1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2015

സ്വന്തം ലേഖകന്‍: ഏഴു മണിക്കൂര്‍ കൊണ്ട് തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്ക് നീന്തിക്കയറിയ അഭയാര്‍ഥികള്‍ക്കിടയിലെ സൂപ്പര്‍മാന്‍. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നാണ് മറ്റു ആയിരക്കണക്കിന് സിറിയക്കാരെപ്പോലെ അമീര്‍ മെഹ്ത്രയും അഭയാര്‍ഥിയാകാന്‍ തീരുമാനിച്ചത്. എന്നാല്‍ മറ്റുള്ളവരെപ്പോലെ തുര്‍ക്കി അതിര്‍ത്തി കടന്ന ഗ്രീസിലെത്തുന്നതിന് പകരം അമീര്‍ തെരഞ്ഞെടുത്തത് അല്പം കടന്ന കൈയ്യാണ്.

ഏഴ് മണിക്കൂര്‍ തുടര്‍ച്ചയായി കടലിലൂടെ നീന്തിയാണ് അമീര്‍ തുര്‍ക്കിയില്‍ നിന്നും ഗ്രീസിലെത്തിയത്. ആഭ്യന്തര യുദ്ധത്തില്‍ വീട് നഷ്ടപ്പെട്ടതോടെയാണ് അമീര്‍ പെരുവഴിയിലായത്. മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ പലരും മറ്റ് രാജ്യങ്ങളിലേക്ക് കടന്നപ്പോള്‍ എന്തുചെയ്യണമെന്ന് അമീറിന് അറിവില്ലായിരുന്നു.

മനുഷ്യക്കടത്തുകാര്‍ക്ക് നല്‍കാന്‍ പണമില്ലാതെ വന്നതോടെയാണ് കടല്‍ നീന്തിക്കടക്കുകയെന്ന തീരുമാനത്തില്‍ അമീറിനെ എത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രഗത്ഭനായ നീന്തല്‍ വിദഗ്തനാണ് അമീര്‍. ബീററ്റിന്റെ തലസ്ഥാനമായ ലെബനന്‍സില്‍ മാസങ്ങളോളം നടത്തിയ പരിശീലനവും അമീറിനെ തുണച്ചു. എന്തായാലും ഈ നീന്തല്‍ സൂപ്പര്‍മാനെ എന്തു ചെയ്യുമെന്നറിയാതെ അന്തംവിട്ടിരിപ്പാണ് അധികൃതര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.