
സ്വന്തം ലേഖകൻ: യുകെയുടെ റെഡ് ലിസ്റ്റില്‍ നിന്ന് എല്ലാ രാജ്യങ്ങളെയും ഒഴിവാക്കി. നിലവിലുള്ള ഏഴ് രാജ്യങ്ങളെകൂടി തിങ്കളാഴ്ചയോടു കൂടി നീക്കം ചെയ്യും. ഇതോടെ ഇക്വഡോര്‍, ഡോമിനിക്കന്‍ റിപ്പബ്ലിക്, കൊളംബിയ, പെറു, പനാമ, ഹെയ്ത്തി, വെനസ്വല എന്നീ രാജ്യങ്ങളില്‍ നിന്നും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചശേഷം ബ്രിട്ടനിൽ എത്തുന്നവര്‍ക്ക് ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയേണ്ട ആവശ്യമില്ല.
എന്നാല്‍ രാജ്യങ്ങളില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ വീണ്ടും റെഡ് ലിസ്റ്റിലേക്ക് അവയെ ഉള്‍പ്പെടുത്താനും തീരുമാനമുണ്ട്. യാത്രക്കാര്‍ക്കും, ട്രാവലര്‍ ഇന്‍ഡസ്ട്രി ജീവനക്കാര്‍ക്കുമെല്ലാം ഊര്‍ജ്ജം നല്‍കുന്നതാണ് പുതിയ തീരുമാനമെന്ന് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഗ്രാന്‍ഡ് ഷാപ്സ് വ്യക്തമാക്കി. കൊറോണ വേരിയന്റുകള്‍ പുതിയതായി ഒന്നും തന്നെ കണ്ടെത്താത്തതാണ് ഇത്തരമൊരു തീരുമാനം എടുക്കുവാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പംതന്നെ കൂടുതല്‍ രാജ്യങ്ങളുടെ കോവിഡ് വാക്സിനുകള്‍ അംഗീകരിക്കാനുള്ള തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്. ഇതോടെ 135 ല്‍ അധികം രാജ്യങ്ങളുടെ കോവിഡ് വാക്സിനുകള്‍ യുകെയില്‍ അംഗീകൃതമാകും. തിങ്കളാഴ്ചയോടുകൂടിയാണ് പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
മാറ്റങ്ങള്‍ സ്കോട്ട് ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും നടപ്പാക്കുമെന്ന് അതാത് ഗവണ്‍മെന്റുകള്‍ അറിയിച്ചിട്ടുണ്ട്. മൂന്നാഴ്ച കൂടുന്തോറും റെഡ് ലിസ്റ്റ് പുനപരിശോധിക്കുമെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് അറിയിച്ചിട്ടുണ്ട്. ടൂറിസം മേഖലക്ക് പുതിയ തീരുമാനങ്ങള്‍ കരുത്തേകുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല