1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാന്‍, ബ്രിട്ടന്‍ സൗഹൃദം ഊട്ടിയുറപ്പിക്കാൻ വില്യം രാജകുമാരൻ ഒമാനിൽ
ഒമാന്‍, ബ്രിട്ടന്‍ സൗഹൃദം ഊട്ടിയുറപ്പിക്കാൻ വില്യം രാജകുമാരൻ ഒമാനിൽ
സ്വന്തം ലേഖകൻ: ഒമാനും ബ്രിട്ടനുമായുള്ള സൗഹൃദ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും മേഖലയിലെ കാര്യങ്ങൾ ചർച്ച നടത്തുന്നതിനുമായി മൂന്ന് ദിവസത്തെ സന്ദർശനത്തിന് വില്യം രാജകുമാരൻ ഒമാനിൽ എത്തി. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി കുവൈറ്റിൽ സന്ദർശനം നടത്തിയ ശേഷമാണ് ഒമാനിൽ എത്തിയത്. ഒമാനിലെ മുസന്തം നേവൽ ബേസിൽ എത്തിയ രാജകുമാരനെ റോയൽ നേവി ഒമാൻ കമാൻഡർ റിയർ അഡ്മിറൽ …
സൌദി നിതാഖത്തിൽ ഇനി മഞ്ഞ വിഭാഗമില്ല, പകരം ചുവപ്പ്; പ്രവാസികൾക്ക് തിരിച്ചടി
സൌദി നിതാഖത്തിൽ ഇനി മഞ്ഞ വിഭാഗമില്ല, പകരം ചുവപ്പ്; പ്രവാസികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ തൊഴിൽ രംഗത്തെ സ്വദേശിവത്കരണ പദ്ധതിയായ ’നിതാഖാത്തി’ൽ ഇനി മഞ്ഞ കാറ്റഗറിയില്ല. ആ വിഭാഗത്തെ കൂടി നിലവിലെ ചുവപ്പ് കാറ്റഗറിയിലേക്ക് മാറ്റും. സ്വകാര്യമേഖലയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന സൗദിവത്കരണ നടപടികളിലെ സുപ്രധാന ഘടകമാണ് ’നിതാഖാത്’. ജീവനക്കാരിലെ സൗദി പൗരന്മാരുടെ എണ്ണം കണക്കാക്കി സ്ഥാപനങ്ങളെ തരംതിരിക്കുന്ന മാനദണ്ഡമാണിത്. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റെ തോതിന്‍റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ …
സുഡാനിലെ ഫാട്കറിയിൽ എല്‍.പി.ജി ടാങ്കര്‍ സ്‌ഫോടനം: മരിച്ചവരില്‍ 18 ഇന്ത്യക്കാർ; ഏഴു പേർ ചികിത്സയിൽ
സുഡാനിലെ ഫാട്കറിയിൽ എല്‍.പി.ജി ടാങ്കര്‍ സ്‌ഫോടനം: മരിച്ചവരില്‍ 18 ഇന്ത്യക്കാർ; ഏഴു പേർ ചികിത്സയിൽ
സ്വന്തം ലേഖകൻ: സുഡാനിലെ കളിമണ്‍പാത്ര ഫാക്ടറിയില്‍ എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ 18 ഇന്ത്യക്കാരും. സുഡാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തോമിലുള്ള സീലാ സെറാമിക് ഫാക്ടറിയിലാണ് എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകടത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടുതല്‍പ്പേര്‍ അപകടത്തില്‍പ്പെട്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൊള്ളലേറ്റ് ഏഴ് ഇന്ത്യക്കാരാണ് ചികിത്സയില്‍ കഴിയുന്നത്. ഫാക്ടറിയിലേക്കുള്ള …
ജോൺസണും മക്രോണും ട്രൂഡോയും ചേർന്ന് ട്രം‌പിനെ ട്രോളിയോ? ചിരി പടർത്തി ലണ്ടനിൽ നിന്നുള്ള വീഡിയോ
