1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അസഹിഷ്ണുതാ വിവാദം, അമീര്‍ ഖാനുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് സ്‌നാപ് ഡീല്‍ തീരുമാനം
അസഹിഷ്ണുതാ വിവാദം, അമീര്‍ ഖാനുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് സ്‌നാപ് ഡീല്‍ തീരുമാനം
സ്വന്തം ലേഖകന്‍: അസഹിഷ്ണുതാ വിവാദം, അമീര്‍ ഖാനുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് സ്‌നാപ് ഡീല്‍ തീരുമാനം. അമീര്‍ നടത്തിയ അസഹിഷ്ണുത പ്രസ്താവനയുടേയും തുടര്‍ന്നുണ്ടായ വിവാദ കോലാഹലങ്ങളുടേയും പശ്ചാത്തലത്തിലാണ് നടപടി. ജനുവരി 31 ന് അവസാനിച്ച കരാര്‍ പുതുക്കേണ്ടന്ന് കമ്പനി തീരുമാനിച്ചു. അമീറിന്റെ പ്രസ്താവന കമ്പനിയെ ദോഷകരമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ കരാര്‍ പുതുക്കേണ്ടന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് …
നാടകം ജീവിതമായി, തൂങ്ങി മരിക്കുന്ന രംഗം അഭിനയിക്കുന്നതിനിടെ ഇറ്റാലിയന്‍ നാടക നടന്‍ അപകടത്തില്‍ മരിച്ചു
നാടകം ജീവിതമായി, തൂങ്ങി മരിക്കുന്ന രംഗം അഭിനയിക്കുന്നതിനിടെ ഇറ്റാലിയന്‍ നാടക നടന്‍ അപകടത്തില്‍ മരിച്ചു
സ്വന്തം ലേഖകന്‍: നാടകം ജീവിതമായി, തൂങ്ങി മരിക്കുന്ന രംഗം അഭിനയിക്കുന്നതിനിടെ ഇറ്റാലിയന്‍ നാടക നടന്‍ അപകടത്തില്‍ മരിച്ചു. ഇറ്റാലിയന്‍ നാടക രംഗത്തെ വളര്‍ന്നു വരുന്ന താരമായിരുന്ന 27 കാരനായ റാഫേല്‍ സ്ഷുമാച്ചെറാണ് മരണമടഞ്ഞത്. നടന്‍ നാടക വേദിയില്‍ തൂങ്ങിമരിക്കുന്നത് അഭിനയിക്കുന്നതിനിടെയാണ് ശരിക്കും മരണമെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സംവിധായകരെയും രണ്ട് സ്‌റ്റേജ് ടെക്‌നീഷ്യന്മാരെയും പോലീസ് കസ്റ്റഡിയില്‍ …
നോബേല്‍ സമാധാന സമ്മാനപ്പട്ടിക തയ്യാറാകുന്നു, പട്ടികയില്‍ ഗ്രീസില്‍ നിന്നുള്ള മുത്തശിയും വിവാദ നായകന്‍ എഡ്വേര്‍ഡ് സ്‌നോഡനും
നോബേല്‍ സമാധാന സമ്മാനപ്പട്ടിക തയ്യാറാകുന്നു, പട്ടികയില്‍ ഗ്രീസില്‍ നിന്നുള്ള മുത്തശിയും വിവാദ നായകന്‍ എഡ്വേര്‍ഡ് സ്‌നോഡനും
സ്വന്തം ലേഖകന്‍: നോബേല്‍ സമാധാന സമ്മാനപ്പട്ടിക തയ്യാറാകുന്നു, പട്ടികയില്‍ ഗ്രീസില്‍ നിന്നുള്ള മുത്തശിയും വിവാദ നായകന്‍ എഡ്വേര്‍ഡ് സ്‌നോഡനും. തുര്‍ക്കിയില്‍നിന്ന് ഗ്രീസിലേക്കുള്ള യാത്രാമധ്യേ ഈജിയന്‍ കടലില്‍ മുങ്ങിത്താണ സിറിയന്‍ പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തിയതിന്റെ പേരിലാണ് ഈ മുത്തശ്ശിയെ നൊബേലിനു പരിഗണിക്കുന്നത്. ‘ഇതിനു മാത്രം ഒന്നും ചെയ്തതായി എനിക്കു തോന്നുന്നില്ല’ നൊബേല്‍ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്തവരുടെ കൂട്ടത്തില്‍ തന്റെ …
ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനി എന്ന ബഹുമതി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്
ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനി എന്ന ബഹുമതി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനി എന്ന ബഹുമതി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്. ബ്രാന്‍ഡ് മൂല്യനിര്‍ണയ സമിതിയായ ബ്രാന്‍ഡ് ഫിനാന്‍സസാണ് ടി.സി.എസിനെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി ബ്രാന്‍ഡായി തെരഞ്ഞെടുത്തത്. 78.3 പോയിന്റ് നേടി എഎപ്ലസ് റേറ്റിംഗ് ആണ് ടി.സി.എസ് നേടിയത്. ഏറ്റവും പ്രതാപിയും മൂല്യമേറിയതുമായ കമ്പനികളെയാണ് വിശകലനത്തിന് വിധേയമാക്കിയത്. കമ്പനിയുടെ പരിതത്വം, …
ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ യാഹൂ കനത്ത നഷ്ടത്തില്‍, 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു
ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ യാഹൂ കനത്ത നഷ്ടത്തില്‍, 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ യാഹൂ കനത്ത നഷ്ടത്തില്‍, 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. ഈ രംഗത്തെ മത്സരം കടുത്തതാകുന്നതിടെയാണ് കമ്പനി ലാഭം നേടാനാകാതെ ഇരുട്ടില്‍ തപ്പുന്നത്. കൂടുതല്‍ ലാഭം നേടുന്നതിനുള്ള പുതിയ സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ജീവനക്കാരെ പറഞ്ഞുവിടുന്നതെന്നാണ് കമ്പനിയുടെ വാദം. ഈ വര്‍ഷം ഒടുവില്‍ ജീവനക്കാരുടെ എണ്ണം 9000 ആയി …
രാജ്യത്ത് അഭയം തേടിയെത്തുന്ന അഭയാര്‍ഥികളെ ജയിലിലേക്ക് അയക്കുന്ന കരിനിയമത്തിന് ആസ്‌ട്രേലിയന്‍ കോടതിയുടെ അംഗീകാരം
രാജ്യത്ത് അഭയം തേടിയെത്തുന്ന അഭയാര്‍ഥികളെ ജയിലിലേക്ക് അയക്കുന്ന കരിനിയമത്തിന് ആസ്‌ട്രേലിയന്‍ കോടതിയുടെ അംഗീകാരം
സ്വന്തം ലേഖകന്‍: രാജ്യത്ത് അഭയം തേടിയെത്തുന്ന അഭയാര്‍ഥികളെ ജയിലിലേക്ക് അയക്കുന്ന കരിനിയമത്തിന് ആസ്‌ട്രേലിയന്‍ കോടതിയുടെ അംഗീകാരം. ഇതോടെ ആസ്‌ട്രേലിയന്‍ തീരത്തെത്തിയ 267 അഭയാര്‍ഥികളെ പസഫിക് സമുദ്രത്തിലെ നൗറു ദ്വീപിലുള്ള ജയിലില്‍ അടക്കും. ഇതില്‍ 39 പേര്‍ കുട്ടികളും അവരില്‍ 33 പേര്‍ ആസ്‌ട്രേലിയയില്‍ തന്നെ ജനിച്ചവരുമാണ്. നാടുകടത്തി തടവിലിടുന്നതിനെതിരെ അഭയാര്‍ത്ഥി സംഘത്തിലെ ബംഗ്ലാദേശ് സ്ത്രീയുടെ അഭിഭാഷകന്‍ …
സിക്ക വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പടരുന്നതായി മുന്നറിപ്പ്, ആദ്യ കേസ് ടെക്‌സാസില്‍ റിപ്പോര്‍ട്ട് ചെയ്തു
സിക്ക വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പടരുന്നതായി മുന്നറിപ്പ്, ആദ്യ കേസ് ടെക്‌സാസില്‍ റിപ്പോര്‍ട്ട് ചെയ്തു
സ്വന്തം ലേഖകന്‍: സിക്ക വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പടരുന്നതായി മുന്നറിപ്പ്, ആദ്യ കേസ് ടെക്‌സാസില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊതുകുകളിലൂടെയാണ് വൈറസ് പടരുന്നതെന്നായിരുന്നു ഇതുവരെ ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. എന്നാല്‍ വൈറസ് ബാധയുള്ള വ്യക്തിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും വൈറസ് പടരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടെക്‌സാസിലാണ് ലൈംഗീക ബന്ധത്തിലൂടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്. സിക്കാ വൈറസ് ബാധയുള്ള …
തീവ്രവാദികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിന്റെ ഭീഷണി
തീവ്രവാദികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിന്റെ ഭീഷണി
സ്വന്തം ലേഖകന്‍: തീവ്രവാദികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ഗുരുതര പ്രത്യാഖാതം നേരിടേണ്ടി വരുമെന്ന് ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിന്റെ ഭീഷണി. ജെയ്‌ഷെയുടെ ആശയ പ്രചാരണത്തിനുള്ള മാസികയായ അല്‍ ക്വാമില്‍ എഴുതിയ ലേഖനത്തിലാണ് മസൂദ് ഭീഷണി മുഴക്കിയത്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെയും മുംബൈ സ്‌ഫോടനത്തിന്റെയും മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന മൗലാന തങ്ങള്‍ മരണത്ത സ്‌നേഹിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. താന്‍ ഒരു …
സിക വൈറസ് വ്യാപിക്കുന്നു, ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സിക വൈറസ് വ്യാപിക്കുന്നു,  ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: സിക വൈറസ് വ്യാപിക്കുന്നു, ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കന്‍ വന്‍കരയില്‍ സിക വൈറസിന്റെ വ്യാപനം അസാധാരണമായ പ്രതിഭാസമാണെന്ന് സംഘടന വിലയിരുത്തി. 2014 ല്‍ എബോള പടര്‍ന്നുപിടിച്ചതിനു ശേഷം ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്. ബ്രസീലില്‍ കഴിഞ്ഞ വര്‍ഷം സിക വൈറസ് എത്തിയതും കുഞ്ഞുങ്ങളിലെ വൈകല്യവും വൈറസും തമ്മിലുള്ള …
ഇസ്ലാമിക് സ്റ്റേറ്റ് വിട്ട് ഒളിച്ചോടാന്‍ ശ്രമിച്ചതിന് ഭീകരവാദികള്‍ തലയറുത്തവരില്‍ 4 പേര്‍ ഇന്ത്യക്കാരെന്ന് സൂചന
ഇസ്ലാമിക് സ്റ്റേറ്റ് വിട്ട് ഒളിച്ചോടാന്‍ ശ്രമിച്ചതിന് ഭീകരവാദികള്‍ തലയറുത്തവരില്‍ 4 പേര്‍ ഇന്ത്യക്കാരെന്ന് സൂചന
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് വിട്ട് ഒളിച്ചോടാന്‍ ശ്രമിച്ചതിന് ഭീകരവാദികള്‍ തലയറുത്തവരില്‍ 4 പേര്‍ ഇന്ത്യക്കാരെന്ന് സൂചന. രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് മൊസൂളില്‍ കൊല്ലപ്പെട്ട 20 ഐ.എസ് ജിഹാദികളില്‍ നാല് ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായ സൂചനകള്‍ ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചുവരുകയാണ്. …