സ്വന്തം ലേഖകന്‍: ആണവദാതാക്കളുടെ സംഘത്തില്‍ അംഗത്വം, ഇന്ത്യക്ക് ഇളവുകള്‍ നല്‍കിയാല്‍ പാക്കിസ്ഥാനും നല്‍കണമെന്ന് ചൈന. ആണവ നിര്‍വ്യാപന കരാറില്‍ പാക്കിസ്ഥാന്‍ ഒപ്പുവയ്ക്കാത്തതു മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ എ.ക്യു. ഖാന്റെ നിലപാടു മൂലമാണെന്നും പാക്കിസ്ഥാന്റെ ഔദ്യോഗിക നയം അതല്ലെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് വിശദീകരിക്കുന്നത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത …
സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ പട്ടിണി തരംഗം, സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ ജനങ്ങള്‍ കടകള്‍ കൊള്ളയടിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഭക്ഷണ ക്ഷാമം രൂക്ഷമായതോടെയാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയും ബിസിനസ് സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നത്. ഭക്ഷ്യ വസ്തുക്കള്‍ക്കായുള്ള ലഹള തുടങ്ങിയതോടെ ഡെലിവറി ട്രക്കുകളില്‍ നിന്നും സാധനകൈമാറ്റം നടത്താന്‍ പോലും പട്ടാള സുരക്ഷ വേണമെന്ന സ്ഥിതിയാണ്. പ്രമുഖ നഗരമായ കുമാനയില്‍ …
സ്വന്തം ലേഖകന്‍: പാത്രിയാര്‍ക്കീസ് ബാവക്കുനേരെ ചാവേര്‍ ആക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തമേറ്റു. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ഇഗ്‌നാത്തിയാസ് അപ്രേം ദ്വീതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്കുനേരെ വടക്കു കിഴക്കന്‍ സിറിയയിലെ ഖാമിഷ്‌ലി ജില്ലയില്‍വച്ചാണ് ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ ജന്മനാടുകൂടിയായ ഖാത്തിലുണ്ടായ ആക്രണമണത്തില്‍നിന്ന് അദ്ദേഹം തലനാരിഴക്കാണ് രക്ഷപ്പെട്ടുതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തില്‍ ചവേറും സുരക്ഷാ ചുമതലയുള്ള ഒരാളും കൊല്ലപ്പെട്ടു. കേരളത്തിലെ …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ സ്‌ഫോടന പരമ്പര, രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 25 മരണം. ഡെറാഡൂണ്‍ സ്വദേശികളായ ഗണേഷ് താപ്പ, ഗോവിന്ദ് സിംഗ് എന്നിവരാണു മരിച്ചതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. കാബൂളില്‍ മിനി ബസില്‍ താലിബാന്റെ ചാവേര്‍ ഭടന്‍ നടത്തിയ ആക്രമണത്തില്‍ നേപ്പാള്‍ സ്വദേശികളായ 14 സുരക്ഷാ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. കനേഡിയന്‍ …
സ്വന്തം ലേഖകന്‍: മൂവായിരം വര്‍ഷത്തെ ചരിത്രം തിരുത്തി റോം നഗരത്തിന് വനിതാ മേയര്‍. പ്രധാനമന്ത്രി മറ്റെയോ റെന്‍സിയുടെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി റോബര്‍ട്ടോയെ പരാജയപ്പെടുത്തി ഫൈവ് സ്റ്റാര്‍ പ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ഥി മുപ്പത്തിയേഴുകാരിയായ വിര്‍ജീനിയ രാഗി റോമിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. വിര്‍ജീനയയ്ക്ക് 67.2%വോട്ടും റോബര്‍ട്ടോയ്ക്ക് 32.8%വോട്ടും കിട്ടി. ടൂറിന്‍ നഗരത്തിലും ഫൈവ് സ്റ്റാറിന്റെ വനിതാ സ്ഥാനാര്‍ഥിയായിരുന്ന കിയാറാ …
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ പ്രളയക്കെടുതി, മരണം 35 കവിഞ്ഞു, കനത്ത നാശനഷ്ടം. സെന്‍ട്രല്‍ ജാവാ പ്രവിശ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 35 പേര്‍ മരിച്ചു.14 പേര്‍ക്കു പരിക്കേറ്റു. 25 പേരെ കാണാതായി. 31 പേര്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നാണു മരിച്ചത്. നൂ റുകണക്കിനു വീടുകളും വാഹനങ്ങളും മണ്ണിനടിയിലായി. രണ്ടുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ 16 പട്ടണങ്ങളാണു മുങ്ങിയത്. …
സ്വന്തം ലേഖകന്‍: ‘സമ്മതിച്ചു അമേരിക്കെ! സൂപ്പര്‍ പവര്‍ നിങ്ങള്‍ തന്നെ!’ റഷ്യന്‍ പ്രസിഡന്റ് പുടിന്‍. യു.എസ് ഇന്ന് ലോകത്തിലെതന്നെ സൂപ്പര്‍ ശക്തി ആയിരിക്കാമെന്ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടന്ന അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടിയിലാണ് പുടിന്‍ സമ്മതിച്ചത്. യു.എസുമായി ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് റഷ്യ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രെയ്ന്‍, സിറിയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുടെയും ഇടയില്‍ ഭിന്നതകള്‍ നിലനില്‍ക്കെയാണ് …
സ്വന്തം ലേഖകന്‍: സിംബാബ്‌വെയില്‍ ബലാത്സംഗക്കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റിലായെന്ന വാര്‍ത്ത തെറ്റ്, സിംബാബ്‌വെ വിദേശകാര്യ മന്ത്രാലയം. ബലാത്സംഗക്കേസില്‍ ഒരു ഇന്ത്യന്‍ പൗരന്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ അത് ക്രിക്കറ്റ് താരമല്ല. അറസ്റ്റിലായ ഇന്ത്യന്‍ പൗരന്‍ ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും സിംബാബ്‌വെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ക്രിക്ക് താരങ്ങളൊന്നും ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. …
സ്വന്തം ലേഖകന്‍: ബ്രസല്‍സില്‍ വന്‍ ഭീകരവേട്ട, യൂറോ കപ്പ് ലക്ഷ്യമിട്ടെത്തിയ 12 ഭീകരര്‍ പിടിയില്‍. യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ബെല്‍ജിയത്തിലും ഫ്രാന്‍സിലും തീവ്രവാദികള്‍ ആക്രമണം നടത്തിയേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെത്തുടര്‍ന്നു പ്രതിരോധ, നീതിന്യായ, ആഭ്യന്തരമന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. സംശയത്തിന്റെ പേരില്‍ 40 …
സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സിനുമേല്‍ കരിനിഴല്‍ പരത്തി ബ്രസീലില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ. ആഗസ്റ്റ് അഞ്ചിന് ഒളിമ്പിക്‌സ് തുടങ്ങാനിരിക്കെ ഗവര്‍ണര്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഒരുക്കങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒളിമ്പിക്‌സിന് മുന്നോടിയായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുക അനുവദിക്കണമെന്നും ഗവര്‍ണര്‍ അറിയിച്ചു. എണ്ണ വിലയിലുണ്ടായ ആഗോളത്തകര്‍ച്ചയാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി …