1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റെഡ്‌ലിസ്റ്റിൽ നിന്ന് മുഴുവൻ രാജ്യങ്ങളെയും ഒഴിവാക്കി യുകെ; നവംബർ ഒന്ന് മുതൽ യാത്രകൾ സുഗമമാകും
റെഡ്‌ലിസ്റ്റിൽ നിന്ന് മുഴുവൻ രാജ്യങ്ങളെയും ഒഴിവാക്കി യുകെ; നവംബർ ഒന്ന് മുതൽ യാത്രകൾ സുഗമമാകും
സ്വന്തം ലേഖകൻ: യുകെയുടെ റെഡ് ലിസ്റ്റില്‍ നിന്ന് എല്ലാ രാജ്യങ്ങളെയും ഒഴിവാക്കി. നിലവിലുള്ള ഏഴ് രാജ്യങ്ങളെകൂടി തിങ്കളാഴ്ചയോടു കൂടി നീക്കം ചെയ്യും. ഇതോടെ ഇക്വഡോര്‍, ഡോമിനിക്കന്‍ റിപ്പബ്ലിക്, കൊളംബിയ, പെറു, പനാമ, ഹെയ്ത്തി, വെനസ്വല എന്നീ രാജ്യങ്ങളില്‍ നിന്നും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചശേഷം ബ്രിട്ടനിൽ എത്തുന്നവര്‍ക്ക് ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയേണ്ട ആവശ്യമില്ല. എന്നാല്‍ രാജ്യങ്ങളില്‍ …
പുകവലി നിർത്താൻ ഇ-സിഗരറ്റ് നിർദ്ദേശിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുകെ; വിവാദ തീരുമാനവുമായി എൻഎച്ച്എസ്
പുകവലി നിർത്താൻ ഇ-സിഗരറ്റ് നിർദ്ദേശിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുകെ; വിവാദ തീരുമാനവുമായി എൻഎച്ച്എസ്
സ്വന്തം ലേഖകൻ: പുകവലി നിർത്താൻ ഇ-സിഗരറ്റ് നിർദ്ദേശിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുകെ. മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസി അംഗീകാരത്തിനായി ഉൽപ്പന്നങ്ങൾ സമർപ്പിക്കാൻ ഇ സിഗരറ്റ് നിർമ്മാതാക്കളെ ക്ഷണിച്ചതായി സ്ഥിരീകരിച്ചു. അതേസമയം ഈ ആവശ്യത്തിനായി ഇ-സിഗരറ്റ് ഉപയോഗിക്കണമോ എന്നതിനെക്കുറിച്ച് വർഷങ്ങളായി ധാരാളം ചർച്ചകളും നടക്കുന്നുണ്ട്. ഇ-സിഗരറ്റുകൾ പൂർണ്ണമായും അപകടരഹിതമല്ല എന്നതാണ് പ്രധാന വിമർശനം. …
യൂറോപ്പില്‍ ശൈത്യകാല സമ യക്രമം ഒക്ടോബര്‍ 31ന് നില വിൽ വരും; പതിവ് നിർത്തലാ ക്കുന്നത് അനിശ്ചിതത്വത്തിൽ
യൂറോപ്പില്‍ ശൈത്യകാല സമ യക്രമം ഒക്ടോബര്‍ 31ന് നില വിൽ വരും; പതിവ് നിർത്തലാ ക്കുന്നത് അനിശ്ചിതത്വത്തിൽ
സ്വന്തം ലേഖകൻ: യൂറോപ്പില്‍ ശൈത്യസമയം ഒക്ടോബര്‍ 31 ന് ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ പുറകോട്ട് മാറ്റിവെച്ചാണ് വിന്‍റര്‍ സമയം ക്രമീകരിക്കുന്നത്. നടപ്പു വര്‍ഷത്തില്‍ڔ ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വര്‍ഷത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയാണിത്. ജര്‍മനിയിലെ ബ്രൗണ്‍ഷ്വൈഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിനാണ് (പി.റ്റി.ബി.) ഈ സമയമാറ്റ …
ജി – 20 ഉച്ചകോടി: പ്രധാനമന്ത്രി മോദി റോമില്‍; മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും
