സ്വന്തം ലേഖകൻ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊറിയര്‍ കമ്പനികളുടെയും ഒമാന്‍ പോസ്റ്റിന്റെയും പേരില്‍ രാജ്യത്ത് നിരവധി പേർക്ക് എസ്എംഎസ്സുകൾ എത്തി. പലർക്കും എന്താണ് എന്ന് മനസ്സിലായില്ല. എന്നാൽ പിന്നീടാണ് ഇത് തട്ടിപ്പാണെന്ന വാർത്ത എത്തിയത്. ഉടൻ തന്നെ മുന്നറിയിപ്പുമായി ബങ്ക് മസ്കറ്റ് രംഗത്തെത്തി. ഇത്തരത്തിൽ ഫോണിൽ ലഭിക്കുന്ന എസ്എംഎസ് ലിങ്കുകൾ ആരും ക്ലിക്ക് ചെയ്യരുത്. വ്യാജ …
സ്വന്തം ലേഖകൻ: സ്റ്റെയർകേസിൽ നിന്നും കാൽ വഴുതി വീണ് യുകെ മലയാളി മരിച്ചു. യുകെയിലെ മാഞ്ചസ്റ്ററിൽ കുടുംബമായി താമസിച്ചിരുന്ന കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രദീപ് നായർ (49) ആണ് മരിച്ചത്. അപകടം നടക്കുമ്പോൾ കുടുംബാംഗങ്ങൾ കേരളത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു അപകടം. പ്രദീപ് താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മുകള്‍ നിലയിലെ പടികള്‍ ഇറങ്ങവേ കാല്‍ …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി ഒരു മലയാളി അംഗം ഇടം പിടിച്ചു. പത്തനംതിട്ട സ്വദേശിയായ ജിന്‍സണ്‍ ആന്റോ ചാള്‍സാണ് പുതിയ മന്ത്രിസഭയില്‍ ഇടം നേടിയിരിക്കുന്നത്. നോര്‍ത്തേണ്‍ ടെറിറ്ററി സംസ്ഥാന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇദ്ദേഹത്തിന് കായികം, കല, സംസ്കാരം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിലാണ് ജിന്‍സണും ഇടം നേടിയത്. …
സ്വന്തം ലേഖകൻ: വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവർക്ക് യാത്ര സുഗമാക്കാനും വേണ്ടിയാണ് പുതിയ പാസഞ്ചര്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ റെഗുലേഷനുമായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നത് എങ്ങനെ ആയിരിക്കണം, അവർക്ക് നൽകുന്ന സേവനങ്ങൾ, എന്നിവ സംബന്ധിച്ചുള്ള പുതിയ നിർദേശങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്. വിമാന ടിക്കറ്റിന്റെ സീറ്റുകളെക്കാളും ടിക്കറ്റ് യാത്രക്കാർക്ക് നൽകുന്നത് …
സ്വന്തം ലേഖകൻ: അബുദബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയിലെത്തി. ആദ്യ സന്ദര്‍ശനത്തിനായി ഇന്ന് ന്യൂഡല്‍ഹിയില്‍ വിമാനം ഇറങ്ങിയതായി വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഖാലിദ് ഇന്ത്യയിലെത്തിയത്. ‘തന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനത്തിനായി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ഡല്‍ഹിയിലെത്തി. പിയൂഷ് ഗോയല്‍ ഊഷ്മളമായി സ്വീകരിക്കുകയും …
സ്വന്തം ലേഖകൻ: പൊതു തെരഞ്ഞെടുപ്പിന് ശേഷം ലേബര്‍ സര്‍ക്കാരിന് കുടിയേറ്റ വിഷയത്തിലുണ്ടായ ‘സ്വര മാറ്റം’ യു കെ യൂണിവേഴ്സിറ്റികളിലേക്ക് കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ എത്താന്‍ കാരണമാകുന്നു എന്ന് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഈ മേഖലക്ക് പുത്തനുണര്‍വ് പകരുന്ന ഒന്നാണിത്. ജൂലായ് നാലിലെ തെരഞ്ഞെടുപ്പിന് ശേഷം ലേബര്‍ നയങ്ങളില്‍ വന്ന മാറ്റം വ്യാപകമായി വിദേശ വിദ്യാര്‍ത്ഥികളും …
സ്വന്തം ലേഖകൻ: മധ്യ വലതുപക്ഷക്കാരനായ മിഷേൽ ബാർണിയറെ പ്രധാനമന്ത്രിയായി നിയമിച്ച ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ തെരുവിൽ. മാക്രോണിന്റെ രാജിക്കായി ഫ്രാൻസിലെ ഇടതുപക്ഷ ശക്തികൾ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമാണിത്. പാരിസിൽ മാത്രം 26,000 ത്തിൽ അധികം ആളുകളാണ് റാലിയിൽ പങ്കെടുത്തത്. ഇടതു പക്ഷ ന്യൂ പോപുലർ ഫ്രണ്ട് (എൻ.എഫ്.പി) നോമിനേറ്റ് ചെയ്ത …
സ്വന്തം ലേഖകൻ: രാജ്യത്ത് ട്രാഫിക് നിയമലംഘനം വർധിച്ച സാഹചര്യത്തിൽ ആണ് സൗദി അധികൃതർ ട്രാഫിക് നിയമലംഘന പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ ഇളവ് ഒക്ടോബർ 18ന് അവസാനിക്കുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. ഈ വർഷം ഏപ്രിൽ 18 മുതൽ ആറു മാസത്തേക്കാണ് ഇളവ് കാലാവധി പ്രഖ്യാപിച്ചത്. ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് തിരിച്ചടിയായി വീണ്ടും ഒമാനിൽ സ്വദേശിവൽക്കരണം. 40 തൊഴിൽ മേഖലകൾ കൂടി ഒമാൻ പൗരന്മാർക്ക് മാത്രമാക്കി. സ്വദേശിവൽകരിച്ച തസ്തികകൾ ട്രക്ക് ഡ്രൈവർ, വെള്ള ടാങ്കർ ഡ്രൈവർ, ഹോട്ടൽ റിസപ്ഷൻ മാനേജർ, ഭക്ഷ്യ, മെഡിക്കൽ ഉൽപന്നങ്ങൾ കൊണ്ടു പോകുന്ന ശീതീകരിച്ച ട്രെയിലറുകളിലെ ഡ്രൈവർമാർ, ഫ്ലാറ്റ് ബെഡ് ക്രെയിൻ ഡ്രൈവർ, ഫോർക്‌ലിഫ്റ്റ് ഡ്രൈവർ, നീന്തൽ രക്ഷകൻ, …
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രധാന സാമ്പത്തിക മേഖലയായ ഖത്തർ ഫ്രീസോണിൽ വീസ സേവന ഓഫിസ് തുറന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്. ഫ്രീ സോൺസ് അതോറിറ്റിയുമായി സഹകരിച്ചാണ് റാസ് ബു ഫന്താസ് ഫ്രീ സോണിൽ വീസ സേവന ഓഫിസ് പ്രവർത്തനമാരംഭിച്ചത്. ഫ്രീ സോണുകളിലെ ബിസിനസ് സമൂഹത്തിന്റെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ …