സ്വന്തം ലേഖകന്‍: പൈലറ്റിന്റെ കുടുംബ കലഹം, 200 യാത്രക്കാരുമായി വിമാനം തകര്‍ക്കുമെന്ന് ഭീഷണി. ഭാര്യയുമായി വഴക്കിട്ട പൈലറ്റ് തന്നെ വിട്ടുപോയാല്‍ തനിക്കൊപ്പം 200 യാത്രക്കാരുമായി വിമാനം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ജപ്പാന്‍ വിമാനക്കമ്പനിയില്‍ പൈലറ്റായി ജോലി ചെയ്യുന്ന ഇറ്റാലിക്കാരനാണ് വിമാനം താഴെയിറങ്ങുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് ഭാര്യക്ക് സന്ദേശമയച്ച് മുന്നറിയിപ്പ് നല്‍കിയത്. പൈലറ്റിന്റെ പേര് ഉള്‍പ്പെടെയുള്ള …
സ്വന്തം ലേഖകന്‍: ഇറാനിലെ ശതകോടീശ്വരനായ വ്യവസായിക്ക് അഴിമതി കേസില്‍ വധശിക്ഷ. ഇറാനിലെ ഏറ്റവും സമ്പന്നനായ വ്യക്തികളില്‍ ഒരാളായ ബാബക് സന്‍ജാനിക്കാണ് അഴിമതിക്കും സാമ്പത്തിക കുറ്റകൃത്യത്തിനും കോടതി വധശിക്ഷ വിധിച്ചത്. നാല്‍പ്പത്തിരണ്ടുകാരനായ സന്‍ജാനിക്കൊപ്പം മറ്റ് രണ്ട് പ്രതികള്‍ക്കു കൂടി കോടതി വധശിക്ഷ വിധിച്ചു. തട്ടിച്ച പണം തിരിച്ചടയ്ക്കാനും പ്രതികളോട് നിര്‍ദേശിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. സന്‍ജാനി …
സ്വന്തം ലേഖകന്‍: ഇസ്ലാം മതത്തിന്റെ ഔദ്യോഗിക മതമെന്ന പദവി എടുത്തുമാറ്റാന്‍ ഒരുങ്ങി ബംഗ്ലാദേശ്. രാജ്യത്ത് ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഷിയ മുസ്ലീങ്ങളും അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബംഗ്ലാദേശില്‍ അടുത്ത കാലത്ത് നിരന്തരമായ ആക്രമ സംഭവങ്ങളാണ് നടക്കുന്നത്. 1988 ലാണ് ഇസ്ലാം മതത്തെ ബംഗ്ലാദേശിന്റെ ഔദ്യോഗിക മതമായി …
സ്വന്തം ലേഖകന്‍: ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗ മേഖലയായ. ഖമാര്‍ദിലുള്ള പള്ളിയിലായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ വിളയാട്ടം. ഞായറാഴ്ച പ്രാര്‍ത്ഥന നടക്കുന്നതിന് ഇടയിലാണ് സംഭവം. പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്ന അഞ്ച് വിശ്വാസികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പള്ളിയിലേക്ക് ഇരച്ചുകയറിയ 25 ഓളം വരുന്ന ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ കസേരകളും മേശകളും തകര്‍ക്കുകയായിരുന്നു. ജയ് ശ്രീറാം …
സ്വന്തം ലേഖകന്‍: കലാഭവന്‍ മണി അന്തരിച്ചു, അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍. കരള്‍ രോഗ ബാധയെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയുടെ ആരോഗ്യനില ഇന്ന് വഷളാകുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. 45 വയസായിരുന്നു. നാടന്‍ പാട്ടുകളിലൂടെയും മിമിക്രിയിലൂടേയും മലയാള സിനിമയിലേക്കും മലയാളി പ്രേക്ഷകരുടെ മനസിലേക്കും തന്റേതായ വഴി വെട്ടിത്തുറന്ന മണി വാസന്തിയും ലക്ഷ്മിയും പിന്നെ …
സ്വന്തം ലേഖകന്‍: 2021 ല്‍ ചന്ദ്രനില്‍ ഇറങ്ങുമെന്ന് ചൈന, ആളില്ലാത്ത പര്യവേക്ഷണ വാഹനം ഇറക്കാന്‍ പദ്ധതി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചൊവ്വാ പര്യവേക്ഷണത്തിന് തുടക്കമിടുന്നത്. 2020 ല്‍ വിക്ഷേപിക്കുന്ന ആളില്ലാത്ത പര്യവേക്ഷണ വാഹനം പത്തു മാസത്തിനുള്ളില്‍ ചൊവ്വയിലിറങ്ങുമെന്ന് ചൈനയുടെ ബഹിരാകാശ പദ്ധതികളുടെ മേധാവി യി പെയ്ജിയാന്‍ പറഞ്ഞു. ചൊവ്വയിലെത്തുന്ന വാഹനവുമായി ആശയവിനിമയം …
സ്വന്തം ലേഖകന്‍: കാണാതായ മലേഷ്യന്‍ വിമാനം കടലിനടിയില്‍ കണ്ടെത്തിയെന്ന അവകാശവാദം വീണ്ടും. രണ്ടു വര്‍ഷം മുമ്പ് 239 യാത്രക്കാരുമായി മലേഷ്യയില്‍ നിന്നും യാത്ര തിരിച്ച ശേഷം അപ്രത്യക്ഷമായ വിമാനമാണ് കണ്ടെത്തിയതെന്ന അവകാശവാദവുമായി സാങ്കേതിക വിദഗ്ദ്ധന്‍ രംഗത്തെത്തിയത്. വിമാനം ദക്ഷിണാഫ്രിക്കയില്‍ കടലിനടിയില്‍ ഉണ്ടെന്നും ഗൂഗിള്‍ സാറ്റലൈറ്റ് ചിത്രത്തില്‍ വിമാനം കാണാമെന്നും അവകാശപ്പെടുന്നത് യുഎഫ്ഒ സൈറ്റിംഗ്‌സ് ഡെയ്‌ലിയുടെ എഡിറ്റര്‍ …
സ്വന്തം ലേഖകന്‍: സ്വന്തം അച്ഛനെ കണ്ടുപിടിക്കാനും ഫേസ്ബുക്ക്, അമേരിക്കന്‍ യുവാവിന്റെ പോസ്റ്റ് വൈറല്‍. ന്യൂയോര്‍ക്കുകാരനായ 18 കാരനാണ് തന്റെ ബയോളജിക്കല്‍ പിതാവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റ് വായിച്ചാല്‍ പിതാവിന് തന്നെ തിരിച്ചറിയാന്‍ കഴിയണമെന്ന ലക്ഷ്യത്തോടെ പിതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിച്ചേര്‍ത്ത ഒരു പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ചിത്രമാണ് യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 1996 …
സ്വന്തം ലേഖകന്‍: വത്തിക്കാന്‍ സന്ദര്‍ശിക്കുന്ന വിവാഹ മോചിതരോട് നിലപാട് മയപ്പെടുത്തി കത്തോലിക്കാ സഭ. വിവാഹ മോചിതരായ കത്തോലിക്കാ നേതാക്കളെയും അവരുടെ പുതിയ ജീവിത പങ്കാളികളെയും പോപ്പിന് നേരിട്ട് സ്വീകരിക്കാന്‍ അവസരമുണ്ടാക്കും വിധമാണ് കീഴ്വഴക്കങ്ങളില്‍ മാറ്റം വരുത്തിയത്. പുതിയ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെങ്കിലും നടപ്പാക്കിത്തുടങ്ങിയെന്ന് വത്തിക്കാന്‍ വക്താക്കള്‍ അറിയിച്ചു. അര്‍ജന്റീനിയന്‍ പ്രസിഡന്റ് മൌറിസ്യോ മക്രിയെയും അദ്ദേഹത്തിന്റെ …
സ്വന്തം ലേഖകന്‍: ജപ്പാനില്‍ യുവതികള്‍ക്കായി വലവിരിച്ച് പോണ്‍ വ്യവസായം, കെണിയൊരുക്കുന്നത് വ്യാജ മോഡലിംഗ് കരാറുകളുടെ രൂപത്തില്‍. ജപ്പാനില്‍ അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠന റിപ്പോര്‍ട്ടിലാണ് പോണ്‍ വ്യവസായം യുവതികളുടെ മേല്‍ പിടിമുറുക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും അധികൃതരും ബോധവല്‍ക്കരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കരാര്‍ കാട്ടി പ്രലോഭിപ്പിക്കുന്ന യുവതികളെ പല തവണ …