1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2017

സ്വന്തം ലേഖകന്‍: മാര്‍പാപ്പയ്ക്കു നേരെ ഭീഷണി മുഴക്കി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍, തങ്ങള്‍ റോമിലേക്ക് വരികയാണെന്ന് മുന്നറിയിപ്പ്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നേരെ ഭീഷണി മുഴക്കി ഇന്റര്‍നെറ്റില്‍ ഐഎസ് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മുന്നറിയിപ്പ്. വീഡിയോയില്‍ മുഖംമൂടി ധരിച്ച ആയുധധാരികള്‍ മാര്‍പാപ്പയുടെ ചിത്രങ്ങള്‍ കീറി വലിച്ചെറിയുകയും ഞങ്ങള്‍ റോമിലേക്കു വരുകയാണെന്ന ഭീഷണി മുഴക്കുകയും ചെയ്യുന്നുണ്ട്.

കൂടാതെ പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമന്റെയും ചിത്രങ്ങള്‍ വലിച്ചുകീറി എറിയുന്നുണ്ട്. അമേരിക്കന്‍ ചുവയുള്ള ഇംഗ്ലീഷാണ് ഭീകരര്‍ സംസാരിക്കുന്നത്. ഫിലിപ്പീന്‍സിലെ മരാവിയിലുള്ള ഒരു പള്ളി ആക്രമിച്ചുനശിപ്പിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്. അതേസമയം, എതുതരം ഭീകരാക്രമണവും ചെറുക്കാന്‍ സന്നദ്ധമാണെന്ന് മാര്‍പാപ്പയുടെ സുരക്ഷാ ചുമതലയുള്ള സ്വിസ് ഗാര്‍ഡിന്റെ മേധാവി ക്രിസ്റ്റോഫ് ഗ്രഫ് അറിയിച്ചു.

വത്തിക്കാനില്‍ സ്വിസ് ഗാര്‍ഡിനെ വിന്യസിച്ചിരിക്കുന്നതു കാണാന്‍വേണ്ടി മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 16 ആം നൂറ്റാണ്ടില്‍ രൂപംകൊണ്ട സ്വിസ് ഗാര്‍ഡ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള സൈനിക വിഭാഗമാണ്. കത്തോലിക്കാ വിശ്വാസികളായ സ്വിസ് യുവാക്കളെ കര്‍ശനമായ പരിശോധനകള്‍ക്കും പരിശീലനത്തിനുല്‍ ശേഷമാണ് സേനയില്‍ എടുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.