂതനായി …
ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു; ഓർമയായത് ഇന്ത്യയുടെ ഉറ്റമിത്രം
ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു; ഓർമയായത് ഇന്ത്യയുടെ ഉറ്റമിത്രം
സ്വന്തം ലേഖകൻ: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് (79) അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യമെന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാന്‍സര്‍ രോഗബാധിതനായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്. ഒമാന്‍ ഭരണാധികാരിയുടെ മരണത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അടുത്ത 40 ദിവസത്തേക്ക് ദേശീയ പതാക …
“സംഭവിച്ചത് കൈപ്പിഴ,” യുക്രൈന്‍ വിമാനം തകര്‍ന്നത് മിസൈൽ ആക്രമണത്തിൽ തന്നെ; കുറ്റം സമ്മതിച്ച് ഇറാന്‍
“സംഭവിച്ചത് കൈപ്പിഴ,” യുക്രൈന്‍ വിമാനം തകര്‍ന്നത് മിസൈൽ ആക്രമണത്തിൽ തന്നെ; കുറ്റം സമ്മതിച്ച് ഇറാന്‍
സ്വന്തം ലേഖകൻ: യുക്രൈന്‍ വിമാനം തകര്‍ന്നത് സൈന്യത്തിന്റെ മിസൈല്‍ ഏറ്റതിനെ തുടര്‍ന്നെന്ന് സമ്മതിച്ച് ഇറാന്‍. മാനുഷികമായ പിഴവുമൂലം, തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ വിമാനത്തില്‍ പതിക്കുകയും തകര്‍ന്നു വീഴുകയുമായിരുന്നുവെന്ന്‌ സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഇറാന്‍ നിരുപാധികം മാപ്പു പറയണമെന്നും …
കശ്മീര്‍ വിവാദത്തിൽ പിന്തുണച്ചാല്‍ രക്ഷിക്കാമെന്ന് വാഗ്ദാനം! ആരോപണവുമായി സാക്കിര്‍ നായിക്
കശ്മീര്‍ വിവാദത്തിൽ പിന്തുണച്ചാല്‍ രക്ഷിക്കാമെന്ന് വാഗ്ദാനം! ആരോപണവുമായി സാക്കിര്‍ നായിക്
സ്വന്തം ലേഖകൻ: കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനത്തെ പിന്തുണച്ചാല്‍ തനിക്കെതിരായ കേസുകള്‍ ഒഴിവാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചാല്‍ സുരക്ഷിതമായി ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് ഉറപ്പുതരാമെന്നും കേന്ദ്രം വാഗ്ദാനം ചെയ്തതായി സാക്കിര്‍ നായിക് പറ‍ഞ്ഞു. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് സാക്കിര്‍ നായിക്ക് ഈ കാര്യം പറയുന്നത്. യാസിര്‍ …
8000 അടി ഉയരത്തിൽ യുക്രെയ്ൻ വിമാനത്തെ തീഗോളമാക്കിയത് ഇറാന്റെ “തോർ” മിസൈൽ?
8000 അടി ഉയരത്തിൽ യുക്രെയ്ൻ വിമാനത്തെ തീഗോളമാക്കിയത് ഇറാന്റെ “തോർ” മിസൈൽ?
സ്വന്തം ലേഖകൻ: യുക്രെയ്ൻ വിമാനത്തിൽ നിന്ന് സഹായത്തിനായുള്ള പൈലറ്റിന്റെ അടിയന്തര സന്ദേശം ലഭിച്ചില്ലെന്ന് ഇറാൻ. തീപിടിച്ചപ്പോൾ വിമാനത്താവളത്തിലേക്കു തിരികെപ്പോകാൻ പൈലറ്റ് ശ്രമിക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, മിസൈൽ ഏറ്റാകാം വിമാനം തകർന്നതെന്ന വാദവുമായി യുക്രെയ്ൻ രംഗത്തെത്തി. ആരോപണം ഇറാൻ തള്ളി. ബുധനാഴ്ച രാവിലെ 6.12 നു ടെഹ്റാനിൽ നിന്ന് പറന്നുയർന്നു മിനിറ്റുകൾക്കകമാണു ബോയിങ് 737 വിമാനം …
അച്ഛന്റെ ശവമഞ്ചത്തിനടുത്ത് ഹെൽമറ്റും മെഡലുമായി ഒന്നര വയസുള്ള മകൾ; കണ്ണു നനയിച്ച് വൈറൽ ചിത്രം
അച്ഛന്റെ ശവമഞ്ചത്തിനടുത്ത്  ഹെൽമറ്റും മെഡലുമായി ഒന്നര വയസുള്ള മകൾ; കണ്ണു നനയിച്ച് വൈറൽ ചിത്രം
സ്വന്തം ലേഖകൻ: അച്ഛന് അവസാനമായി യാത്രാമൊഴി നൽകാൻ എത്തിയപ്പോൾ ഷാര്‍ലറ്റ് ഒ ഡ്വയര്‍ എന്ന ഒന്നര വയസുകാരി അച്ഛന്റെ ഹെല്‍മറ്റ് തലയില്‍ വെച്ചിരുന്നു, അച്ഛന് ധീരതയ്ക്ക് ലഭിച്ച മെഡല്‍ നെഞ്ചോട് ചേര്‍ത്തണിയുകയും ചെയ്തിരുന്നു. നിയന്ത്രണവിധേയമാക്കാനാവാതെ ഒരു രാജ്യം മുഴുവനും പടർന്നു പിടിച്ച ഓസ്‌ട്രേലിയന്‍ കാട്ടുതീയുടെ ഇരയാണ് ഷാര്‍ലറ്റിന്റെ അച്ഛന്‍ ആന്‍ഡ്രൂ ഓ ഡ്വയര്‍. അഗ്നിരക്ഷാസേനാംഗമായ ആന്‍ഡ്രൂ …