ജി – 20 ഉച്ചകോടി: പ്രധാനമന്ത്രി മോദി റോമില്‍; മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും
സ്വന്തം ലേഖകൻ: ജി-20 സമ്മേളനത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി. രണ്ടു ദിവസമായാണ് സമ്മേളനം. ഇറ്റലി പ്രധാനമന്ത്രി മാരിയോ ദരാഗിയുമായും മാർപ്പാപ്പയുമായും മോദി കൂടിക്കാഴ്ച നടത്തും. ഇറ്റലി പ്രധാനമന്ത്രി മാരിയോ ദരാഗിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാവ്യതിയാനവും സമ്മേളനത്തിൽ പ്രധാന ചർച്ചയാവും. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷമുള്ള ആദ്യ …
ഫേസ്​ബുക്ക്​​ ഇൻകോർപറേറ്റ്​ ഇനി “മെറ്റ“; സമൂഹ മാധ്യമ ബ്രാൻഡുകൾ പഴയ പേരിൽ തുടരും
ഫേസ്​ബുക്ക്​​ ഇൻകോർപറേറ്റ്​ ഇനി “മെറ്റ“; സമൂഹ മാധ്യമ ബ്രാൻഡുകൾ പഴയ പേരിൽ തുടരും
സ്വന്തം ലേഖകൻ: അഭ്യൂഹങ്ങൾക്ക്​ വിട നൽകി ഫേസ്​ബുക്ക്​​, വാട്​സ്​ആപ്​​, ഇൻസ്​റ്റഗ്രാം, ഒകുലസ്​ എന്നീ സമൂഹ മാധ്യമ ബ്രാൻഡുകളുടെ മാതൃ കമ്പനിയുടെ പേരിൽ മാറ്റം. “മെറ്റ“ എന്ന പേരിലാവും കമ്പനി ഇനി അറിയപ്പെടുക. ഫേസ്​ബുക്ക്​​ മേധാവി മാർക്​ സുക്കർബർഗാണ്​ ഇത്​ ഔദ്യോഗികമായി അറിയിച്ചത്​. ഫേസ്​ബുക്ക്​​ ഇൻകോർപറേറ്റ്​ എന്നാണ്​ ഇത്രയും കാലം കമ്പനി അറിയപ്പെട്ടിരുന്നത്​. ഇനി മുതൽ ‘മെറ്റ …
കോവിഡ് കാലത്ത് എടുത്ത വിമാന ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31 വരെ; വൗച്ചർ കിട്ടിയവർക്ക് നീട്ടാം
കോവിഡ് കാലത്ത് എടുത്ത വിമാന ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31 വരെ; വൗച്ചർ കിട്ടിയവർക്ക് നീട്ടാം
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് റദ്ദാക്കിയ എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ യാത്രക്കാർക്കു പകരം നൽകിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബർ 31ന് അവസാനിക്കും. യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം നൽകണമെന്ന് മാത്രം. സമയപരിധി കഴിഞ്ഞാൽ ഈ ടിക്കറ്റുകൾ ഉപയോഗിച്ച് പിന്നീട് യാത്ര ചെയ്യാനാകില്ല. എന്നാൽ ട്രാവൽ വൗച്ചർ ലഭിച്ചവർ ആവശ്യപ്പെട്ടാൽ കാലാവധി നീട്ടി …
ആഗോള താപനം: സൗദിയുടെ വഴിയേ ഖത്തറും; 2030ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം 25% കുറയ്ക്കാൻ പദ്ധതി
ആഗോള താപനം: സൗദിയുടെ വഴിയേ ഖത്തറും; 2030ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം 25% കുറയ്ക്കാൻ പദ്ധതി
സ്വന്തം ലേഖകൻ: ലോകത്ത് അതീവ ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ പുതിയ കര്‍മ്മപദ്ധതിയുമായി ഖത്തര്‍. 2030 ഓടെ ഹരിതഗൃഹവാതക ബഹിര്‍ഗമനം 25 ശതമാനം കുറയ്ക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ഈ ലക്ഷ്യത്തോടെ പുതിയ ദേശീയ കാലാവസ്ഥാ വ്യതിയാന പ്രതിരോധ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ദ്രവീകൃത പ്രകൃതി വാതക ഉല്‍പ്പാദന …
