1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ്-19: മരണം 7,000 കവിഞ്ഞു; ബ്രിട്ടനിൽ മരണം 55; കര്‍ശന നിയന്ത്രണങ്ങളുമായി യൂറോപ്പ്
കൊവിഡ്-19: മരണം 7,000 കവിഞ്ഞു; ബ്രിട്ടനിൽ മരണം 55; കര്‍ശന നിയന്ത്രണങ്ങളുമായി യൂറോപ്പ്
സ്വന്തം ലേഖകൻ: ആഗോള മഹാമാരിയായ കോവിഡ്​ ബാധയിൽ​ മരണസംഖ്യ 7,007 ആയി. 1,75,536 പേർക്കാണ്​ ഇതുവരെ​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇറ്റലിയിലാണ് ഇപ്പോൾ ഏറ്റവുമധികം പേർ മരിക്കുന്നത്​. 2158 പേർ ഇതുവരെ ഇവിടെ മരിച്ചു. 28,000 കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്​തത്​. 145 രാജ്യങ്ങളിൽ കൊറോണ വൈറസ്​ ബാധ ഇതുവരെ റിപ്പോർട്ട്​ ചെയ്​തു. കൊറോണ വൈറസ് …
സൌദിയിൽ ബാങ്കിംഗ് ഇടപാടുകൾക്ക് നിയന്ത്രണം; ഖത്തറിൽ പള്ളികൾ അടച്ചു; യു.എ.ഇ എക്സ്ചേഞ്ച് നിർത്തി
സൌദിയിൽ ബാങ്കിംഗ് ഇടപാടുകൾക്ക് നിയന്ത്രണം; ഖത്തറിൽ പള്ളികൾ അടച്ചു; യു.എ.ഇ എക്സ്ചേഞ്ച്  നിർത്തി
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ ബാങ്കിങ് മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതല്‍ ബാങ്ക് ഇടപാടുകൾ പൂർണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും. രാജ്യത്തെ മുഴുവന്‍ ബാങ്കുകളോടും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാനാണ് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) ആവശ്യപ്പെട്ടത്. ഓണ്‍ലൈന്‍ സംവിധാനങ്ങളില്ലാത്ത ബ്രാഞ്ചുകളൊഴികെ ബാങ്കുകളെല്ലാം 16 ദിവസം തുറന്ന് പ്രവര്‍ത്തിക്കാന്‍ …
യൂറോ കപ്പിന് പിന്നാലെ കോപ്പ അമേരിക്കയും മാറ്റി; ഇനി ഒരു വർഷം കാത്തിരിക്കണം
യൂറോ കപ്പിന് പിന്നാലെ കോപ്പ അമേരിക്കയും മാറ്റി; ഇനി ഒരു വർഷം കാത്തിരിക്കണം
സ്വന്തം ലേഖകൻ: കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയതിന് പിന്നാലെ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റും മാറ്റിവച്ചു. അടുത്തവര്‍ഷത്തേക്കാണ് ടൂര്‍ണമെന്റ് മാറ്റിയത്. ജൂണ്‍-ജൂലൈ മാസങ്ങളിലായിരുന്നു ലാറ്റിനമേരിക്കയുടെ ലോകകപ്പായ കോപ്പ അമേരിക്ക അര്‍ജന്റീനയിലും കൊളംബിയയിലുമായി നടക്കേണ്ടിയിരുന്നത്. 1983നുശേഷം ആദ്യമായി രണ്ട് രാജ്യങ്ങള്‍ വേദിയാവുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ കോപ്പയ്ക്കുണ്ടായിരുന്നു. …
യുഎസിൽ കൊറോണ വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിച്ചു; പ്രതീക്ഷയോടെ ലോകം
യുഎസിൽ കൊറോണ വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിച്ചു; പ്രതീക്ഷയോടെ ലോകം
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ അമേരിക്ക മനുഷ്യരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുതുടങ്ങി. സിയാറ്റയില്‍ 18-നും 55-നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍.ഐ.എച്ച്.) അറിയിച്ചു. ചരിത്രത്തിലും ഏറ്റവും വേഗമേറിയ വാക്‌സിന്‍ പരീക്ഷണമാണിതെന്നും എത്രയും വേഗം ഇതിന്റെ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് …
സൌദിയിലെ പ്രമുഖർക്ക് കാളരാത്രി; പട്ടാള ഓഫീസർമാർ അടക്കം 300 പേര്‍ക്ക് കൂട്ട അറസ്റ്റ്
സൌദിയിലെ പ്രമുഖർക്ക് കാളരാത്രി; പട്ടാള ഓഫീസർമാർ അടക്കം 300 പേര്‍ക്ക് കൂട്ട അറസ്റ്റ്
സ്വന്തം ലേഖകൻ: പ്രമുഖരായ രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കഴിഞ്ഞദിവസം രാത്രി വീണ്ടും സൗദിയില്‍ കൂട്ട അറസ്റ്റ്. സൈനിക ഓഫീസര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സര്‍ക്കാരിന്റെ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ നടന്ന കൂട്ട അറസ്റ്റിന് സമാനമായ സംഭവമാണ് സൗദിയില്‍ അരങ്ങേറിയിരിക്കുന്നത്. അന്ന് ലോക കോടീശ്വരന്‍ അല്‍ …
ഫ്ലൈ ദുബൈ ഇന്ത്യൻ വിമാന സർവീസുകൾ നിർത്തി; അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തി ഗോ എയറും
ഫ്ലൈ ദുബൈ ഇന്ത്യൻ വിമാന സർവീസുകൾ നിർത്തി; അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തി ഗോ എയറും
സ്വന്തം ലേഖകൻ: യു.എ.ഇ വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി. ഈ മാസം 31 വരെയുള്ള സർവീസുകളാണ് നിര്‍ത്തലാക്കിയത്. കോഴിക്കോട്, കൊച്ചി വിമാനങ്ങളും റദ്ദാക്കിയവയിൽ ഉൾപ്പെടും. 8 ഇന്ത്യൻ നഗരങ്ങളിലേക്കാണ് ഫ്ലൈ ദുബൈ വിമാനങ്ങൾ സർവീസ് നടത്തിയിരുന്നത്. കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി ഇന്ത്യയിൽ ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഡ് 19 …
യൂറോപ്പില്‍ മരണം വിതച്ച് കൊറോണ പടരുന്നു; ഇറ്റലിയിൽ ഒറ്റ ദിവസം 368 മരണം; ഒറ്റപ്പെട്ട് ഫ്രാൻസ്
യൂറോപ്പില്‍ മരണം വിതച്ച് കൊറോണ പടരുന്നു; ഇറ്റലിയിൽ ഒറ്റ ദിവസം 368 മരണം; ഒറ്റപ്പെട്ട് ഫ്രാൻസ്
സ്വന്തം ലേഖകൻ: യൂറോപ്പിൽ ഇറ്റലിക്കും സ്പെയിനിനും പിന്നാലെ ഫ്രാൻസിലും ജീവിതം നിശ്ചലം. സിനിമാ ശാലകളും ഭക്ഷണശാലകളുമുൾപ്പെടെ എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി. ദീർഘദൂര ഗതാഗതത്തിനും നിരോധനമുണ്ട്. പാരിസ് സ്തംഭിച്ചു. ‍രാജ്യത്ത് ഇതുവരെ 91 പേർ മരിച്ചു; രോഗബാധിതർ 4500. യുഎസിന്റെ യാത്രാവിലക്ക് ബ്രിട്ടനിലേക്കും അയർലൻഡിലേക്കും കൂടി വ്യാപിപ്പിച്ചു. അമേരിക്കൻ എയർലൈൻസ് ഇന്നുമുതൽ രാജ്യാന്തര ദീർഘദൂര സർവീസുകൾ നിർത്തലാക്കും. …
“ഇന്ത്യയിലേക്ക് മടങ്ങിവരാൻ തടസം ജയിലിലടക്കുമോയെന്ന ഭയം,” ഐഎസില്‍ ചേര്‍ന്ന മലയാളികൾ
“ഇന്ത്യയിലേക്ക് മടങ്ങിവരാൻ തടസം ജയിലിലടക്കുമോയെന്ന ഭയം,”  ഐഎസില്‍ ചേര്‍ന്ന മലയാളികൾ
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളികളായ നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും അറിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തിരികെയെത്തിയാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടുമോയെന്ന ഭയമുണ്ടെന്നും ജയിലിലടക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറയുന്നു. ഐഎസില്‍ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നും ഇനി തിരിച്ചുപോകില്ലെന്നും സോണിയ പറയുന്നു. 2017ലാണ് …
കൊറോണ: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നിര്‍ത്തി; മാളുകൾ അടച്ചിടാൻ സൌദി
കൊറോണ: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നിര്‍ത്തി; മാളുകൾ അടച്ചിടാൻ സൌദി
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നിര്‍ത്തി. എന്നാല്‍ റീ എന്‍ട്രി കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ തുടര്‍ന്നും സ്വീകരിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതിന് തടസമില്ല. മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ടതല്ലാത്ത തൊഴില്‍ വിസകള്‍, സന്ദര്‍ശക വിസകള്‍, ടൂറിസ്റ്റ് വിസകള്‍ എന്നിവ …
രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും അടച്ചിടണമെന്ന് കേന്ദ്രസർക്കാർ
രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും അടച്ചിടണമെന്ന് കേന്ദ്രസർക്കാർ
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ഇതിനു പുറമെ രാജ്യത്തെ സിമ്മിംഗ് പൂളുകളും മാളുകളും അടച്ചിടണമെന്നും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നിര്‍ദേശിച്ചു. യൂറോപ്പില്‍ നിന്ന് വരുന്ന യാത്രക്കാരെ കൊണ്ടുവരരുതെന്നും സര്‍ക്കാര്‍ …