1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2015

സ്വന്തം ലേഖകന്‍: വര്‍ദ്ധിച്ചു വരുന്ന ഉപഭോഗാസക്തിയുടെ കാലത്ത് ആഘോഷങ്ങളില്‍ ലാളിത്യം പുലര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം. ക്രിസ്മസ് ദിനാഘോഷങ്ങളില്‍ അതിരു കവിഞ്ഞ് മുഴുകരുതെന്ന് 120 കോടി റോമന്‍ കത്തോലിക്കാ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

വിശ്വാസികള്‍ തടിച്ചുകൂടിയ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ആയിരുന്നു പോപ്പിന്റെ ക്രിസ്മസ് ദിനാഘോഷം. വെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വെച്ച് അദ്ദേഹം പരമ്പരാഗതമായ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. നമ്മള്‍ ആരാണെന്ന് ഒരിക്കല്‍ കൂടി ഉള്ളിലേക്ക് നോക്കാനുള്ള സമയമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

ശിശുവായ യേശുവിന്റെ അതേ ലാളിത്യം ആണ് വിശ്വാസികള്‍ കാണിക്കേണ്ടത്. ദിവ്യത്വത്തേക്കാള്‍ ദാരിദ്ര്യത്തിലേക്ക് പിറന്നുവീണ യേശുവിനെയാണ് പ്രചോദമാക്കേണ്ടത്. സമൂഹത്തില്‍ ഉപഭോഗ സംസ്‌കാരവും ഭൗതിക സുഖങ്ങളോടുള്ള പ്രേമവും വേരോടിയിരിക്കുന്നു. സമ്പത്തും ധാരാളിത്തവും അതിരുകടക്കുന്നു. അതോടൊപ്പം പ്രകടനാത്മകതയും ആത്മാരാധനയും കടന്നുവരുന്നു. ഇതിനെല്ലാം പകരം വളരെ സന്തുലിതവും ലളിതവും സ്ഥിരതയുള്ളതുമായ ജീവിത വഴിയാണ് തെരഞ്ഞെടുക്കേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.