സ്വന്തം ലേഖകന്‍: വായ്പ തട്ടിപ്പു കേസില്‍ വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു. ഒന്‍പതിനായിരം കോടി രൂപ വായ്പ തട്ടിച്ച് ഇന്ത്യയില്‍ നിന്നും കടന്ന വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു. മല്യക്കെതിരായി ഇന്ത്യ നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിലെത്തിയാല്‍ മല്യയെ താമസിപ്പിക്കുന്ന ജയിലിന്റെ വീഡിയോയും ജഡ്ജ് …
സ്വന്തം ലേഖകന്‍: പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്താന്‍ തയാര്‍; ഇറാനുനേരെ സൗഹൃദഹസ്തം നീട്ടി ട്രംപ്. പ്രത്യേകിച്ച് അജണ്ടകള്‍ ഒന്നുമില്ലാതെ സൗഹൃദ സംഭാഷണത്തിന് തയറാണെന്നു ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പെ കോണ്ടിയുമായി നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ഇറാനുമായി ആണവക്കരാര്‍ പിന്മാറ്റത്തിന്റെ പേരിലുള്ള പോര് മുറുകുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാനുമായി കൂടിക്കാഴ്ച നടത്താന്‍ …
സ്വന്തം ലേഖകന്‍: പാക്കിസ്താനില്‍ ജനാധിപത്യം വേറുറപ്പിക്കട്ടെ; നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മോദിയുടെ ആശംസ. പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ്(പിടിഐ) യുടെ അധ്യക്ഷന്‍ ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച പ്രധാനമന്ത്രി മോദി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ ജനാധിപത്യത്തിന്റെ വേരുകള്‍ ഉറയ്ക്കുമെന്നാണു പ്രതീക്ഷയെന്ന് വ്യക്തമാക്കി. അയല്‍രാജ്യത്തെ സമാധാനവും വികസനവുമാണ് തന്റെ …
സ്വന്തം ലേഖകന്‍: 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം റൂട്ട് മാറി പറന്നതായി സ്ഥിരീകരണം; ദുരൂഹതയുടെ കെട്ടഴിക്കാതെ അന്വേഷണ റിപ്പോര്‍ട്ട്. നാല് വര്‍ഷം മുമ്പ് കാണാതായ എംഎച്ച് 370 മലേഷ്യന്‍ വിമാനം മനഃപ്പൂര്‍വം റൂട്ട് മാറിപ്പറന്നതായാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അന്വേഷണസംഘം 495 പേജുള്ള റിപ്പോര്‍ട്ട് മലേഷ്യന്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്തു. അതേസമയം എന്തുകൊണ്ടാണ് റൂട്ട് …
സ്വന്തം ലേഖകന്‍: പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ആഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്യും; ഇമ്രാനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം. തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ ദ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) 116 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 137 സീറ്റുകളാണ് വേണ്ടത്. ചെറുപാര്‍ട്ടികളും സ്വതന്ത്രരുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പാകിസ്താന്റെ …
