1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജനശ്രീക്ക് പതിനാലുകോടി
ജനശ്രീക്ക് പതിനാലുകോടി
ജനശ്രീ സുസ്ഥിര മിഷനു 14 കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കോണ്‍ഗ്രസ് വക്താവ് എം.എം.ഹസ്സന്റെ നേതൃത്വത്തിലുള്ള ജനശ്രീക്ക് രാഷ്ട്രീയ കൃഷിവികാസ് യോജന പ്രകാരമാണ് 14.36 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ 11.95 കോടിയും അനുവദിച്ചിരിക്കുന്നത് മൃഗസംരക്ഷണ വകുപ്പാണ്. സര്‍ക്കാറിന്റെ തന്നെ പദ്ധതിയായ കുടുംബ ശ്രീയെയടക്കം തള്ളിയാണ് ജനശ്രീക്ക് ഇത്രയും തുക സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പദ്ധതി …
ആഷ്ബിക്ക് വേണ്ടി യുക്മയുടെ അഭ്യര്‍ത്ഥന
ആഷ്ബിക്ക് വേണ്ടി  യുക്മയുടെ അഭ്യര്‍ത്ഥന
അതി കഠിനമായ വൃക്ക സംബന്ധമായ രോഗം മൂലം കഷ്ടത അനുഭവിക്കുന്ന ആഷ്ബി ജോണ്‍ എന്ന യുവതിയെ സഹായിക്കണം എന്ന ആവശ്യവുമായി യുക്മ സുമനസ്സുകളായ എല്ലാ മലയാളികളുടെയും തേടുന്നു.0 വയസ്സുള്ള ആഷ്ബി ജോണ്‍ ലങ്കാഷെയര്‍ കൌണ്ടിയില്‍ ലങ്കാസ്ടര്‍......
ചെല്‍സിക്ക് സമനില, ബാഴ്‌സക്കും മാഞ്ചസ്റ്ററിനും വിജയം
ചെല്‍സിക്ക് സമനില, ബാഴ്‌സക്കും മാഞ്ചസ്റ്ററിനും വിജയം
യൂറോപ്യന്‍ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലീഷ് ടീം ചെല്‍സിക്ക് സമനില. ഇറ്റാലിയന്‍ ജേതാക്കളായ യുവന്റസിനോട് 2-2 എന്ന സ്‌കോറില്‍ സമനില പിടിക്കുകയായിരുന്നു. ഗ്രൂപ്പ് എച്ച് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ ഒരു ഗോളിന് ഗ്രീക്ക് ക്ലബ് ഗളറ്റസാരെയേയും ഗ്രൂപ്പ് ജി പോരാട്ടത്തില്‍ ബാഴ്‌സലോണ സ്പാര്‍ട്ടക് മോസ്‌കോയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കും പരാജയപ്പെടുത്തി. പുതിയ സീസണിലെ ആദ്യ കളിയില്‍ …
ചത്തമാടുകളെ എത്തിച്ച സംഭവം: ചെക്ക്‌പോസ്റ്റ് ഉപരോധിച്ചു
ചത്തമാടുകളെ എത്തിച്ച സംഭവം: ചെക്ക്‌പോസ്റ്റ് ഉപരോധിച്ചു
ചത്തമാടുകളെ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ എത്തിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃഗസംരക്ഷണ വകുപ്പിന്റെ കുമളിയിലെ ചെക്ക്‌പോസ്റ്റ് ഉപരോധിച്ചു. ചത്ത കാലികളെ സംസ്ഥാനത്ത് കടത്താന്‍ കൂട്ടുനിന്നുവെന്ന് ആരോപിച്ചാണ് ചെക്ക്‌പോസ്റ്റ് ഉപരോധിച്ചത്. തമിഴ്‌നാട്ടിലെ കടലൂരില്‍ നിന്നും ആലപ്പുഴയിലെ കാവാലത്തേക്ക് അറവുമാടുകളെ കുത്തിനിറച്ചെത്തിയ ലോറിയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ലോറിക്കുള്ളില്‍ ചത്ത മാടുകളാണെന്ന് സംശയം തോന്നി …