ഒമാനിൽ 5 വയസ്സ് മുതലു ള്ളവർക്ക് വാക്സീൻ അടുത്ത ആഴ്ച; ചില വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസിനും അനുമതി
ഒമാനിൽ 5 വയസ്സ് മുതലു ള്ളവർക്ക് വാക്സീൻ അടുത്ത ആഴ്ച; ചില വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസിനും അനുമതി
സ്വന്തം ലേഖകൻ: ഒമാനിൽ 5 വയസ്സ് മുതലുള്ള കുട്ടികൾക്ക് അടുത്തയാഴ്ച മുതൽ കോവിഡ് വാക്സീൻ നൽകും. നിശ്ചിതവിഭാഗക്കാർക്ക് മൂന്നാമത്തെ ഡോസ് നൽകാനും തീരുമാനിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരമാണ് വാക്സീൻ സ്വീകരിക്കേണ്ടതെന്നും അധികൃതർ അറിയിച്ചു. കൊ​റോ​ണ വൈ​റ​സ്​ പി​ടി​പ്പെ​ടാ​ൻ ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള ഗ്രൂ​പ്പു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി​ മൂ​ന്നാം​ ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​ന്​ സു​പ്രീം ക​മ്മി​റ്റി അ​നു​മ​തി ന​ൽ​കി. ടാ​ർ​ജ​റ്റ്​ …
യുകെ ബജറ്റ് 2021: മിനിമം വേജ്, പേ ഫ്രീസ്, 50,000 പുതിയ നഴ്സുമാർ, പുതിയ ഇന്ധന, മദ്യ തീരുവകളില്ല; റിഷി സുനകിൻ്റെ ബജറ്റ് വിശദാംശങ്ങൾ ഇങ്ങനെ
യുകെ ബജറ്റ് 2021: മിനിമം വേജ്, പേ ഫ്രീസ്, 50,000 പുതിയ നഴ്സുമാർ, പുതിയ ഇന്ധന, മദ്യ തീരുവകളില്ല; റിഷി സുനകിൻ്റെ ബജറ്റ് വിശദാംശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ: കോവിഡ്, ബ്രെക്സിറ്റ് ആഘാതങ്ങളെ അതിജീവിക്കാൻ അത്ഭുതങ്ങളൊന്നും ഇല്ലാതെ യുകെയുടെ 2021 ബജറ്റ് ചാൻസലർ റിഷി സുനക് അവതരിപ്പിച്ചു. പൊതുമേഖലയില്‍ പേ ഫ്രീസ് റദ്ദാക്കിയതും മിനിമം വേജ് 9.50 മില്ല്യണിലേക്ക് വര്‍ദ്ധിപ്പിച്ചതുമാണ് മലയാളി സമൂഹത്തിനടക്കം ആശ്വാസമാകുന്ന ജനപ്രിയ പ്രഖ്യാപനങ്ങൾ. ഒപ്പം കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 1000 പൗണ്ട് അധികം ലഭ്യമാക്കാനുള്ള യൂണിവേഴ്‌സല്‍ ക്രെഡിറ്റ് …
യുഎസിൽ കോവിഡ് വ്യാപനം 50% കുറഞ്ഞതായി പഠനം; ആശങ്കയായി ശൈത്യകാലം
യുഎസിൽ കോവിഡ് വ്യാപനം 50% കുറഞ്ഞതായി പഠനം; ആശങ്കയായി ശൈത്യകാലം
സ്വന്തം ലേഖകൻ: യുഎസിൽ കോവിഡ് വ്യാപനം 50 ശതമാനത്തിലേറെ കുറഞ്ഞതായി ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. മാരകമായ ഡെൽറ്റാ വൈറസിന്റെ വ്യാപനം സെപ്റ്റംബർ മാസം അതിരൂക്ഷമായിരുന്നുവെങ്കിലും പിന്നീട് സാവകാശം കുറഞ്ഞു വരികയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതൽ വൈറസ് വ്യാപനം ഉണ്ടായ ഫ്ലോറിഡ, ജോർജിയ, ഹവായ്, സൗത്ത് കരോളിന, ടെന്നിസ്സി എന്നീ സംസ്ഥാനങ്ങളിൽ …