1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്രയുടെ നാലാം വാര്‍ഷികവും കലാസന്ധ്യയും
ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്രയുടെ നാലാം വാര്‍ഷികവും കലാസന്ധ്യയും
യുകെ മലയാളികളുടെ ആഘോഷവേളകളിലെ സജീവ സാന്നിധ്യമായിരുന്ന ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്ര കലാജീവിതത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നു. അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന അവസരത്തില്‍ യുകെയിലെ കലാസ്വാദകര്‍ക്കായി അതിവിശിഷ്ടമായ ഒരു കലാസദ്യയാണ് ഗ്രേസ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്. ഗ്രേസ്‌നൈറ്റ് 2011ന്റെ തുടര്‍ച്ചയായി ഗ്രേസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗ്രേസ് നൈറ്റ് 2012 നവംബര്‍ മൂന്നിന് വൈകുന്നരേം ആറിന് സൗത്താംപ്ടണില്‍ വച്ച് നടത്തും. …
ഡില്‍നോട്ട് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെ ട്രഷറി അട്ടിമറിക്കുന്നതായി പോള്‍ ബ്രസ്‌റ്റോ
ഡില്‍നോട്ട് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെ ട്രഷറി അട്ടിമറിക്കുന്നതായി പോള്‍ ബ്രസ്‌റ്റോ
മുതിര്‍ന്ന പൗരന്‍മാര്‍ക്കുളള സംരക്ഷണം ഉറപ്പാക്കുന്നതിനായി ഡില്‍നോട്ട് കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ട്രഷറി അട്ടിമറിക്കുന്നുവെന്ന ആരോപണവുമായി മുന്‍ ആരോഗ്യമന്ത്രി പോള്‍ ബ്രസ്‌റ്റോ രംഗത്തെത്തി. കെയര്‍ഹോം ചെലവുകള്‍ക്കായി വീട് വില്‍ക്കേണ്ടിവരുന്ന വൃദ്ധരായ ആളുകളെ രക്ഷിക്കാനായാണ് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഡില്‍നോട്ട് കമ്മീഷന്‍ മുന്നോട്ട് വച്ചത്.
പ്രവാസി സംഘടനകള്‍ എയര്‍ കേരള ഏറ്റെടുക്കുന്നു
പ്രവാസി സംഘടനകള്‍ എയര്‍ കേരള ഏറ്റെടുക്കുന്നു
സംസ്ഥാന സര്‍ക്കാര്‍ തുടങ്ങാനിരിക്കുന്ന എയര്‍ കേരള വിമാനക്കമ്പനിയോട് പ്രവാസികള്‍ക്ക് ആവേശകരമായ പ്രതികരണം. നിക്ഷേപകരെ കണ്ടെത്താന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി പ്രവാസി സംഘടനകള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. പദ്ധതിയുടെ ചെലവിനായി 250 കോടിരൂപ പൊതുജനങ്ങളില്‍നിന്ന് സ്വരൂപിക്കും. ഇതില്‍ 200 കോടിരൂപയും പ്രവാസികളില്‍നിന്ന് സ്വരൂപിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സഹായം നല്‍കാമെന്ന് ജി.സി.സി രാജ്യങ്ങളിലെ പ്രധാന പ്രവാസി സംഘടനകളെല്ലാം സംസ്ഥാന …
നികുതി കുറക്കൂ, ബ്രിട്ടനെ സ്വര്‍ഗ്ഗമാക്കൂ; ആവശ്യം ടോറി എംപിമാരുടേത്
നികുതി കുറക്കൂ, ബ്രിട്ടനെ സ്വര്‍ഗ്ഗമാക്കൂ;  ആവശ്യം ടോറി എംപിമാരുടേത്
ബ്രിട്ടനിലെ നികുതി നിയമത്തില്‍ കാതലായ പരിഷ്‌കാരങ്ങള്‍ വരുത്തിയാല്‍ മാത്രമേ വരും കാലങ്ങളില്‍ നികുതി രഹിത രാജ്യങ്ങളുമായി പിടിച്ചു നില്‍ക്കാന്‍ കഴിയുക ഉളളൂ എന്ന ടോറി എംപി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ട്രഷറര്‍ ആയ ലോര്‍ഡ് ഫിങ്ക് ആണ് ബ്രിട്ടനെ ടാക്‌സ്‌ഹെവന്‍ രാജ്യമാക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്.
