സ്വന്തം ലേഖകന്‍: യുഎസില്‍ സൗത്ത് കരോളൈനയിലെ റസ്റ്റോറന്റില്‍ വെടിവപ്പ്, വിനോദ സഞ്ചാരികളെ ബന്ദിയാക്കിയ ആക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തി. ചാള്‍സ്റ്റണിലുള്ള റെസ്റ്റോറന്റില്‍ അപ്രതീക്ഷിതമായി വെടിവപ്പു നടത്തിയ ജീവനക്കാരനെ പോലീസ് വെടിവച്ചു വീഴ്ത്തി. അതീവ ഗുരുതരമായി പരിക്കേറ്റ ഇ!യാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ചാള്‍സ്റ്റണില്‍ വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന വിര്‍ജീനിയാസ് ഓണ്‍ കിംഗ് റെസ്റ്റോറന്റില്‍ …
സ്വന്തം ലേഖകന്‍: പാകിസ്താന്റെ ഭരണചക്രം ഭാര്യയെ ഏല്‍പ്പിക്കാനുള്ള കരുനീക്കവുമായി നവാസ് ഷെരീഫ്. പനാമ രേഖകളില്‍ കുടുങ്ങി പ്രധാനമന്ത്രി പദം രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തില്‍ ഭരണം ഭാര്യയെ ഏല്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് നവാസ് ഷെരീഫെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും നവാസ് പാര്‍ലമെന്റിലേയ്ക്ക് ലാഹോര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നവാസ് ഷെരീഫിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറി ഡോ.ആസിഫ് …
സ്വന്തം ലേഖകന്‍: യുകെയില്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നു, ഒരു ദിവസം നടക്കുന്നത് 500 ഓളം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍. ഫ്രോഡ് പ്രിവന്‍ഷന്‍ ബോഡിയായ സിഫാസ് നടത്തിയ ഒരു പഠനത്തില്‍ ഓരോ ദിവസവും ചുരുങ്ങിയത് 500 ഐഡന്റിറ്റി ഫ്രോഡുകളെങ്കിലും യുകെയിക് നടക്കുന്നതായി കണ്ടെത്തി. കുറ്റവാളികള്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്ത് ലോണുകള്‍ക്ക് …
സ്വന്തം ലേഖകന്‍: ആദ്യം മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍, ബാക്കി സര്‍ക്കാര്‍ പണികളൊക്കെ അതു കഴിഞ്ഞു മതി, നയം വ്യക്തമാക്കി ട്രംപ്. എന്തു പ്രതിബന്ധം നേരിട്ടാലും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള നീക്കം ഉപേക്ഷിക്കില്ലെന്നു വ്യക്തമാക്കിയ ട്രംപ് കോണ്‍ഗ്രസ് ഫണ്ട് അനുവദിക്കാത്തതു മൂലം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നാലും മതിലിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് തുറന്നടിച്ചു. അരിസോണയിലെ …
സ്വന്തം ലേഖകന്‍: ബാഴ്‌സലോണ ഭീകരാക്രമണം, ഇസ്ലാം മതത്തെ പരിഹസിക്കുന്ന കാര്‍ട്ടൂണുമായി വീണ്ടും ഫ്രഞ്ച് വാരിക ഷാര്‍ലി എബ്ദോ. ബാഴ്‌സലോണയിലുണ്ടായ സായുധാക്രമണവുമായി ബന്ധപ്പെട്ട് വാനിടിച്ച് രണ്ടു പേരെ കൊലപ്പെടുത്തുന്ന കാര്‍ട്ടൂണാണ് ഷാര്‍ലി ഹെബ്ദോ പുറത്തു വിട്ടിരിക്കുന്നത്. ഒപ്പം ഇസ്‌ലാം സമാധാനത്തിന്റെ പ്രതീകമാണെന്നും മുകളില്‍ ചിത്രീകരിച്ചിട്ടുമുണ്ട്. കാര്‍ട്ടൂണ്‍ ഇസ്‌ലാം മതത്തെ അപമാനിക്കുന്നതാണെന്ന വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. കാര്‍ട്ടൂണിനെതിരേ …
