സ്വന്തം ലേഖകന്‍:യുകെയിലെ നോട്ടിംഗ്ഹാം മോട്ടോര്‍വേ വാഹനാപകടത്തില്‍ രണ്ട് കോട്ടയം സ്വദേശികള്‍ ഉള്‍പ്പെടെ പത്തു പേര്‍ മരിച്ചു, പ്രിയപ്പെട്ട ബെന്നിച്ചേട്ടനെന്ന സിറിയക് ജോസഫിന്റെ നിര്യാണത്തില്‍ ഞെട്ടലോടെ നോട്ടിംഗ്ഹാം മലയാളികള്‍. മില്‍ട്ടണ്‍ കെയ്ന്‍സിനടുത്ത് എം 1 മോട്ടോര്‍വേയില്‍ രണ്ടു ലോറികളും മിനിബസും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ജംക്ഷന്‍ 15 നും 14നുമിടക്ക് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നേകാലോടെയാണ് അപകടം …
സ്വന്തം ലേഖകന്‍: ആധാര്‍ വിവരങ്ങള്‍ സിഐഎ ചോര്‍ത്തിയതായി വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിക്കീലീക്‌സ് പ്രസിദ്ധീകരിച്ചത്. ബയോമെട്രിക് കാര്‍ഡ് ആയ ആധാര്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്ത യു.എസിലെ ക്രോസ് മാച്ച് ടെക്‌നോളജീസിലൂടെ സി.ഐ.എ സൈബര്‍ ചാര പ്രവര്‍ത്തനത്തിനായി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വിരലടയാളമടക്കമുള്ള ബയോമെട്രിക് സ്‌കാനിംഗ് സംവിധാനം ക്രോസ് …
സ്വന്തം ലേഖകന്‍: ഉപരോധം പ്രഖ്യാപിച്ച ശേഷം ഖത്തര്‍ പൗരന്മാര്‍ക്ക് സൗദി അധികൃതരില്‍ നിന്ന് നേരിടേണ്ടി വന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് റിപ്പോര്‍ട്ട്, ആരാധന പോലും തടഞ്ഞതായി ആരോപണം. ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ഖത്തറിനോടും ഖത്തറുകാരോടും സൗദി അറേബ്യ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതായാണ് ഭാഗത്തുനിന്നുണ്ടായെന്നാണ് പുതിയ ആരോപണം. ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ ഖത്തര്‍ മനുഷ്യാകവാശ സമിതി …
സ്വന്തം ലേഖകന്‍: യുഎസിലെ ടെക്‌സസിനെ പിടിച്ചു കുലുക്കി ഹാര്‍വെ ചുഴലിക്കാറ്റ്, കനത്ത നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്, മലയാളികള്‍ അടക്കമുള്ളവര്‍ ആശങ്കയില്‍. . വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ദക്ഷിണ ടെക്‌സസില്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചത്. വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന മേഖലയിലാണ് …
സ്വന്തം ലേഖകന്‍: മാര്‍പാപ്പയ്ക്കു നേരെ ഭീഷണി മുഴക്കി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍, തങ്ങള്‍ റോമിലേക്ക് വരികയാണെന്ന് മുന്നറിയിപ്പ്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നേരെ ഭീഷണി മുഴക്കി ഇന്റര്‍നെറ്റില്‍ ഐഎസ് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മുന്നറിയിപ്പ്. വീഡിയോയില്‍ മുഖംമൂടി ധരിച്ച ആയുധധാരികള്‍ മാര്‍പാപ്പയുടെ ചിത്രങ്ങള്‍ കീറി വലിച്ചെറിയുകയും ഞങ്ങള്‍ റോമിലേക്കു വരുകയാണെന്ന ഭീഷണി മുഴക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ പോപ്പ് …
സ്വന്തം ലേഖകന്‍: കലിതുള്ളി വരുന്ന ‘ഹാര്‍വെ’, 12 വര്‍ഷത്തിനിടെ ഏറ്റവും വലിയ ചുഴലിക്കാറ്റിനെ നേരിടാന്‍ അമേരിക്കയും മെക്‌സിക്കോയും. മണിക്കൂറില്‍ 201 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റ് യുഎസ് ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 12 വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. ഗള്‍ഫ് ഓഫ് മെക്‌സിക്കോ ദ്വീപിനെ തകര്‍ത്തെറിഞ്ഞ് ഹാര്‍വെ ചുഴലിക്കാറ്റ് ശക്തി …
സ്വന്തം ലേഖകന്‍: അഴിമതിക്കേസില്‍ സംസങ്ങ് മേധാവിയെ ദക്ഷിണ കൊറിയന്‍ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു. സാംസങ്ങിന്റെ മേധാവി ജയ് വൈ ലീയെയാണ് കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയുടെയും അവരുടെ സുഹൃത്ത് ചോയ് സൂ സില്ലിന്റെയും ‘ഫൗണ്ടേഷനുകള്‍ക്ക്’ വന്‍തുക സംഭാവന നല്‍കിയെന്നതാണു കേസ്. …
സ്വന്തം ലേഖകന്‍: ‘വരൂ, ഇവിടം ലണ്ടന്‍ നഗരത്തേക്കാള്‍ സുരക്ഷിതം’, റഷ്യന്‍ വിനോദ സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഉത്തര കൊറിയന്‍ വിനോദ സഞ്ചാര വകുപ്പ്. കിംങ് ജോങ് ഉന്‍ സര്‍ക്കാര്‍ ആദ്യമായി ലൈസന്‍സ് നല്‍കിയ വിനോദ സഞ്ചാര ഏജന്‍സി റഷ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ് ഉത്തര കൊറിയയെന്ന് റഷ്യന്‍ ടൂറിസം ഏജന്‍സി യൂണിയന്‍ …
സ്വന്തം ലേഖകന്‍: യുകെ വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇടിവ്, കര്‍ശനമായ വിസാ നടപടിക്രമങ്ങള്‍ തിരിച്ചടിയാകുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള വിസാ അപേക്ഷകരുടെ എണ്ണത്തില്‍ നാലു ശതമാനം ഇടിവു സംഭവിച്ചതായി ബ്രിട്ടീഷ് ആഭ്യന്തര ഓഫിസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017 ജൂണ്‍ അവസാനത്തില്‍ 29,800 സ്‌പോണ്‍സേഡ് വിസ അപേക്ഷകള്‍ ആണ് ഇന്ത്യയില്‍നിന്ന് ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: യുഎസില്‍ വര്‍ധിച്ചു വരുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ. അമേരിക്കയില്‍ വര്‍ഗീയ അതിക്ഷേപങ്ങളും ആക്രമണങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍.വംശീയ അധിക്ഷേപങ്ങള്‍ തടയുന്നതിനായി നിലകൊള്ളുന്ന ഐക്യരാഷ്ട്ര സഭയുടെ കമ്മറ്റിയാണ് വിമര്‍ശനം ഉന്നയിച്ചത്. ട്രംപ് ഭരണകൂടം തുടരുന്ന കുറ്റകരമായ മൌനം വെടിയണം അക്രമങ്ങള്‍ ഒഴിവാക്കാന്‍ മുഖം നോക്കാതെയുള്ള നടപടി കൈക്കൊള്ളണം. …