ജോൺസണും മക്രോണും ട്രൂഡോയും ചേർന്ന് ട്രം‌പിനെ ട്രോളിയോ? ചിരി പടർത്തി ലണ്ടനിൽ നിന്നുള്ള വീഡിയോ
സ്വന്തം ലേഖകൻ: ബക്കിങ്ഹാം കൊട്ടാരത്തിലെ ആ അത്താഴവിരുന്നിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നീ മൂന്ന് ലോകനേതാക്കൾ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ കളിയാക്കുകയായിരുന്നോ? നാറ്റോ ഉച്ചകോടിയ്ക്കായി ലണ്ടനിലെ വാറ്റ്‍ഫോർഡിൽ എത്തിയ ലോകനേതാക്കൾക്കായി ബക്കിങ്ഹാം കൊട്ടാരം ഒരുക്കിയ അത്താഴ വിരുന്നിൽ എത്തിയ ലോകനേതാക്കൾ, ട്രംപിന്‍റെ …
ഉയ്‌ഗൂർ മുസ്ലീം പീഡനം; ചൈനയ്ക്കെതിരെ കടുത്ത നടപടിയ്ക്ക് യുഎസ്; പ്രതിഷേധവുമായി ചൈന
ഉയ്‌ഗൂർ മുസ്ലീം പീഡനം; ചൈനയ്ക്കെതിരെ കടുത്ത നടപടിയ്ക്ക് യുഎസ്; പ്രതിഷേധവുമായി ചൈന
സ്വന്തം ലേഖകൻ: ഉയിഗൂര്‍ വംശജര്‍ക്കെതിരായ ചൈനീസ് സര്‍ക്കാര്‍ നടപടികളില്‍ ചൈനയ്ക്കതിരെ നടപടി സ്വീകരിക്കാനുള്ള ബില്ലുമായി യു.എസ് ജനപ്രതിനിധി സഭ. ചൈനീസ് ഭരണാധികാരികളുടെ മേല്‍ വിലക്കേര്‍പ്പെടുത്തണമെന്നാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്. ബില്ലില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ചെന്‍ ഗുവാന്‍ഗോയുടെ പേരെടുത്ത് പറയുന്നുമുണ്ട്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയില്‍ ബില്‍ പാസ്സായെങ്കിലും റിപബ്ലിക്കന്‍സിന് ഭൂരിപക്ഷമുള്ള സെനറ്റില്‍ ബില്‍ പാസായലേ …
പാക് സൈനിക മേധാവിക്ക് കാലാവധി നീട്ടാനുള്ള നീക്കത്തിനെതിരെ പാക് സൈന്യത്തിൽ കലാപം
പാക് സൈനിക മേധാവിക്ക് കാലാവധി നീട്ടാനുള്ള നീക്കത്തിനെതിരെ പാക് സൈന്യത്തിൽ കലാപം
സ്വന്തം ലേഖകൻ: പാക് സൈനിക മേധാവിക്ക് കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനത്തിനെതിരെ പാക് സൈന്യത്തിനുള്ളില്‍ കലാപക്കൊടി. നവംബര്‍ 29 ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ സൈന്യത്തില്‍ നിന്ന് വിരമിക്കേണ്ടതാണ്. എന്നാല്‍ സയപരിധി കഴിഞ്ഞിട്ടും ബജ്‌വ പാക് സൈനിക മേധാവി സ്ഥാനത്ത് തുടരുന്നതിനെതിരെ പാക് സൈന്യത്തിലെ ഏഴ് ലഫ്റ്റനന്റ് ജനറല്‍മാരാണ് പരസ്യമായി …
റീമ അൽജുഫാലി: ട്രാക്കിൽ തീപടർത്തുന്ന സൗദിയിലെ ആദ്യത്തെ കാറോട്ടക്കാരിയെ പരിചയപ്പെടാം
റീമ അൽജുഫാലി: ട്രാക്കിൽ തീപടർത്തുന്ന സൗദിയിലെ ആദ്യത്തെ കാറോട്ടക്കാരിയെ പരിചയപ്പെടാം