സ്വന്തം ലേഖകന്‍: ‘ഓ! ഇതൊക്കെ എന്ത്!’ കണ്ണട വക്കാതെ ഗ്രഹണ സൂര്യനെ തുറിച്ചു നോക്കി ട്രംപ്. സൂര്യഗ്രഹണ സമയത്ത് നഗ്‌നനേത്രങ്ങള്‍ക്കൊണ്ടു സൂര്യനെ നോക്കിയാല്‍ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് തിങ്കളാഴ്ച വൈറ്റ്ഹൗസിലെ ട്രൂമാന്‍ ബാല്‍ക്കണിയില്‍ നിന്നു ട്രംപ് സൂര്യഗ്രഹണം വീക്ഷിച്ചത്. ഭാര്യ മെലാനിയയും 11 വയസുള്ള മകന്‍ ബാരണും ഒപ്പമുണ്ടായിരുന്നു. ഗ്രഹണം വീക്ഷിക്കാനുള്ള …
സ്വന്തം ലേഖകന്‍: ബാഴ്‌സലോണ ആക്രമണം, നാലു പ്രതികളെ കോടതിയില്‍ ഹാജരാക്കി, കൂടുതല്‍ ഭീകരര്‍ക്കായി വലവിരിച്ച് സ്പാനിഷ് പോലീസ്. ഇദ്‌രീസ് അല്‍കബീര്‍, മുഹമ്മദ് അഅ്‌ല, സാലിഹ് അല്‍ കബീര്‍, മുഹമ്മദ് ഹൗലി ചെമല്‍ എന്നിവരെയാണ് മഡ്രിഡ് കോടതി ജഡ്ജി ഫെര്‍ണാണ്ടോ ആന്‍ഡ്രൂവിന്റെ മുന്നില്‍ ഹാജരാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പ്രതികളുടെ പേരുകള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മൂന്നു പേരെ …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൂര്‍ണ പിന്തുണ, രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിട്ടും യുഎസിന്റെ അഫ്ഗാന്‍ നയത്തെ പിന്താങ്ങി പാകിസ്താന്‍. അഫ്ഗാനില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയമാണ് വ്യക്തമാക്കിയത്. പാക്കിസ്ഥാനിലെ അമേരിക്കന്‍ അംബാസിഡര്‍ ഡേവിഡ് ഹെയ്ല്‍ പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. …
സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ ഭൂചലനം, രണ്ടു പേര്‍ മരിച്ചു, 40 ഓളം പേര്‍ക്ക് പരുക്ക്, ആയിരക്കണക്കിന് പേര്‍ക്ക് കിടപ്പാടം നഷ്ടമായി. നേപ്പിള്‍സിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനാണ് 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടത്തിനടിയില്‍പെട്ട മൂന്ന് കുട്ടികളെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. അപകടമുണ്ടായി 13 മണിക്കൂറിനു ശേഷം വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഏഴു …
സ്വന്തം ലേഖകന്‍: ദൊക് ലാ പ്രശ്‌നത്തില്‍ ചൈന ഇടഞ്ഞു തന്നെ, പരിഹാരം ഇന്ത്യന്‍ സൈന്യത്തിന്റെ പിന്മാറ്റം മാത്രമെന്ന് പ്രഖ്യാപനം.പ്രശ്‌ന പരിഹാരത്തിന് അനുകൂലമായ നീക്കം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞതിനു മറുപടിയായാണ് ചൈനയുടെ പുതിയ പ്രതികരണം. ദോക് ലാ പ്രശ്‌നപരിഹാരത്തിനുള്ള ഏക മാര്‍ഗം അതിര്‍ത്തിയില്‍നിന്ന് ഇന്ത്യ ഉപാധികളില്ലാതെ സൈന്യത്തെ പിന്‍വലിക്കുക എന്നതു …