യുക്രൈന്‍ വിമാനം തകര്‍ന്ന സംഭവം: പിന്നിൽ ഇറാനാണെന്ന ആരോപണവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്ത്
യുക്രൈന്‍ വിമാനം തകര്‍ന്ന സംഭവം: പിന്നിൽ ഇറാനാണെന്ന ആരോപണവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്ത്
സ്വന്തം ലേഖകൻ: ഇറാൻ മിസൈൽ അബദ്ധത്തിൽ പതിച്ചാണ് യുക്രെയിൻ വിമാനം തകര്‍ന്നതെന്ന ആരോപണത്തിന് ശക്തി പകർന്ന് അമേരിക്കക്കു പിന്നാലെ കൂടുതൽ രാജ്യങ്ങൾ രംഗത്ത്. എന്നാൽ ആരോപണം ഇറാൻ തള്ളി. മനശാസ്ത്ര യുദ്ധതന്ത്രം മാത്രമാണിതെന്നും അന്വേഷണത്തിന് ആരുടെ സഹായവും സ്വീകരിക്കുമെന്നും ഇറാൻ അറിയിച്ചു. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം വിട്ടുകിട്ടാനും വിവിധ രാജ്യങ്ങൾ നടപടി സ്വീകരിച്ചു. യുദ്ധസാഹചര്യം നിലനിൽക്കെ, …
ഇറാന്‍ – അമേരിക്ക സംഘര്‍ഷം ഒഴിവാക്കാന്‍ രംഗത്തിറങ്ങി ഗൾഫ് രാജ്യങ്ങൾ; പ്രകോപനം അരുതെന്ന് ആഹ്വാനം
ഇറാന്‍ – അമേരിക്ക സംഘര്‍ഷം ഒഴിവാക്കാന്‍ രംഗത്തിറങ്ങി ഗൾഫ് രാജ്യങ്ങൾ; പ്രകോപനം അരുതെന്ന് ആഹ്വാനം
സ്വന്തം ലേഖകൻ: ഇറാന്‍ – അമേരിക്ക സംഘര്‍ഷം ഒഴിവാക്കാന്‍ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ. പ്രകോപനം ഒഴിവാക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ ഇറാനോട് ആവശ്യപ്പെട്ടു. ഗൾഫിലെ ഇറാൻ അനുകൂല മിലീഷ്യ വിഭാഗങ്ങളുടെ ഏകോപനം ഉറപ്പാക്കാൻ ഇറാൻ സൈന്യവും ഖുദ്സ് സേനയും നീക്കം തുടങ്ങി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി …
“വിദേശികള്‍ പുതിയ സിവില്‍ ഐഡി നേടണ”മെന്ന പ്രചാരണം വ്യാജമെന്ന് കുവൈത്ത്
“വിദേശികള്‍ പുതിയ സിവില്‍ ഐഡി നേടണ”മെന്ന പ്രചാരണം വ്യാജമെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തിൽ പാസ്പ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ ഉള്ള വിദേശികൾ പുതിയ സിവിൽ ഐഡി സ്വന്തമാക്കണമെന്ന പ്രചാരണം അധികൃതർ നിഷേധിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ആണ് വ്യാജ പ്രചാരണം നിഷേധിച്ചു രംഗത്തെത്തിയത്. പാസ്പ്പോർട്ടിൽ പതിച്ചിട്ടുള്ള ഇഖാമ സ്റ്റിക്കറിനു ഇപ്പോഴും സാധുത ഉണ്ടെന്നും ഇത്തരത്തിൽ സ്റ്റിക്കർ പതിച്ച പാസ്സ്‌പോർട്ട് കൈവശമുള്ളവർക്കു യാത്ര ചെയ്യുന്നതിന് …
ബ്രിട്ടീഷ് രാജകുടുംബത്തില്‍ പൊട്ടിത്തെറി; രാജകീയ പദവികൾ ഉപേക്ഷിക്കുന്നതായി ഹാരിയും മേഗനും
ബ്രിട്ടീഷ് രാജകുടുംബത്തില്‍ പൊട്ടിത്തെറി; രാജകീയ പദവികൾ ഉപേക്ഷിക്കുന്നതായി ഹാരിയും മേഗനും
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ ‘മുതിര്‍ന്ന അംഗങ്ങള്‍’ എന്ന പദവിയില്‍നിന്ന് പിന്മാറുന്നുവെന്ന് ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കലും. ഇനി കൂടുതല്‍ സമയം വടക്കേ അമേരിക്കയില്‍ ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്നതായും ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. രാജ്ഞിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത് തുടരുന്നതിനൊപ്പം, രാജകുടുംബത്തിലെ ‘മുതിര്‍ന്ന അംഗങ്ങള്‍'(സീനിയര്‍ മെമ്പേഴ്‌സ്) എന്ന പദവിയില്‍നിന്ന് പിന്മാറാനും സാമ്പത്തിക സ്വാശ്രയത്വത്തിനു …