1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിറിയയിലെ കിഴക്കന്‍ ഗുട്ടയില്‍ പ്രസിഡന്റ് ബശ്ശാര്‍ സേനക്ക് മുന്നേറ്റം; കൂട്ടക്കുരുതി തുടരുന്നു
സിറിയയിലെ കിഴക്കന്‍ ഗുട്ടയില്‍ പ്രസിഡന്റ് ബശ്ശാര്‍ സേനക്ക് മുന്നേറ്റം; കൂട്ടക്കുരുതി തുടരുന്നു
സ്വന്തം ലേഖകന്‍: സിറിയയിലെ കിഴക്കന്‍ ഗുട്ടയില്‍ പ്രസിഡന്റ് ബശ്ശാര്‍ സേനക്ക് മുന്നേറ്റം; കൂട്ടക്കുരുതി തുടരുന്നു. വിമത നിയന്ത്രണത്തിലുള്ള 10 ശതമാനം ഭൂമി തിരിച്ചുപിടിച്ചതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘടന വ്യക്തമാക്കി. യു.എന്‍ ഇടപെട്ട് 30 ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ആക്രമണം ശക്തമായി തുടരുന്നത് പ്രദേശത്ത് മാനുഷിക ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2013 മുതല്‍ …
വൈറ്റ് ഹൗസിനു മുന്നില്‍ നൂറു കണക്കിനു പേരെ സാക്ഷിയാക്കി യുവാവ് സ്വയം വെടിവെച്ച് മരിച്ചു
വൈറ്റ് ഹൗസിനു മുന്നില്‍ നൂറു കണക്കിനു പേരെ സാക്ഷിയാക്കി യുവാവ് സ്വയം വെടിവെച്ച് മരിച്ചു
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസിനു മുന്നില്‍ നൂറു കണക്കിനു പേരെ സാക്ഷിയാക്കി യുവാവ് സ്വയം വെടിവെച്ച് മരിച്ചു. വൈറ്റ് ഹൗസിനു മുന്നിലെ തിരക്കേറിയ നടപ്പാതയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. രഹസ്യാന്വേഷണ വിഭാഗം അറിയിക്കുന്നത് അനുസരിച്ച്, പ്രദേശിക സമയം 11.46 ഓടെ ഒരു പുരുഷന്‍ വൈറ്റ് ഹൗസിന്റെ വടക്കുഭാഗത്തെ മതിലിന് അടുത്ത് എത്തുകയും കയ്യില്‍ കരുതിയിരുന്ന കൈത്തോക്ക് ഉപയോഗിച്ച് …
ജര്‍മനിയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി; ചാന്‍സലറായി മെര്‍ക്കലിന്റെ സത്യപ്രതിജ്ഞ പത്തു ദിവസത്തിനകം
ജര്‍മനിയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി; ചാന്‍സലറായി മെര്‍ക്കലിന്റെ സത്യപ്രതിജ്ഞ പത്തു ദിവസത്തിനകം
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി; ചാന്‍സലറായി മെര്‍ക്കലിന്റെ സത്യപ്രതിജ്ഞ പത്തു ദിവസത്തിനകം. അംഗല മെര്‍ക്കലിനെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) പിന്തുണയ്ക്കുമെന്ന് ഉറപ്പായതോടെ ചാന്‍സലര്‍ പദവിയില്‍ മെര്‍ക്കലിന് നാലാം ഊഴം ഉറപ്പായി. മെര്‍ക്കല്‍ ചാന്‍സലറായുള്ള വിശാലമുന്നണി യാഥാര്‍ഥ്യമാകാനുള്ള അവസാന കടമ്പ എസ്പിഡി പാര്‍ട്ടി അണികളുടെ ഹിതപരിശോധനയായിരുന്നു. ഹിതപരിശോധനയില്‍ ഇന്നലെ അണികളില്‍ മൂന്നില്‍ രണ്ടുപേര്‍ …
ഇന്ത്യന്‍ പര്യടനം തിരിച്ചടിച്ചു; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു
ഇന്ത്യന്‍ പര്യടനം തിരിച്ചടിച്ചു; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പര്യടനം തിരിച്ചടിച്ചു; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. ഇപ്പോള്‍ തെരഞ്ഞെടുപ്പു നടക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടി എതിരാളികളായ കണ്‍സര്‍വേറ്റീവുകളോട് വലിയ പരാജയം ഏറ്റുവാങ്ങുമെന്ന് ഗ്ലോബല്‍ ന്യൂസ് ചാനല്‍ നടത്തിയ സര്‍വേ പറയുന്നു. ഫെബ്രുവരിയില്‍ ട്രൂഡോയും കുടുംബവും നടത്തിയ സന്ദര്‍ശനം ഇന്ത്യകാനഡ ബന്ധം വഷളാക്കിയെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. …
ഇന്ത്യയുമായുള്ള സൗഹൃദം അരക്കിട്ടുറപ്പിച്ച് വിയറ്റ്‌നാം പ്രസിഡന്റ് ഇന്ത്യയില്‍; സഹകരണം ചൈനയ്ക്ക് തിരിച്ചടി
ഇന്ത്യയുമായുള്ള സൗഹൃദം അരക്കിട്ടുറപ്പിച്ച് വിയറ്റ്‌നാം പ്രസിഡന്റ് ഇന്ത്യയില്‍; സഹകരണം ചൈനയ്ക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: ഇന്ത്യയുമായുള്ള സൗഹൃദം അരക്കിട്ടുറപ്പിച്ച് വിയറ്റ്‌നാം പ്രസിഡന്റ് ഇന്ത്യയില്‍; സഹകരണം ചൈനയ്ക്ക് തിരിച്ചടി. ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ വിയറ്റ്‌നാം പ്രസിഡന്റ് ട്രാന്‍ ഡായ് ഖ്വാങ്ങിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കി. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്‌നാം പ്രസിഡന്റിനെ സ്വീകരിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് ഖ്വാങ് ഇന്ത്യയിലെത്തിയത്. ചൈനയുടെ ഭീഷണി വര്‍ധിച്ചു വരുന്ന …
പാരീസ് മെട്രോ സ്‌റ്റേഷനില്‍ ഇന്ത്യന്‍ വജ്ര വ്യാപാരികളെ കൊള്ളയടിച്ചു; രണ്ടര കോടിയോളം നഷ്ടമായതായി പരാതി
പാരീസ് മെട്രോ സ്‌റ്റേഷനില്‍ ഇന്ത്യന്‍ വജ്ര വ്യാപാരികളെ കൊള്ളയടിച്ചു; രണ്ടര കോടിയോളം നഷ്ടമായതായി പരാതി
സ്വന്തം ലേഖകന്‍: പാരീസ് മെട്രോ സ്‌റ്റേഷനില്‍ ഇന്ത്യന്‍ വജ്ര വ്യാപാരികളെ കൊള്ളയടിച്ചു; രണ്ടര കോടിയോളം നഷ്ടമായതായി പരാതി. രണ്ട് വജ്ര വ്യാപാരികളില്‍ നിന്നായി രണ്ടര കോടിയോളം വസ്തുക്കള്‍ കവര്‍ന്നതായി ഫ്രഞ്ച് പത്രമായ ലി പോയിന്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാരീസ് സെന്‍ട്രല്‍ അറോണ്ടിസ്‌മെന്റിലാണ് കവര്‍ച്ച നടന്നത്. നിരവധി വജ്ര വ്യാപരികള്‍ ഉള്ള സ്ഥലമാണ് ഇത്. പ്രദേശിക സമയം …
ഇന്ത്യന്‍ മഹാസമുദ്രത്തിലെ സീഷെല്‍സില്‍ ഇന്ത്യന്‍ സൈനിക താവള നിര്‍മാണം വിവാദത്തില്‍; പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍
ഇന്ത്യന്‍ മഹാസമുദ്രത്തിലെ സീഷെല്‍സില്‍ ഇന്ത്യന്‍ സൈനിക താവള നിര്‍മാണം വിവാദത്തില്‍; പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്രത്തിലെ സീഷെല്‍സില്‍ ഇന്ത്യന്‍ സൈനിക താവള നിര്‍മാണം വിവാദത്തില്‍; പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍. ദ്വീപ് നിവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തലസ്ഥാനമായ വിക്ടോറിയയില്‍ ആഴ്ചകളായി പ്രതിഷേധപ്രകടനങ്ങള്‍ നടക്കുകയാണ്. വിദേശരാജ്യങ്ങളുടെ സൈനികത്താവളങ്ങള്‍ ആവശ്യമില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സീഷെല്‍സ് സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവച്ച പദ്ധതിയാണിത്. അസംപ്ഷന്‍ ദ്വീപില്‍ നിര്‍മിക്കാന്‍ തീരുമാനിച്ച താവളത്തിന് …
കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ ജൂണില്‍ അവസാനിപ്പിക്കും
കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ ജൂണില്‍ അവസാനിപ്പിക്കും
സ്വന്തം ലേഖകന്‍: കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ ജൂണില്‍ അവസാനിപ്പിക്കും. നാലു വര്‍ഷംമുമ്പ് കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370നായി അമേരിക്കന്‍ കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്ന തെരച്ചില്‍ ജൂണില്‍ അവസാനിപ്പിക്കും. മലേഷ്യ, ഓസ്‌ട്രേലിയ, ചൈന എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടത്തിയ തെരച്ചില്‍ ഒരു വര്‍ഷംമുമ്പ് അവസാനിപ്പിച്ചിരുന്നു. അമേരിക്കയിലെ ടെക്‌സാസ് കേന്ദ്രമായ ഓഷ്യന്‍ …
ആണവായുധങ്ങള്‍ വാരിക്കൂട്ടുന്ന റഷ്യയുടെ നീക്കം ശീതയുദ്ധ കാലത്തെ കരാറിന്റെ പരസ്യ ലംഘനമാണെന്ന് യുഎസ്
ആണവായുധങ്ങള്‍ വാരിക്കൂട്ടുന്ന റഷ്യയുടെ നീക്കം ശീതയുദ്ധ കാലത്തെ കരാറിന്റെ പരസ്യ ലംഘനമാണെന്ന് യുഎസ്
സ്വന്തം ലേഖകന്‍: ആണവായുധങ്ങള്‍ വാരിക്കൂട്ടുന്ന റഷ്യയുടെ നീക്കം ശീതയുദ്ധ കാലത്തെ കരാറിന്റെ പരസ്യ ലംഘനമാണെന്ന് യുഎസ്. ലോകത്ത് എവിടെയുമെത്തുന്ന അപ്രതിരോധ്യ ആണവമിസൈല്‍ ഉള്‍പ്പെടെ പുത്തന്‍ ആയുധങ്ങള്‍ കൈവശമുണ്ടെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായി പ്രതികരിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ശീതയുദ്ധ കാലത്തെ കരാറിന്റെ പരസ്യ ലംഘനമാണു റഷ്യയുടെ നടപടിയെന്നും ഏത് ആക്രമണത്തെയും …
അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ വെടിവെപ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു; രക്ഷപ്പെട്ട ആക്രമിക്കായി വലവിരിച്ച് പോലീസ്
അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ വെടിവെപ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു; രക്ഷപ്പെട്ട ആക്രമിക്കായി വലവിരിച്ച് പോലീസ്
സ്വന്തം ലേഖകന്‍: അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ വെടിവെപ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു; രക്ഷപ്പെട്ട ആക്രമിക്കായി വലവിരിച്ച് പോലീസ്. വെള്ളിയാഴ്ച രാവിലെ ക്യാംപല്‍ ഹാളിലെ നാലാം നിലയിലാണ് വെടിവയ്പുണ്ടായത്. ഇതോടെ ക്ലാസുകള്‍ നിര്‍ത്തി. വിദ്യാര്‍ഥികളോട് സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. പോലീസ് സ്ഥലത്തെ അക്രമിക്കായി തെരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ മാസം ഫ്‌ളോറിഡ സംസ്ഥാനത്തെ പാര്‍ക്‌ലാന്‍ഡിലുള്ള മാര്‍ജറി …