1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2016

സ്വന്തം ലേഖകന്‍: തന്റെ പിന്‍ഗാമിയാകാന്‍ ഏറ്റവും യോഗ്യ ഹിലാരി, ഹിലാരി ക്ലിന്റണ് പരസ്യ പിന്തുണയുമായി ഒബാമ. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പോരാട്ടം മുറുകുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയാകുന്ന ഹിലരി ക്ലിന്റന് പിന്തുണയുമായി പ്രസിഡന്റ് ബറാക് ഒബാമ രംഗത്തെത്തി.

തന്റെ പിന്‍ഗാമിയാവാന്‍ ഏറ്റവും യോഗ്യയായ വ്യക്തി ഹിലരിയാണെന്ന് ഒബാമ പറഞ്ഞു. ഹിലരിക്ക് വേണ്ടി ഉടന്‍ പ്രചരണ രംഗത്തിറങ്ങും. ഹിലരിയും സാന്‍ഡേഴ്‌സും തമ്മില്‍ പ്രൈമറിയില്‍ പല അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രണ്ടുപേരും രാജ്യത്തിന്റെ പുരോഗതിക്കായി അഹോരാത്രം പ്രവര്‍ത്തിക്കുന്നവരാണെന്നും ഒബാമ വ്യക്തമാക്കി.

അതേസമയം ഒബാമയുടെ പരസ്യ പിന്തുണക്കെതിരെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. അടുത്ത നാലു വര്‍ഷം കൂടി പ്രസിഡന്റായി തുടരാനാണ് ഒബാമയുടെ ആഗ്രഹമെന്ന് ട്രംപ് വിമര്‍ശിച്ചു.

ഒബാമയുടെ പിന്തുണ തനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണെന്ന് ഹിലരി പ്രതികരിച്ചു. 2008 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയോട് മത്സരിച്ച് പരാജയപ്പെട്ട ഹിലരി സ്റ്റേറ്റ് സെക്രട്ടറിയായി ഒബാമക്കൊപ്പം ചേരുകയായിരുന്നു.

കഴിഞ്ഞ സൂപ്പര്‍ ചൊവ്വയില്‍ നടന്ന ആറ് പ്രൈമറികളില്‍ നാലെണ്ണത്തില്‍ ഹിലരിയും രണ്ടെണ്ണത്തില്‍ ബേണി സാന്‍ഡേഴ്‌സും വിജയിച്ചിരുന്നു. ജൂലൈയില്‍ നടക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലാണ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.