സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ശക്തമാകുന്ന തൊഴിലാളി സമരങ്ങള്‍ ജനജീവിതം താറുമാറാക്കുന്നു, പൈലറ്റുമാരും സമരത്തിലേക്ക്. ദേശീയ വ്യോമയാന കമ്പനിയായ എയര്‍ ഫ്രാന്‍സിലെ പൈലറ്റുമാര്‍ നാലു ദിവസത്തെ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സമരം മൂലം ശനിയാഴ്ച മൂന്നിലൊന്ന് ഫ്‌ളൈറ്റുകളും റദ്ദാക്കേണ്ടി വന്നു. യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് നടക്കുന്ന സാഹചര്യത്തില്‍ വ്യോമഗതാഗതം മുടങ്ങുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തൊഴില്‍സ്ഥിരത നഷ്ടപ്പെടുത്തുന്ന …
സ്വന്തം ലേഖകന്‍: ബുദ്ധിയുണ്ടെങ്കില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുമെന്ന് പ്രമുഖ ജര്‍മന്‍ വാരിക. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയണില്‍ തുടരണമെന്ന അഭ്യര്‍ഥനയുമായാണ് ജര്‍മന്‍ വാരിക ദെര്‍ സ്പീഗല്‍ മാഗസിന്റെ പുതിയ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്. ബ്രിട്ടനില്‍ ജൂണ്‍ 23 ന് നടക്കാനിരിക്കുന്ന ഹിതപരിശോധനക്കുമുമ്പ് പുറത്തിറക്കിയ പ്രത്യേക പതിപ്പിലാണ് ഈ അഭ്യര്‍ഥന. ‘ദയവായി പുറത്തുപോകരുത്’ എന്നാണ് ജര്‍മനിയിലെ ഏറ്റവും പ്രചാരമുള്ള …
സ്വന്തം ലേഖകന്‍: പ്രശസ്ത അമേരിക്കന്‍ പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി യുവാവിന്റെ വെടിയേറ്റു മരിച്ചു. യു.എസ് ടാലന്റ് ഷോയായ ദി വോയ്‌സിലൂടെ ലോക ശ്രദ്ധ നേടിയ ഗായിക ക്രിസ്റ്റീന ഗ്രിമ്മിയെ ഓര്‍ലാന്‍ഡോയിലെ ഒരു സ്റ്റേജ് പരിപാടിക്കിടെയാണ് യുവാവ് വെടിവെച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ക്രിസ്റ്റീനയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ പ്രാദേശിക സമയം 10.30 ഓടെയായിരുന്നു …
സ്വന്തം ലേഖകന്‍: ജനസാഗരം ഇരമ്പിയെത്തി, കെന്റക്കിയിലെ പിറന്ന മണ്ണില്‍ മുഹമ്മദ് അലിക്ക് അന്ത്യ വിശ്രമം. കഴിഞ്ഞയാഴ്ച അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ കബറടക്കം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ജന്മനാടായ കെന്റക്കിയിലെ ലൂയീവില്ലില്‍ നടന്നു. വിലാപയാത്ര കടന്നുപോയ വീഥിക്കിരുവശവും ആയിരങ്ങളാണ് പ്രണാമമര്‍പ്പിക്കാനായി തടിച്ചുകൂടിയത്. വാഹനവ്യൂഹം കടന്നു പോകുമ്പോള്‍ ആരാധകര്‍ പുഷ്പദലങ്ങള്‍ വിതറി. അലിയുടെ ഒമ്പതു മക്കളും ഭാര്യയും …
സ്വന്തം ലേഖകന്‍: തന്റെ പിന്‍ഗാമിയാകാന്‍ ഏറ്റവും യോഗ്യ ഹിലാരി, ഹിലാരി ക്ലിന്റണ് പരസ്യ പിന്തുണയുമായി ഒബാമ. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പോരാട്ടം മുറുകുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയാകുന്ന ഹിലരി ക്ലിന്റന് പിന്തുണയുമായി പ്രസിഡന്റ് ബറാക് ഒബാമ രംഗത്തെത്തി. തന്റെ പിന്‍ഗാമിയാവാന്‍ ഏറ്റവും യോഗ്യയായ വ്യക്തി ഹിലരിയാണെന്ന് ഒബാമ പറഞ്ഞു. ഹിലരിക്ക് വേണ്ടി ഉടന്‍ പ്രചരണ രംഗത്തിറങ്ങും. …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ വനിതയെ അജ്ഞാതര്‍ ബന്ദിയാക്കി, മോചന ശ്രമങ്ങള്‍ തുടരുന്നു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലാണ് കൊല്‍ക്കൊത്ത സ്വദേശിനിയായ ജൂദിത്ത് ഡിസൂസ (40) എന്ന സ്ത്രീയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഗാ ഖാന്‍ ഫൗണ്ടേഷന്റെ ടെക്‌നിക്കല്‍ അഡ്‌വൈസറായി ജോലി നോക്കുകയായിരുന്നു ജൂദിത്ത്. വ്യാഴാഴ്ച രാത്രിയാണ് ഇവരെ കാണാതായത്. എന്നാല്‍ ഏതു സംഘടനയാണ് ഇതിനു …
സ്വന്തം ലേഖകന്‍: ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിന് വ്യാപക നാശം, കനത്ത ആള്‍നാശവും ദാരിദ്രവും മൂലം ഭീകരര്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറാഖിലെ ഫല്ലൂജയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെ ഇറാഖി സൈന്യം കനത്ത മുന്നേറ്റന്‍ നടത്തുമ്പോള്‍ സിറിയയില്‍ നേരത്തേ ഐഎസ് നിയന്ത്രണത്തിലായിരുന്ന പല മേഖലകളും അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു. സിറിയയില്‍ ഐ.എസിനെതിരെ യു.എസ് സഖ്യസേന …
സ്വന്തം ലേഖകന്‍: അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിക്ക് വെള്ളിയാഴ്ച ലോകം വിടനല്‍കും, സംസ്‌ക്കാര ചടങ്ങുകള്‍ യുഎസിലെ ലൂയി വീലില്‍. സംസ്‌കാരച്ചടങ്ങ് ഓണ്‍ലൈന്‍ വഴി തത്സമയം കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അരിസോണയില്‍നിന്ന് അലിയുടെ ഭൗതിക ശരീരം ലൂയി വീലില്‍ എത്തിച്ചു. ജന്മദേശമായ ലൂയി വീലിലെ കെന്റക്കില്‍ രണ്ട് ദിവസം മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും. വെള്ളിയാഴ്ച കേവ് ഹില്‍ …
സ്വന്തം ലേഖകന്‍: ആഗോള സമാധാന സൂചികയില്‍ ഇന്ത്യ പിന്നോട്ടടിച്ചു, കിട്ടിയത് 141 മത്തെ സ്ഥാനം. അതും കലാപ ബാധിത പ്രദേശങ്ങളായ ബുറുണ്ടിക്കും സെര്‍ബിയക്കും ബുര്‍കിനഫാസോക്കും പിന്നിലാണെന്നതും കൗതുകരമായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പീസ് (ഐ.ഇ.പി) എന്ന സംഘടനയാണ് 163 രാജ്യങ്ങളുടെ ആഗോള സമാധാന സൂചിക പുറത്തിറക്കിയത്. ഇന്ത്യക്ക് 141 മത്തെ സ്ഥാനം നല്‍കുന്ന പട്ടിക …
സ്വന്തം ലേഖകന്‍: 2022 ഓടെ ഇന്ത്യയെ സാമ്പത്തിക ശക്തിയാക്കും, യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി. രാഷ്ട്രീയമായി ശാക്തീകരിക്കപ്പെട്ട ഇന്ത്യന്‍ ജനതയെ സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികമായ 2022 ഓടെ സാമ്പത്തികമായും ശാക്തീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ‘സ്വാതന്ത്ര്യവും ജനാധിപത്യവും സമത്വവും ആത്മാവിന്റെ സത്തയാക്കിയ ഒരു ആധുനിക രാഷ്ട്രത്തെയാണ് ഞങ്ങളുടെ സ്ഥാപകര്‍ സൃഷ്ടിച്ചത്. ഇന്ന് ഇന്ത്യ …