ആര്‍ത്രൈറ്റിസോ… ഉപ്പുവെളളത്തില്‍ കുളിക്കൂ
ആര്‍ത്രൈറ്റിസോ… ഉപ്പുവെളളത്തില്‍ കുളിക്കൂ
ആര്‍ത്രൈറ്റിസ് രോഗത്തിന്റെ കടുത്ത വേദന കുറയ്ക്കാന്‍ ഇതാ ഒരു എളുപ്പമാര്‍ഗ്ഗം. ഉപ്പുവെളളത്തില്‍ കുളിച്ചാല്‍ മതി. ഉപ്പുവെളളത്തിന് സന്ധികളിലെ നീറുന്ന വേദന കുറയ്ക്കാന്‍ കഴിവുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ഉയര്‍ന്ന സാന്ദ്രതയുളള ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് മതിയാകും ഇതിന്. മറ്റ് മരുന്നുകളെ പോലെ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നതും ഇതിന്റെ മെച്ചമാണ്. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ലൈഫ് സയന്‍സ് ഫാക്കല്‍റ്റിയായ വിന്‍സെന്റ് …
കലികാലം… പെന്‍ഷണര്‍മാര്‍ക്ക് ഡിസ്‌കൗണ്ടുമായി ലൈംഗിക തൊഴിലാളികള്‍
കലികാലം… പെന്‍ഷണര്‍മാര്‍ക്ക് ഡിസ്‌കൗണ്ടുമായി ലൈംഗിക തൊഴിലാളികള്‍
പെന്‍ഷണര്‍മാര്‍ക്ക് ഡിസ്‌കൗണ്ടില്‍ സേവനം വാഗ്ദാനം ചെയ്തുകൊണ്ട് ലൈംഗിക ..
‘ടി.പി. വധം: അന്വേഷണം ‘സി.ബി.ഐക്കു വിടാം’
‘ടി.പി. വധം: അന്വേഷണം ‘സി.ബി.ഐക്കു വിടാം’
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം സി.ബി.ഐക്കു വിടുന്നതില്‍ തങ്ങള്‍ക്ക്‌ എതിര്‍പ്പില്ലെന്ന്‌ ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി. വിന്‍സന്‍ എം. പോളിന്റെ രഹസ്യ റിപ്പോര്‍ട്ട്‌. രാഷ്‌ട്രീയ കൊലപാതകമായതിനാല്‍ കരുതലോടെ കേസിന്റെ എല്ലാ വശവും പരിശോധിച്ചശേഷം മാത്രമേ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാവൂവെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. ഈ റിപ്പോര്‍ട്ട്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനു കൈമാറും. ഉന്നതതല ഗൂഢാലോചനയെക്കുറിച്ച്‌ സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ചന്ദ്രശേഖരന്റെ …
കള്ള്‌ വില്‍പ്പന നിരോധിക്കുന്നതിനെ കുറിച്ച്പരിശോധിക്കണണമെന്ന് : ഹൈക്കോടതി
കള്ള്‌ വില്‍പ്പന നിരോധിക്കുന്നതിനെ കുറിച്ച്പരിശോധിക്കണണമെന്ന് : ഹൈക്കോടതി
സംസ്ഥാനത്തെ കള്ളുവില്‍പന അവസാനിപ്പിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് ഹൈകോടതി നിര്‍ദ്ദശം. അടുത്ത സാമ്പത്തികവര്‍ഷത്തിനു മുമ്പു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കണമെന്നും കള്ളു ഷാപ്പ്‌ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കണമെന്നും ജസ്‌റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായരും ബി.പി. റേയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചു. കള്ളുവില്‍പ്പന നിര്‍ത്തിയാല്‍ വ്യാജമദ്യവും ചാരായവും ഒഴുകുന്നത് തടയാന്‍ കഴിയുമെന്നും കോടതി വിലയിരുത്തി. …
ട്വന്റി-20 ലോകകപ്പ് : ദക്ഷിണാഫ്രിക്കയ്‌ക്കു ജയം
ട്വന്റി-20 ലോകകപ്പ് : ദക്ഷിണാഫ്രിക്കയ്‌ക്കു   ജയം
സിംബാബ്‌വേയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ച് ട്വന്റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് രാജകീയ തുടക്കം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 20 ഓവറില്‍ 93 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക പന്ത്രണ്ടാം ഓവറില്‍ തന്നെ വിക്കറ്റോന്നും നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു. ഏകപക്ഷീയമായിരുന്നു മത്സരം. ടോസ് മുതല്‍ തന്നെ ദക്ഷിണാഫ്രിക്ക മത്സരം കൈപ്പിടിയിലാക്കി. തകര്‍ച്ചയാരംഭിച്ച സിംബാബ്‌വേയെ കശക്കിയെറിഞ്ഞത് ജാക്ക് …
സിന്ധു അന്താരാഷ്ട്ര റാങ്കിംഗിന്റെ ആദ്യ ഇരുപതില്‍
സിന്ധു അന്താരാഷ്ട്ര റാങ്കിംഗിന്റെ ആദ്യ ഇരുപതില്‍
ഇന്ത്യയുടെ യുവ ബാഡ്മിന്റണ്‍ താരോദയം പി വി സിന്ധു അന്താരാഷ്ട്ര ബാഡ്മിന്റണ്‍ റാങ്കിംഗിന്റെ ആദ്യ ഇരുപതില്‍ ഇടം പിടിച്ചു. ചൈന മാസ്റേഴ്സ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ , ഒളിംപിക്സ് സ്വര്‍ണ മെഡലിസ്റ് ലീ സുറെയിയെ തോല്‍പ്പിച്ചതോടെയാണ് സിന്ധു ശ്രദ്ധേ നേടിയത്. ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവായ സൈന നെഹ്വാള്‍ ലോക റാങ്കിംഗില്‍ നാലാം സ്ഥാനം നിലനിര്‍ത്തി.