Representative Image സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ മലയാളി വൈദികനെ കെട്ടിയിട്ട മോഷ്ടാക്കള്‍ വീട് കൊള്ളയടിച്ചു. ജര്‍മന്‍ നഗരമായ ഹാള്ട്ടനിലെ സെന്റ് സിക്സ്റ്റസ് പള്ളിവികാരിയും ചേര്‍ത്തല സ്വദേശിയുമായ ഫാ.ജയിംസ് ചാലങ്ങാടിയെയാണ് വീട്ടിലെ മുറിയില്‍ കയ്യും കാലും കെട്ടിയിട്ട് മോഷ്ടാക്കള്‍ കൊള്ളയടിച്ചത്. കഴിഞ്ഞദിവസം ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്ത്രീയടക്കം അഞ്ചു പേര് മുറിയില്‍ കടന്നുകയറി പണവും വിലപിടിപ്പുള്ള സാധനങ്ങളും ആവശ്യപ്പെടുകയായിരുന്നു. …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിന് തുടക്കമായി; അബുദാബിയില്‍ മോദിയ്ക്ക് വന്‍ സ്വീകരണം. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയെ സ്വീകരിച്ചു. 2015ലെ സന്ദര്‍ശനത്തിനു ശേഷം ആദ്യമായാണ് മോദി യുഎഇയിലെത്തുന്നത്. അബുദാബിയില്‍ നിര്‍മിക്കാനിരിക്കുന്ന ഹിന്ദു ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഞായറാഴ്ചയാണ് ചടങ്ങ്. ദുബായ് …
സ്വന്തം ലേഖകന്‍: സ്വതന്ത്ര പലസ്തീന് സ്വപ്നത്തെ പരാമര്‍ശിച്ച് മോദി; പലസ്തീന് ജനതയുടെ താത്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പ്. പലസ്തീനിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുമെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് അദ്ദേഹം ഉറപ്പു നല്കി. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. അത് അത്ര എളുപ്പമല്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. പക്ഷേ, അതിനായി നമ്മള് ഏറെ പരിശ്രമിക്കണമെന്നും മോദി പറഞ്ഞു. മഹ്മൂദ് …
സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് ആശുപത്രികളില്‍ ‘സൂചി കുത്താന്‍ ഇടമില്ല’, രോഗികള്‍ക്ക് നാലു മണിക്കൂറിനുള്ളില്‍ ചികിത്സ കിട്ടിയാല്‍ ഭാഗ്യമെന്ന് കണക്കുകള്‍. അത്യാഹിത വിഭാഗങ്ങള്‍ ശൈത്യം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ രോഗികളെക്കൊണ്ട് നിറഞ്ഞിരുന്നു. പിന്നാലെ ഫ്ലൂ പടര്‍ന്ന് പിടിച്ചതോടെ പല ആശുപത്രികളിലും സൂചി കുത്താന്‍ ഇടമില്ലാത്ത അവസ്ഥയായി. അത്യാഹിത വിഭാഗങ്ങള്‍ക്കുള്ള നിശ്ചിത സമയപരിധി പലപ്പോഴും മറികടക്കുന്ന തരത്തിലാണ് ആശുപത്രികളുടെ …
സ്വന്തം ലേഖകന്‍: യുഎസിലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് അവസാനം; സെനറ്റിലും കോണ്‍ഗ്രസിലും ധനകാര്യ ബില്‍ പാസായി; സെനറ്റിലും കോണ്‍ഗ്രസിലും ധനകാര്യ ബില്ല് പാസാക്കിയതോടെയാണ് യു.എസിലെ സാമ്പത്തിക സ്തംഭനത്തിന് അവസാനമായത്. ധനബില്‍ പാസാകാത്തതിനെ തുടര്‍ന്ന് യു.എസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരുന്നു. ബില്‍ പാസായെങ്കിലും സാമ്പത്തിക സ്തംഭനം ആദ്യമേ ഒഴിവാക്കാനായില്ലെന്ന് വിമര്‍ശനമുയര്‍ന്നു. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസില്‍ 186നെതിരെ …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍, പലസ്തീന് പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ മോദിയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മോദിക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച്ച പലസ്തീനില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് പലസ്തീന് പ്രസിഡന്റിന്റെ പരാമര്‍ശം. ഇസ്രയേലുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ അന്തിമപരിഹാരം കാണുന്നതിനെക്കുറിച്ചും പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനം …
സ്വന്തം ലേഖകന്‍: വൈറ്റ്ഹൗസിലെ വാര്‍ത്താ മുറിയില്‍ യുഎസ് സര്‍ക്കാരിന്റെ ശബ്ദമായി ഇന്ത്യന്‍ വംശജന്; അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന് അഭിമാന നിമിഷം. മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ അമേരിക്കന്‍ നയം വ്യക്തമാക്കി മുപ്പത്തിമൂന്നുകാരനായ രാജ് ഷായാണ് വാര്‍ത്തയിലെ താരമായത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി പ്രസ് സെക്രട്ടറിയായ രാജ് ഷാ വൈറ്റ്ഹൗസിലെ മാധ്യമപ്രതിനിധികള്‍ക്ക് മുന്നിലാണ് യുഎസ് നയം …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജനായ കടയുടമസ്ഥന് അമേരിക്കയില്‍ വെടിയേറ്റു മരിച്ചു; മോഷ്ടാവിന്റെ ആക്രമണത്തില്‍ മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍. കടയുടമയായ 44 കാരന് ഇന്ത്യന്‍ വംശജനാണ് അക്രമിയുടെ വെടിയേറ്റു മരിച്ചത്. ജോര്‍ജിയയിലെ ബേണറ്റ് ഫെറി റോഡില്‍ ഹൈടെക് ക്വിക് ഷോപ്പ് നടത്തിയിരുന്ന പരംജിത് സിങ്ങാണ് കൊല്ലപ്പെട്ടത്. വെടിവച്ച ലമാര്‍ റഷദ് നികോള്സന് അറസ്റ്റിലായി. യുഎസ് സമയം ചൊവ്വാഴ്ച വൈകിട്ടു …
സ്വന്തം ലേഖകന്‍: ഓസ്ട്രേലിയയില്‍ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി പോണ് വീഡിയോ നിര്‍മിക്കുന്ന വന്‍ സംഘം പിടിയില്‍; പിടിയിലായവരില്‍ നാലു വനിതകളും. നൂറിലേറെ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളുള്‍പ്പെട്ട ഏഴംഗ സംഘമാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകല്‍, കുട്ടികളെ പീഡിപ്പിച്ചു വിഡിയോ പകര്‍ത്തല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ആകെ 127 കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. പ്രതികളില്‍ ഒരാള്‍ പതിനെട്ടുകാരനാണ്. ഇയാള്‍ക്കെതിരെ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ബീറ്റില്‍സിലെ മരണത്തിന്റെ പാട്ടുകാര്‍ സിറിയയില്‍ പിടിയില്‍. ഐഎസിലെ കുപ്രസിദ്ധ സംഘമായ ദി ബീറ്റില്‍സിലെ രണ്ട് ബ്രിട്ടീഷ് ഭീകരര്‍ സിറിയയില്‍ പിടിയിലായി. സിറിയന്‍ കുര്‍ദിഷ് പോരാളികളാണ് ഇവരെ പിടികൂടിയതെന്ന് യുഎസ് അറിയിച്ചു. ഐഎസിലെ തലയറുക്കുന്ന കുപ്രസിദ്ധ സംഘത്തിലെ ശേഷിക്കുന്ന രണ്ട് അംഗങ്ങളായ അലക്സാണ്ട കോട്ടി, ഇഐ ഷാഫീ എല്ഷെയ്ക്ക് എന്നിവരാണ് പിടിയിലായത്. …