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ആദ്യ കാറോട്ടക്കാരിയായി റീമ അൽജുഫാലി. സൗദി ഇൻറർനാഷനൽ ഓട്ടാമൊബൈൽ ഫെഡറേഷൻ ഏതാനും ദിവസം മുമ്പ് സംഘടിപ്പിച്ച കാറോട്ടമത്സരത്തിൽ പങ്കെടുത്ത് റീമ ആദ്യമായി സ്വന്തം രാജ്യത്ത് ഔദ്യോഗികമായി വളയം പിടിച്ചു. എന്നാൽ ഇതാദ്യമായല്ല ഈ 27കാരി കാറോട്ട ട്രാക്കിലിറങ്ങുന്നത്. ഈ വർഷം ഏപ്രിലിൽ ഇംഗ്ലണ്ടിലെ വെസ്റ്റ് കിങ്സ്ഡൗണിലുള്ള ബ്രാൻഡ്സ് ഹാച്ച് മോേട്ടാർ …
ഗള്‍ഫ് സഹകരണ കൗണ്‍സിലിന് ഒരുങ്ങി റിയാദ്; മേഖലയിലെ നിർണായക വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക്
ഗള്‍ഫ് സഹകരണ കൗണ്‍സിലിന് ഒരുങ്ങി  റിയാദ്; മേഖലയിലെ നിർണായക വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക്
സ്വന്തം ലേഖകൻ: നാല്‍പ്പതാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സമ്മേളനം ഡിസംബര്‍ പത്തിന് റിയാദില്‍ വെച്ച് നടക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് സമ്മേളനം. മേഖലയിലെ സുപ്രധാന വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. രണ്ടര വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് …
“എന്തൊരു ധിക്കാരം!” നാറ്റോ ഉച്ചകോടിയിൽ ഇമ്മാനുവൽ മക്രോണിനെ കടന്നാക്രമിച്ച് ട്രം‌പ്
“എന്തൊരു ധിക്കാരം!” നാറ്റോ ഉച്ചകോടിയിൽ ഇമ്മാനുവൽ മക്രോണിനെ കടന്നാക്രമിച്ച് ട്രം‌പ്
സ്വന്തം ലേഖകൻ: എഴുപതാമത് നാറ്റോ ഉച്ചകോടിയില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനം. നാറ്റോ സംഘത്തിനെതിരെ മക്രോണ്‍ നടത്തിയ പരാമര്‍ശം വളരെ വളരെ അരോചവും ധിക്കാരപൂര്‍വ്വവുമാണെന്നാണ് ട്രംപ് പറഞ്ഞത്. ഉച്ചകോടിയില്‍ നാറ്റോ ജനറല്‍ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടണ്‍ബെര്‍ഗുമായി സംസാരിക്കവെയാണ് ട്രംപിന്റെ പരാമര്‍ശം. നവംബറില്‍ ദി എകണോമിസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് …
നാറ്റോ ഉച്ചകോടിയ്ക്ക് ലണ്ടനിൽ തുടക്കം: ശ്രദ്ധാ കേന്ദ്രമായി എർദോഗാനും തുർക്കിയും
നാറ്റോ ഉച്ചകോടിയ്ക്ക് ലണ്ടനിൽ തുടക്കം: ശ്രദ്ധാ കേന്ദ്രമായി എർദോഗാനും തുർക്കിയും
സ്വന്തം ലേഖകൻ: നാറ്റോ അംഗരാജ്യങ്ങളുടെ എഴുപതാം ഉച്ചകോടിക്ക് ലണ്ടനില്‍ തുടക്കമായിരിക്കുകയാണ്. 28 അംഗ രാജ്യങ്ങളുടെ സഖ്യ സാധ്യതയെ എങ്ങനെ മെച്ചപ്പെടുത്താം എന്ന കാര്യം പ്രധാന വിഷയമാകുന്ന കൂടിക്കാഴ്ചയില്‍ എല്ലാ കണ്ണുകളും പോകുന്നത് തുര്‍ക്കിയുടെ മേലായിരിക്കും. നാറ്റോയുടെ പൊതു അജണ്ടകള്‍ക്ക് വിരുദ്ധമായി തുര്‍ക്കി ഈയിടെ സിറിയയില്‍ നടത്തിയ ആക്രമണങ്ങള്‍ തന്നെയാണ് ഇതിന് പ്രധാന കാരണം. വടക്കന്‍ സിറിയയിലെ …