എല്‍.പി.ജി റെയില്‍മാര്‍ഗം കൊണ്ടുവരണമെന്ന് ഹൈക്കോടതി
എല്‍.പി.ജി റെയില്‍മാര്‍ഗം കൊണ്ടുവരണമെന്ന് ഹൈക്കോടതി
പാചകവാതക സിലിണ്ടറുകള്‍ റെയില്‍ വാഗണ്‍ വഴി കൊണ്ടുവരുന്നത് പരിഗണിക്കാന്‍ ഇന്ത്യന്‍ ഓയില്‍ ‍ കോര്‍പ്പറേഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. റയില്‍വേ പാളം ഐ.ഒ.സിയിലേക്ക് നീട്ടുകയോ ട്രാക്കിനടുത്തേക്ക് ഐ.ഒ.സി പ്ളാന്റ് മാറ്റുകയോ ചെയ്യുന്നത് പരിഗണിക്കണമെന്നും ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.ചാല ദുരന്തത്തില്‍ മരിച്ചവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. . ജസ്റ്റിസ് …
വൈമയുടെ ഓണാഘോഷം അവിസ്മരണീയമായി
വൈമയുടെ ഓണാഘോഷം അവിസ്മരണീയമായി
വെസ്റ്റ് യോര്‍ക്കെഷെയര്‍ മലയാളി അസോസിയേഷന്‍(വൈമ) യുടെ ഈവര്‍ഷത്തെ ഓണാഘോഷം അവിസ്മരണീയമായി. ഓണത്തിന്റെ അര്‍ത്ഥവും ചാരുതയും സമന്വയിച്ച മൈമയുടെ തിരുവോണാഘോഷം പ്രൗഢോജ്വലമായി ആഘോഷിച്ചപ്പോള്‍ പുതുതലമുറയ്ക്ക് സാംസ്‌കാരിക പൈതൃകം മനസിലാക്കുകയും മുതിര്‍ന്നവര്‍ തങ്ങളുടെ ബാല്യകാല സ്മരണകള്‍ പങ്കുവെക്കുകയും ചെയ്തു. രാജകീയമായ പ്രശോഭയോടെ എഴുന്നള്ളത്ത് നടത്തിയ മഹാബലിയെ സ്‌നേഹാദരങ്ങളോടെ മൈമ അംഗങ്ങള്‍ സ്വീകരിച്ചു. ജോയ് കുഴുപ്പറമ്പില്‍ , ത്രേസ്യാമ്മ ജോസഫ്, …
യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷന്‍ മറ്റന്നാള്‍
യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷന്‍ മറ്റന്നാള്‍
കൃപാഭിഷേകത്താല്‍ ജ്വലിക്കുന്ന നാലാമത് യോര്‍ക്ക് ഷെയര്‍ കണ്‍വെന്‍ഷന്‍ മറ്റന്നാള്‍ നടക്കും. പരിശുദ്ധാത്മാഭിഷേകത്തിന്റെ ചൈതന്യം കത്തിപ്പടരുന്ന പ്രകടമായ അടയാളങ്ങളുടേയും അത്ഭുതങ്ങളുടേയും അകമ്പടിയോടെ വചനം പ്രഘോഷിക്കുന്ന കണ്‍വെന്‍ഷന്‍ ബ്രാഡ്‌ഫോര്‍ഡിലെ സെന്റ് വിനിഫ്രെഡ് കാത്തലിക് ചര്‍ച്ചിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഏഴു മണിക്ക് കുരിശിന്റെ വഴിയോടെ കണ്‍വെന്‍ഷന്‍ ആരംഭിക്കും. സെഹിയോന്‍ കാത്തലിക് യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. സജി ഓലിക്കല്‍ ധ്യാനം …
