1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2015

സ്വന്തം ലേഖകന്‍: സിറിയയില്‍ വിമതസേനക്ക് കനത്ത തിരിച്ചടി, വിമത നേതാവ് സഹ്രാന്‍ അല്‍ ഔഷ് കൊല്ലപ്പെട്ടു. കിഴക്കന്‍ ദമാസ്‌കസില്‍ നടന്ന വ്യോമാക്രമണത്തിലാണ് വിമത നേതാവ് സഹ്രാന്‍ അല്‍ ഔഷ് കൊല്ലപ്പെട്ടതായി വാര്‍ത്ത പുറത്തുവന്നത്. ഔഷിന്റെ മരണം വിമത സേനക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍ .

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ പൊരുതുന്ന വിമത സംഘങ്ങളില്‍ പ്രമുഖരായ ജെയ്‌ഷേ ഇസ്ലാമിന്റെ കമാന്‍ഡറാണ് അല്‍ ഔഷ്. വെള്ളിയാഴ്ച്ച ജയ്‌ഷേ നേതാക്കളുടെ രഹസ്യ യോഗം നടക്കുമ്പോള്‍ റഷ്യന്‍ പോര്‍ വിമാനങ്ങള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് അല്‍ ഔഷ് അടക്കം 12 നേതാക്കള്‍ കൊല്ലപ്പെട്ടത്.

സൗദി അറേബ്യയുടെ പിന്തുണയുള്ള ജയ്‌ഷേ മുഹമ്മദ് കിഴക്കന്‍ ദമാസ്‌കസ് കേന്ദ്രീകരിച്ച് പ്രാദേശികഭരണം നടത്തിയിരുന്നു. എൈ എസ്, അല്‍ ഖൈയ്ദ വിരുദ്ധരായ ജയ്‌ഷേ മുഹമ്മദിനെ ഭീകരവാദ സംഘടനയായാണ് സിറിയന്‍ ഭരണകൂടം വിലയിരുത്തിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.