സ്വന്തം ലേഖകൻ: അജ്മാനിലെ ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിൽ വൻ തീപിടിത്തം.16 ഫ്ലാറ്റുകൾ കത്തിനശിച്ചു. 13 കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അൽ നയീമിയ ഏരിയയിലെ 15 നില പാർപ്പിട കെട്ടിടത്തിൽ അഗ്നിബാധയുണ്ടായത്. ഉടൻതന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് പെട്ടെന്ന് തീ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ബസ്സുകളിലും ട്രെയിനുകളിലും ഒറ്റയ്ക്ക് യാത്രചെയ്യുന്നത് സൗദി വിലക്കി. ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരുടെ അവകാശങ്ങളും ബാധ്യതകളും വ്യവസ്ഥ ചെയ്യുന്ന കരട് നിയന്ത്രണത്തിന് ജിദ്ദയിലെ അല്‍സലാം പാലസില്‍ കഴിഞ്ഞയാഴ്ച സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്. എട്ടു വയസ്സില്‍ താഴെയുള്ളവരെ …
സ്വന്തം ലേഖകൻ: ഖത്തറിലെ വിപണികളിലുള്ള ബ്രാൻഡുകളുടെ ശീതീകരിച്ച വെണ്ടക്ക സുരക്ഷിതവും ഉപയോഗപ്രദവുമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈജിപ്തില്‍നിന്നുള്ള സീറോ ബ്രാൻഡ് പേരിലുള്ള ശീതീകരിച്ച വെണ്ടക്ക ഭക്ഷ്യയോഗ്യമല്ലെന്ന് ജി.സി.സിയിൽനിന്നും അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഖത്തറിലെ പ്രാദേശിക വിപണിയിൽ ലഭ്യമായ ഉൽപന്നങ്ങൾ സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്. സീറോ ബ്രാൻഡിലെ ഉൽപന്നങ്ങൾക്ക് കീടബാധക്കുള്ള സാധ്യതയുണ്ടാകുമെന്നായിരുന്നു ജി.സി.സിയില്‍ നിന്നുള്ള മുന്നറിയിപ്പ്. …
സ്വന്തം ലേഖകൻ: ജൂനിയര്‍ ഡോക്ടര്‍മാരുടെ അഞ്ചാം ഘട്ട പണിമുടക്ക് ഇന്ന് രാവിലെ 7ന് ആരംഭിച്ച് ചൊവ്വാഴ്ച രാവിലെ 7 വരെ നീണ്ടുനില്‍ക്കും. 35% ശമ്പളവര്‍ദ്ധന ആവശ്യപ്പെടുന്ന ഡോക്ടര്‍മാര്‍ തുടര്‍ച്ചയായ നാല് ദിവസമാണ് എമര്‍ജന്‍സിയില്‍ ഉള്‍പ്പെടെ സേവനം നിഷേധിക്കുന്നത്. ഏറ്റവും പുതിയ ഗ്രാജുവേഷന്‍ നേടി കേവലം ഒന്‍പത് ദിവസം മുന്‍പ് ജോലിയില്‍ പ്രവേശിച്ചവര്‍ വരെ സമരമുഖത്ത് എത്തുന്നുവെന്നതാണ് …
സ്വന്തം ലേഖകൻ: യുകെ മലയാളിയായ ഒൻപത് വയസ്സുകാരൻ ന്യുമോണിയ ബാധിച്ച് മരിച്ചു. മാഞ്ചസ്റ്ററിൽ കുടുംബമായി താമസിക്കുന്ന ഷാജി കല്ലടാന്തിയിൽ, പ്രിനി ദമ്പതികളുടെ ഇളയ മകൻ ജോൺ പോൾ കല്ലടാന്തിയിൽ ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് ചികിത്സയിൽ തുടരവേയാണ് മരണം. കോട്ടയം നീണ്ടൂര്‍ സ്വദേശികളാണ് ജോൺ പോളിന്റെ മാതാപിതാക്കൾ. റയാന്‍, റൂബന്‍, റിയോണ്‍, പരേതയായ ഇസബെൽ എന്നിവരാണ് …
സ്വന്തം ലേഖകൻ: ഇത്തവണ നാട്ടിൽ നിന്നു മടങ്ങുന്ന പ്രവാസികൾ ഇത്തവണ പെട്ടിയിൽ ആദ്യം വച്ചത് അരി പായ്ക്കറ്റുകളാണ്. നിലവിൽ യുഎഇയിൽ ആവശ്യത്തിന് അരി ഉണ്ടെന്നു വ്യാപാരികൾ പറയുമ്പോഴും പ്രവാസികൾക്ക് സംശയം ബാക്കിയാണ്. ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതി നിരോധിച്ചതാണ് ഇതിനു കാരണം. വെള്ള അരിക്ക് ഏർപ്പെടുത്തിയ നിരോധനം മറ്റ് അരികൾക്കും വന്നേക്കുമെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാൽ …
സ്വന്തം ലേഖകൻ: എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾ 2023-24 അക്കാദമിക് വർഷത്തിനായി ആഗസ്റ്റ് 28ന് തിങ്കളാഴ്ച തുറക്കും. ദുബായ് സ്വകാര്യ സ്കൂൾ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി(കെ.എച്ച്.ഡി.എ)യാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം സ്കൂളുകൾ നടപ്പിലാക്കേണ്ട വാർഷിക കലണ്ടറും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഏപ്രിലിൽ ആരംഭിക്കുന്ന സ്കൂളുകൾക്കും സെപ്റ്റംബറിൽ ആരംഭിക്കുന്നവക്കും ഇക്കാര്യത്തിൽ ചെറിയ വ്യത്യാസമുണ്ടായിരിക്കും. …
സ്വന്തം ലേഖകൻ: വിദേശിയെ അനധികൃതമായി ജോലിക്ക് നിയമിച്ചാല്‍ സ്ഥാപനങ്ങള്‍ക്കും തൊഴിലുടമയ്ക്കും കടുത്ത പിഴ ചുമത്തും. സൗദിയിൽ തൊഴില്‍ നിയമത്തിലെ ലംഘനങ്ങളും അവയ്ക്കുള്ള ശിക്ഷകളും നിര്‍ണ്ണയിക്കുന്ന പരിഷ്‌കരിച്ച നിയമത്തിലാണ് കടുത്ത പിഴ വിഭാവനം ചെയ്യുന്നത്. തൊഴില്‍ പെര്‍മിറ്റോ അജീര്‍ ഉടമ്പടിയോ കൂടാതെ വിദേശിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കും തൊഴിലുടമയ്ക്കുമാണ് പിഴ ചുമത്തുക. തൊഴിലാളി ഒന്നിന് 5000 മുതല്‍ 10000 …
സ്വന്തം ലേഖകൻ: ഖത്തറിൽ സൈബർ കുറ്റകൃത്യങ്ങളിൽ 88% വർധനവ് ഉണ്ടായതായി കണക്കുകൾ. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരികയാണെന്നും, ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും പലരും ആശങ്ക പങ്കുവെക്കുന്നു. വിവിധ കമ്പനികളുടെയും മറ്റും പേരിൽ സന്ദേശം ലഭിക്കുകയും പണം കവരുകയും ചെയ്യുന്നതായി ‘ദോഹ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ഈയിടെ ഒരു തട്ടിപ്പിന് ഇരയായി 2700 …
സ്വന്തം ലേഖകൻ: ഖത്തറില്‍ ജനപ്രിയ മേഖലകളില്‍ താമസ കെട്ടിടങ്ങളുടെ വാടക കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഖത്തര്‍ ആതിഥ്യമരുളിയ 2022ലെ ഫിഫ ലോകകപ്പിന് ശേഷം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് പ്രതീക്ഷിച്ചതു പോലെ തന്നെ വളര്‍ച്ചാ സ്തംഭനാവസ്ഥ നേരിടുകയാണെന്നും നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ ‘ഡെസ്റ്റിനേഷന്‍ ഖത്തര്‍-2023’ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈറ്റ് ഫ്രാങ്ക് ലോകത്തെ പ്രമുഖ …