സ്വന്തം ലേഖകൻ: അയര്‍ലൻഡില്‍ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. റോസ്കോമണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായിരുന്നു. മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ പരുക്കുകളോടെ മേയോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. എല്ലാവരും ആശുപത്രിയില്‍ തുടരുന്നു. കിൽഡെയറിലെ നേസിനടുത്ത് കില്ലിലാണ് …
സ്വന്തം ലേഖകൻ: നോർത്ത് ലണ്ടനിലെ കെയർ ഹോമിൽ നിന്ന് രക്ഷപ്പെട്ട 44 വയസ്സുകാരനായ ബാലശങ്കർ നാരായണനെ കണ്ടെത്താൻ സഹായം തേടി പൊലീസ് . ഇയാൾക്കായി തിരിച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മാനസികരോഗായ ബാലശങ്കർ ഇതിന് മുൻപ് നാലു തവണയാണ് പരിചരണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. സ്ത്രീകൾക്ക് അപകടകരമായ വ്യക്തിയാണെന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ പൊലീസ് നിർദ്ദേശിച്ചു. ഓഗസ്റ്റ് 4-ന് …
സ്വന്തം ലേഖകൻ: സിം കാർഡ് മോഷ്ടിച്ച് 4 വർഷത്തോളം ഉപയോഗിച്ച സ്ത്രീക്ക് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി 1.18 ലക്ഷം ദിർഹം പിഴ ചുമത്തി. പ്രതിയായ സ്ത്രീ കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോൾ തൊഴിലുടമ നൽകിയതാണു ഫോണും സിം കാർഡും. ജോലി അവസാനിപ്പിച്ചപ്പോൾ ഇവ തിരികെ നൽകിയില്ല. 4 വർഷം ഈ സിം ഉപയോഗിച്ച് …
സ്വന്തം ലേഖകൻ: പ്രൊഫഷനൽ അക്രഡിറ്റേഷൻ നേടാതെ റിയാദ് നഗരത്തിൽ തൊഴിൽ ചെയ്ത എഞ്ചിനീയർക്ക് സൗദി ക്രിമിനൽ കോടതി ആറ് മാസം തടവും 50,000 റിയാൽ പിഴയും ശിക്ഷ വിധിച്ചു. കൂടാതെ എൻജിനീയറെ നിയമിച്ചതിന് കമ്പനിക്ക് 100,000 റിയാൽ പിഴയും കോടതി ചുമത്തി. പ്രഫഷനൽ അക്രഡിറ്റേഷൻ ലഭിക്കാതെ എൻജിനീയറിങ് പ്രാക്ടീഷണറെ നിയമിക്കരുതെന്ന ആർട്ടിക്കിൾ 11ലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് …
സ്വന്തം ലേഖകൻ: ഒമാനിൽ റസിഡൻസി പെർമിറ്റിനു (വീസ) ക്ഷയരോഗ (ടിബി) പരിശോധന നിർബന്ധമാക്കി. നിലവിലെ വീസ പുതുക്കുന്നതിന്റെ ഭാഗമായ ആരോഗ്യ പരിശോധനയിലും ടിബി പരിശോധന നിർബന്ധമാണ്. കൈത്തണ്ടയിൽ ട്യുബർക്കുലിൻ സ്കിൻ ടെസ്റ്റ് നടത്തുന്നതാണ് (ടിഎസ്ടി) ടിബി പരിശോധനാ രീതി. പരിശോധനയിൽ പോസിറ്റീവ് ആണെങ്കിൽ അംഗീകൃത സ്വകാര്യ ആരോഗ്യകേന്ദ്രത്തിൽ നിന്നു നെഞ്ചിന്റെ എക്സ്റേ എടുക്കുകയും ഇത് സർക്കാർ …
