സ്വന്തം ലേഖകന്‍: യുഎന്‍ ഏജന്‍സി യുനേര്‍വയ്ക്കുള്ള സഹായം അമേരിക്ക നിര്‍ത്തലാക്കി; പലസ്തീന്‍ അഭയാര്‍ഥികളുടെ പുനരധിവാസം അനിശ്ചിതത്വത്തില്‍. പലസ്തീന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്ന യുഎന്‍ ഏജന്‍സി യുനേര്‍വയ്ക്കുള്ള 650 ലക്ഷം ഡോളറിന്റെ സഹായമാണ് നിര്‍ത്തലാക്കിയത്. യുനേര്‍വയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലല്ല നടക്കുന്നത് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. നടപടി തങ്ങളുടെ ജനതയെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് …
സ്വന്തം ലേഖകന്‍: വിശ്വാസികളുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് നെതര്‍ലന്‍ഡ്‌സില്‍ വിവാദ പ്രവാചക കാര്‍ട്ടൂണ്‍ മത്സരം റദ്ദാക്കി. ഈ വര്‍ഷം നവംബറില്‍ നടത്താന്‍ പദ്ധതിയിട്ട വിവാദ പ്രവാചക കാര്‍ട്ടൂണ്‍ മത്സരം ഉപേക്ഷിച്ചതായി തീവ്ര വലതുപക്ഷ എം.പിയായ ഗീര്‍റ്റ് വില്‍ഡേഴ്‌സാണ് അറിയിച്ചത്. കാര്‍ട്ടൂണ്‍ മത്സരത്തിനെതിരായി പാക് സെനറ്റ് പ്രമേയം പാസാക്കിയിരുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് മത്സരം ഉപേക്ഷിച്ചതെന്നും …
സ്വന്തം ലേഖകന്‍: കൈക്കൂലി ആരോപണത്തില്‍ കുടുങ്ങി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു. ടെല്‍ അവീവ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രധാനമന്ത്രി കൂടി ഉള്‍പ്പെടുന്ന കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് സാറയ്‌ക്കെതിരെയും പോലീസ് കൈക്കൂലി ആരോപണം ഉന്നയിച്ചിരിക്കുന്നത്. സാറയുടെ അഭിഭാഷകര്‍ ഇവര്‍ക്കെതിരെയുള്ള ആരോപണം കോടതിയില്‍ നിഷേധിച്ചു. സാറ കോഴക്കേസില്‍ പങ്കാളിയല്ലെന്ന് കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ …
സ്വന്തം ലേഖകന്‍: നേപ്പാളിലേക്ക് റയില്‍വേ നയതന്ത്രവുമായി ഇന്ത്യ; തലസ്ഥാനമായ കാഠ്മണ്ഡുവിനെ ബിഹാറിലെ റക്‌സ്വാലുമായി റയില്‍ വഴി ബന്ധിപ്പിക്കും. നേപ്പാളിലെ യാത്രാ, ചരക്ക് ഗതാഗതങ്ങള്‍ ഇതിലൂടെ സുഗമമാകുമെന്നാണു കരുതുന്നത്. പദ്ധതിക്ക് സഹായവാഗ്ദാനവുമായി ചൈനയും നേപ്പാളിനെ സമീപിച്ചിരുന്നു. പദ്ധതിയുടെ സാധ്യതകളെക്കുറിച്ചു പഠിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലിയും കരാര്‍ ഒപ്പിട്ടു. ബേ ഓഫ് ബംഗാള്‍ …
സ്വന്തം ലേഖകന്‍: മ്യാന്മര്‍ അണക്കെട്ട് ദുരന്തത്തില്‍ മുങ്ങിയത് 85 ഗ്രാമങ്ങള്‍; 63,000 പേര്‍ ദുരിതക്കയത്തില്‍. സെന്‍ട്രല്‍ മ്യാന്‍മറിലെ സ്വര്‍ ജലസേചന അണക്കെട്ടിലെ സ്പില്‍വേ തകര്‍ന്നതിനെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ മുങ്ങിയത് 85 ഗ്രാമങ്ങള്‍. 63,000 പേര്‍ കെടുതി നേരിടുന്നു. ബുധനാഴ്ച പുലര്‍ച്ചെ സ്പില്‍വേ തകര്‍ന്നതിനേത്തുടര്‍ന്ന് കുതിച്ചൊഴുകിയ വെള്ളം വലിയ നാശമാണു വിതച്ചത്. യാംഗോണ്‍, മണ്ഡലയ്, നേപിഡോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന …
സ്വന്തം ലേഖകന്‍: ലൈംഗികാരോപണവും രാജിയും; സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് അലക്‌സ് സാല്‍മണ്ട്. ലൈംഗികാരോപണം നേരിടുന്ന സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി (എസ്.എന്‍.പി) നേതാവ് അലക്‌സ് സാല്‍മണ്ട് രാജിവെച്ചതോടെ പാര്‍ട്ടി നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മാറിനില്‍ക്കാനാണ് സ്‌കോട്ടിഷ് മുന്‍ ഫസ്റ്റ് മിനിസ്റ്റര്‍ കൂടിയായ അലക്‌സിന്റെ തീരുമാനം.സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററും എസ്.എന്‍.പി നേതാവുമായ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഇഫക്ട്; ഇലക്ട്രോണിക് ഭീമനായ പനാസോണിക് ആസ്ഥാനം യുകെയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് മാറ്റുന്നു. ഒക്‌ടോബറോടെ ജാപ്പനീസ് കമ്പനിയായ പനാസോണിക് യൂറോപ്യന്‍ ആസ്ഥാനം ബ്രിട്ടനില്‍നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് മാറ്റുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2019 മാര്‍ച്ചോടെ നിരവധി മള്‍ട്ടിനാഷനല്‍ കമ്പനികള്‍ ബ്രിട്ടനിലെ വ്യാപാരം അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ആസ്ഥാനം ബ്രിട്ടനില്‍നിന്ന് മാറ്റുന്ന കാര്യം ജാപ്പനീസ് കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാനാണ് ബ്രിട്ടനില്‍ കൂടുതല്‍ …
സ്വന്തം ലേഖകന്‍: മനുഷ്യക്കടത്ത്; ഏഴ് ഇന്ത്യക്കാര്‍ ജര്‍മനിയില്‍ പിടിയില്‍; കടത്തിയത് അമ്പതോളം ഇന്ത്യക്കാരെ. ഇന്ത്യയില്‍നിന്ന് അന്‍പതിലധികം പേരെ അനധികൃതമായി ജര്‍മനിയിലേക്കു കടത്തിയ കേസില്‍ ഏഴ് ഇന്ത്യക്കാര്‍ അറസ്റ്റിലായി. ഇവരില്‍നിന്ന് ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത്തൊന്നുകാരനാണ് മനുഷ്യക്കടത്തിനു ചുക്കാന്‍ പിടിച്ചതെന്നു പൊലീസ് പറഞ്ഞു. ഗ്രീസ് വഴി ഷെംഗന്‍ വീസയില്‍ (യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കുള്ള വീസ ഇളവ്) …
സ്വന്തം ലേഖകന്‍: ലോക വ്യാപാര സംഘടനയില്‍നിന്ന് വേണ്ടിവന്നാല്‍ യുഎസ് പിന്‍മാറുമെന്ന് ഭീഷണി മുഴക്കി ട്രംപ്. അമേരിക്കയോടുള്ള സംഘടനയുടെ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പിന്‍മാറ്റമെന്നാണു ട്രംപിന്റെ നിലപാട്. ആഗോളവ്യാപാരത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാവസായിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി രൂപീകരിച്ചതാണ് ലോക വ്യാപാര സംഘടന. എന്നാല്‍ അമേരിക്കയോടു ശരിയായ രീതിയില്‍ അല്ല ഈ സംഘടന ഇടപെടുന്നതെന്ന് ബ്ലൂംബര്‍ഗ് ന്യൂസിനു നല്‍കിയ …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ യുവ പത്രപ്രവര്‍ത്തകയെ ആക്രമിച്ചു കൊലപ്പെടുത്തി. സ്വകാര്യ വാര്‍ത്താചാനലായ ആനന്ദ ടിവിയിലും ജാഗ്രതോ ബംഗ്ലാ ദിനപത്രത്തിലും ലേഖികയായ സുബര്‍ണ നോദി (32) യാണ് കൊല്ലപ്പെട്ടത്. പാബ്‌ന ജില്ലയിലെ രാധാനഗറിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സുബര്‍ണയുടെ നേരെ ആക്രമണമുണ്ടായത്. രാത്രി 10.45 ഓടെ മോട്ടോര്‍സൈക്കിളിലെത്തിയ പന്ത്രണ്ടോളം പേരാണ് ഇവരെ ആക്രമിച്ചതെന്ന് അയല്‍വാസികള്‍ അറിയിച്ചു. ബെല്ലടിച്ചതിനെ …