സ്വന്തം ലേഖകന്‍: ഇന്തൊനീഷ്യയിലെ ഭൂകമ്പം; മരണം 98 ആയി; ഇരുപതിനായിരത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വിനോദസഞ്ചാര ദ്വീപായ ലോംബോക്കില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഭൂചലനത്തിലെ മരണസംഖ്യ 98 ആയി ഉയര്‍ന്നു. ആയിരക്കണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. 200 പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇരുപതിനായിരത്തോളം പ്രദേശവാസികളെ ഒഴിപ്പിച്ചു. 6.9 തീവ്രത …
സ്വന്തം ലേഖകന്‍: പൊതുമാപ്പ് കാലയളവില്‍ യുഎഇ വിടുന്ന ഇന്ത്യക്കാര്‍ക്ക് സൗജന്യ ഔട്ട് പാസ്. ഔട്ട് പാസ് ഫീസായ 60 ദിര്‍ഹവും സര്‍വീസ് ചാര്‍ജായ ഒന്‍പതു ദിര്‍ഹവും ഇനി ഈടാക്കില്ലെന്നും പൊതുമാപ്പ് കാലാവധി തീരുന്ന ഒക്ടോബര്‍ 31 വരെയാണ് സൗജന്യമായി ഔട്ട് പാസ് നല്‍കുകയെന്നും ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും അറിയിച്ചു. പൊതുമാപ്പ് അപേക്ഷകര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യമെന്നും …
സ്വന്തം ലേഖകന്‍: യുകെയിലെ ഒമ്പത് വയസുകാരനായ ഇന്ത്യന്‍ ചെസ് താരവും കുടുംബവും നാടുകടത്തല്‍ ഭീഷണിയില്‍; വിസ പുതുക്കാനുള്ള അപേക്ഷ ഹോം ഓഫീസ് നിരസിച്ചു. 2012 മുതല്‍ യുകെയില്‍ ജോലി ചെയ്ത് ജീവിക്കുന്ന ഇന്ത്യക്കാരന്‍ ജിതേന്ദ്ര സിംഗും കുടുംബവുമാണ് വിസ കാലാവധി കഴിയാറായതിനെ തുടര്‍ന്ന് നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. ഈ സെപ്റ്റംബറില്‍ ജിതേന്ദ്രന്റെ വിസയുടെ കാലാവധി തീരും. …
സ്വന്തം ലേഖകന്‍: ചുട്ടുപൊള്ളി യൂറോപ്പ്; ഏറ്റവും ചൂട് സ്‌പെയിനിലും പോര്‍ച്ചുഗലിലും; ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ചൂടിനു പിന്നാലെയെത്തിയ കാട്ടുതീയും സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്വീഡന്‍, ജര്‍മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളെ വലയ്ക്കുകയാണ്. സ്‌പെയിനും പോര്‍ച്ചുഗലുമാണ് അസഹ്യമായ ചൂടു നേരിടുന്നത്. പോര്‍ച്ചുഗലിലെ എട്ടു സ്ഥലങ്ങള്‍ താപനില റിക്കാര്‍ഡുകള്‍ ഭേദിച്ചു. 47 ഡിഗ്രി സെല്‍ഷസാണ് ചില സ്ഥലങ്ങളില്‍ …
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരണം 82 ആയി; സുനാമി മുന്നറിയിപ്പ്. ഇന്‍ഡോനീഷ്യയിലെ ലോംബോക് ദ്വീപില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ഭൂകമ്പത്തില്‍ 82 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നതിനാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ സമീപ ദ്വീപായ ബാലിയിലും …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആളിപ്പടരുന്നു; ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവില്‍. റോഡ് സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ എട്ടാം ദിവസമായ ഞായറാഴ്ച ആയിരക്കണക്കിന് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ നഗരത്തിലെത്തി. വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ഗ്യാസും ലാത്തിച്ചാര്‍ജും നടത്തിയത് സംഘര്‍ഷത്തിന് കാരണമായി. സംഭവത്തില്‍ …
സ്വന്തം ലേഖകന്‍: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിച്ച കുറ്റത്തിന് അമേരിക്കയില്‍ ഇന്ത്യക്കാരന് ജയില്‍വാസം. പ്രായ പൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും കൈവശം വെച്ചതിന് പിറ്റ്‌സ്ബര്‍ഗിലെ ഫെഡറല്‍ കോടതി അഭിജീത് ദാസ് (28) എന്നയാളെ 52 മാസത്തെ ജയില്‍ ശിക്ഷയ്ക്കാണ് വിധിച്ചത്. നാലു വര്‍ഷം തടവും തുടര്‍ന്ന് പ്രതി 10 വര്‍ഷത്തെ നിരീക്ഷണത്തിലായിരുക്കുമെന്നും വിധിയില്‍ വ്യക്തമാക്കി. …
സ്വന്തം ലേഖകന്‍: വെനിസ്വേലന്‍ പ്രസിഡന്റിനെതിരെ ഡ്രോണ്‍ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തലസ്ഥാനമായ കറാക്കസില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കു നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ആക്രമണമുണ്ടായത്. പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റിന്റെ ജീവനെടുക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് വാര്‍ത്തവിനിമയ വകുപ്പ് മന്ത്രി ജോര്‍ജ് റോഡിഗ്രസ് പറഞ്ഞു. സംഭവത്തില്‍ ഏഴ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും …
സ്വന്തം ലേഖകന്‍: ചാന്ദ്രയാന്‍ 2 വിക്ഷേപണം വൈകിയേക്കും; ബഹിരാകാശ മത്സരത്തില്‍ ഇസ്രയേല്‍ ഇന്ത്യയെ മറികടക്കുമെന്ന് സൂചന. 2018 ഒക്ടോബറില്‍ നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് 2019 ഫെബ്രുവരിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് ബെംഗളൂരുവിലെ യു.ആര്‍. റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ ഡോ.എം. അണ്ണാദുരൈയെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടുചെയ്തു. ചാന്ദ്ര ദൗത്യത്തിലെ കാലതാമസം ഈ രംഗത്ത് ഇന്ത്യയെ ഇസ്രായേല്‍ …
സ്വന്തം ലേഖകന്‍: കടുത്ത പട്ടിണിയിലും ഉത്തര കൊറിയ ആണവപദ്ധതിയുമായി മുന്നോട്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട്. യുഎന്നിന്റെ കണക്കനുസരിച്ച് ഉത്തര കൊറിയയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു കോടി ജനങ്ങള്‍ പട്ടിണിയിലാണ്. കനത്ത ഉപരോധം മൂലം വലയുന്ന രാജ്യത്തു കഴിഞ്ഞവര്‍ഷം ഭക്ഷ്യോല്‍പാദനവും ഇടിഞ്ഞു. ഉപരോധത്തിന്റെ ഭാഗമായി ബാങ്കിങ്, വ്യാപാര മേഖലകളിലെ വിലക്കുകള്‍ ജീവകാരുണ്യസഹായം എത്തിക്കുന്നതിനു തടസ്സമാകുന്നു. ഉത്തര കൊറിയയിലേക്കു …