സ്വന്തം ലേഖകൻ: രാജ്യാന്തര വിമാനത്താവളത്തിൽ പാസഞ്ചർ ബോർഡിങ് സിസ്റ്റം പ്രോസസിങ് നിലവിൽ വന്നു. ഇനി മുതൽ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 40 മിനിറ്റ് മുൻപ് ബോർഡിങ് പാസുമായി ഗേറ്റുകളിൽ എത്തണം. ഇതിന് ശേഷം ചെക്ക് പോയിന്റ് വഴി വിമാനത്താവളത്തിലേക്ക് കടത്തിവിടില്ല. വിമാനങ്ങൾ കൃത്യ സമയത്തു തന്നെ പുറപ്പെടുന്നതിന് എല്ലാവരും നിർദേശം പാലിക്കണമെന്നും ‘ഒമാൻ എയർപോർട്ട്‌സ്’ അറിയിച്ചു. …
സ്വന്തം ലേഖകൻ: രാജ്യത്തു കുടിയേറ്റ വിരുദ്ധ പ്രതിഷേധം വ്യാപകമായതോടെ നഴ്സുമാര്‍ അടക്കമുള്ള വിദേശ ജോലിക്കാര്‍ക്കുള്ള സുരക്ഷാ സംവിധാനം കര്‍ക്കശമാക്കി ആശുപത്രികള്‍. ജോലിക്ക് വന്നു പോകുന്നതിനായി ടാക്സികള്‍ ഏര്‍പ്പാടാക്കിയും, ആശുപത്രികള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചും, ജി പി സര്‍ജറികള്‍ നേരത്തെ അടച്ചു പൂട്ടിയും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ന്യൂനപക്ഷ കുടിയേറ്റ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സുരക്ഷയൊരുക്കുകയാണ് പ്രമുഖ സ്ഥാപനങ്ങള്‍ …
സ്വന്തം ലേഖകൻ: ഒരാഴ്ചയിലേറെയായി ബ്രിട്ടനില്‍ കലാപത്തിന് തിരികൊളുത്തി അഴിഞ്ഞാടുന്ന കുടിയേറ്റ വിരുദ്ധരായ തീവ്രവലതുകാര്‍ക്കെതിരെ തെരുവിലിറങ്ങി സമാധാനപ്രിയരായ ജനലക്ഷങ്ങള്‍. ബ്രിസ്റ്റോള്‍ മുതല്‍ ലണ്ടന്‍ വരെ ആയിരങ്ങള്‍ മാര്‍ച്ച് ചെയ്തതോടെ പദ്ധതി ഉപേക്ഷിച്ച് അക്രമികള്‍ ഓടിയൊളിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 38 പട്ടണങ്ങളിലായി നൂറിലേറെ തീവ്രവലത് പ്രതിഷേധങ്ങള്‍ അരങ്ങേറുമെന്നായിരുന്നു ഭീഷണി. എന്നാല്‍ അക്രമവും, അരാജകത്വവും നിറയ്ക്കാനുള്ള കുടിയേറ്റ വിരുദ്ധരുടെ നീക്കങ്ങള്‍ക്ക് …
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ നാലായി ചുരുക്കാന്‍ ഒരുങ്ങി ദുബായ്. ജോലിസമയം 7 മണിക്കൂറായി കുറയ്ക്കാനും തീരുമാനിച്ചു. ആഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 30വരെയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നടപ്പിലാക്കുക. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബുധനാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുബായിലെ 15 സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്. …
സ്വന്തം ലേഖകൻ: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി യാത്രക്കാർക്ക് അവരുടെ വാഹനം സ്വയം പാർക്ക് ചെയ്തു പോയി വരാം. ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ സംവിധാനം ഒരുക്കിയത്. ടെർമിനൽ 1 കാർ പാർക്ക്–ബിയിലും 2,3 ടെർമിനലുകളിലും സൗകര്യം ലഭ്യമാണ്. മൂന്ന് ദിവസത്തേയ്ക്ക് 100 ദിർഹം മാത്രമാണ് പാർക്കിങ് ഫീസ്. 7 …