ആര്‍ച്ച്ബിഷപ്പ് കുരിയാക്കോസ് മോര്‍ സേവേറിയോസ് മെത്രോപോലീത്ത ബ്രിസ്‌റ്റോളില്‍
ആര്‍ച്ച്ബിഷപ്പ് കുരിയാക്കോസ് മോര്‍ സേവേറിയോസ് മെത്രോപോലീത്ത ബ്രിസ്‌റ്റോളില്‍
ക്‌നാനായ ഭദ്രാസനത്തിന്റെ വലിയ മെത്രോപോലീത്തയായ കുരിയാക്കോസ് മോര്‍ സേവേറിയോസ് ബ്രിസ്‌റ്റോളിലെ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ചര്‍ച്ചില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ത്ഥനായോഗത്തിന് നേതൃത്വം നല്‍കുന്നു. ശനിയാഴ്ച (22/09) രണ്ട് മണിക്ക് ആരംഭിക്കുന്ന ആത്മീയ പ്രഭാഷണത്തിലും കുടുംബ പ്രാര്‍ഥനയിലും അഭിവന്ദ്യ മെത്രോപോലീത്തയ്‌ക്കൊപ്പം വികാരി ഫാ. സജി എബ്രഹാം കൊച്ചേത്തും സന്നിഹിതനായിരി്്ക്കും. കുറഞ്ഞ ദിവസത്തേക്ക് യുകെയില്‍ സന്ദര്‍ശനത്തിന് എത്തിയ മെത്രോപോലീത്ത …
ലീഡ്‌സ് കാത്തലിക് ഫോറത്തിന്റെ ഫാമിലി ഫണ്‍ഡേയും ബാര്‍ബിക്യൂവും
ലീഡ്‌സ് കാത്തലിക് ഫോറത്തിന്റെ ഫാമിലി ഫണ്‍ഡേയും ബാര്‍ബിക്യൂവും
ലീഡ്‌സിലെ സെന്റ് തോമസ് കാത്തലിക് ഫോറം കുടുംബാംഗങ്ങള്‍ സംഘടിപ്പിച്ച ഫാമിലി ഫണ്‍ഡേയും ബാര്‍ബിക്യൂവും ഗംഭീരമായി. പ്രാര്‍ത്ഥനയോടെ ആരംഭിച്ച കുടുംബമേള പാര്‍ക്കിലും പ്രസിഡന്റ് ജേക്കബ്ബ് കുയിലാടന്റെ ഭവനത്തിലും ആയിട്ടാണ് ആഘോഷിച്ചത്. ഫാമിലി ഫണ്‍ഗെയിംസ്, നര്‍മ്മസല്ലാപം, ബൈബിള്‍ ക്വിസ്, കുട്ടികള്‍ക്കായുളള കളികള്‍, ബാര്‍ബിക്യൂ എന്നിവ കോര്‍ത്തിണക്കിയാണ് ഫാമിലി ഫണ്‍ഡേ സംഘടിപ്പിച്ചത്. സൈബി സിറിയക് ബാര്‍ബിക്യൂവിനും അഡ്വ. ജിജി ജോര്‍ജ് …
ഫാ. ജോണ്‍സ് കപ്പൂച്ചിന്‍ നയിക്കുന്ന ഏകദിന ധ്യാനം ഞയറാഴ്ച ഹെയര്‍ഫീല്‍ഡില്‍
ഫാ. ജോണ്‍സ് കപ്പൂച്ചിന്‍ നയിക്കുന്ന ഏകദിന ധ്യാനം ഞയറാഴ്ച ഹെയര്‍ഫീല്‍ഡില്‍
അനുഗ്രഹീത തിരുവചന പ്രഘോഷകനായ ഫാ. ജോണ്‍സ് പുല്ലുപറമ്പില്‍ ഓഎഫ്എം കപ്പൂച്ചിന്‍ നയിക്കുന്ന ജീവിത നവീകരണ ഏകദിന ധ്യാനം ഹെയര്‍ഫീല്‍ഡില്‍ വച്ച് നടക്കുന്നു. സെപ്റ്റംബര്‍ 23 ഞയറാഴ്ച ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസ സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്കും, വ്യക്തി ജീവിതത്തിലും, കുടുംബ ജീവിതത്തിലും ദൈവാനുഭവ സ്പര്‍ശത്തിലൂടെ നവീകരണവും പുതു ചൈതന്യവും പ്രാപിക്കുവാന്‍ …