സ്വന്തം ലേഖകന്‍: ഏഴ് വര്‍ഷത്തെ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ 7000 ത്തിലധികം കുട്ടികള്‍ കൊല്ലപ്പെടുകയോ മുറിവേല്‍ക്കുകയോ ചെയ്തതായി യുഎന്‍ റിപ്പോര്‍ട്ട്. ഈ വര്‍ഷം സിറിയയില്‍ കുട്ടികള്‍ക്കെതിരായ അവകാശ ലംഘനങ്ങള്‍ വര്‍ധിച്ചെന്നും, അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 20,000 ത്തിലധികം കുട്ടികള്‍ ഇരകളായിട്ടുണ്ടെന്നും ഐക്യരാഷ്ട്ര സഭ പറയുന്നു.നേരത്തെ യുദ്ധക്കെടുതിയുടെ ഇരകളായ സിറിയന്‍ കുട്ടികളുടെ ചിത്രങ്ങള്‍ ലോകത്തെ കണ്ണീരണിയിച്ചിരുന്നു. സിറിയയിലെ …
സ്വന്തം ലേഖകന്‍: കുടിയേറ്റ നയത്തില്‍ ഒരു കരുണയും പ്രതീക്ഷക്കരുതെന്ന് ട്രംപ്; പിന്തുണയ്ക്കാത്ത നേതാക്കളെ ബഹിഷ്‌ക്കരിക്കുമെന്നും ഭീഷണി. കുടിയേറ്റം കര്‍ക്കശമായി നേരിടാനുള്ള തന്റെ നീക്കത്തെ നേതാക്കള്‍ പിന്തുണച്ചില്ലെങ്കില്‍ അവരെ ബഹിഷ്‌കരിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. കുടിയേറ്റക്കാരെ തടയാനായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയണമെന്നും കുടിയേറ്റ നിയമങ്ങളില്‍ കടുത്ത മാറ്റങ്ങള്‍ വരുത്തണമെന്നുമുള്ള ആവശ്യങ്ങള് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. ഈ നയത്തെ …
സ്വന്തം ലേഖകന്‍: സൗദിയില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ബുധനാഴ്ച മുതല്‍ ജോലിമാറ്റം അനുവദിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം നിര്‍ത്തിവെച്ച പദ്ധതിയാണ് തൊഴില്‍ മന്ത്രാലയം പുനരാരംഭിക്കുന്നത്. അതേസമയം ഡോക്ടര്‍, എന്‍ജിനീയര്‍, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് മാറുന്നവര്‍ തൊഴില്‍മന്ത്രാലയവുമായി ബന്ധപ്പെടണം. ആരോഗ്യം, എന്‍ജിനീയറിങ്, അക്കൗണ്ട്‌സ് തുടങ്ങിയ വിഭാഗങ്ങളിലൊഴികെയുള്ള തസ്തികകളില്‍ ജോലിചെയ്യുന്നതിന് ഓണ്‍ലൈന്‍ വഴി ജോലിമാറ്റാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍, പ്രൊഫഷണല്‍ …
സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് ഇക്വഡോറിന്റെ ചുവപ്പ് കാര്‍ഡ്; ലണ്ടനിലെ എംബസിയില്‍ നിന്ന് പുറത്താക്കിയേക്കും. ആറു വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയംപ്രാപിച്ചിട്ടുള്ള അസാന്‍ജിനെ പുറത്താക്കിയേക്കുമെന്നു പ്രസിഡന്റ് ലെനിന്‍ മൊറോനോ സൂചന നല്‍കി. വിക്കിലീക്‌സ് വഴി രഹസ്യരേഖകള്‍ ചോര്‍ത്തിയതിന് യുഎസിന്റെ പിടികിട്ടാപ്പുള്ളിയാണ് അസാന്‍ജ്. അസാന്‍ജിന്റെ പ്രവൃത്തികളോടു യോജിപ്പില്ലെന്ന് ഇക്വഡോര്‍ മൊറോനോ അടുത്തിടെ പറഞ്ഞിരുന്നു. …
സ്വന്തം ലേഖകന്‍: സൗദിയില്‍ പ്രവാസികളുടെ ലെവി അടക്കുന്നതിനുള്ള സമയം 6 മാസത്തേക്ക് കൂടി നീട്ടി; ഗഡുക്കളായി അടക്കാനും സൗകര്യം. പതിനായിരം റിയാലില്‍ കൂടുതല്‍ ലെവി ഉള്ളവര്‍ക്കാണ് ഗഡുക്കളായി അടക്കുന്നതിനും തൊഴില്‍ മന്ത്രാലയം സൗകര്യം ഒരുക്കുന്നത്. ജനുവരിക്ക് മുന്‍പായി ഇഖാമയും വര്‍ക്ക് പെര്‍മിറ്റും നേടിയവര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. കഴിഞ്ഞ ജനുവരി ഒന്നിന് മുന്‍പായി ഇഖാമയും വര്‍ക്ക് …