1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയേയും ചൈനയേയും തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു, അമേരിക്കയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ചൈന
ഇന്ത്യയേയും ചൈനയേയും തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു, അമേരിക്കയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ചൈന
സ്വന്തം ലേഖകന്‍: ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ സംഘര്‍ഷം യുഎസ് മുതലെടുക്കാന്‍ ശ്രമിക്കുന്നു, അമേരിക്കയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ചൈന. സിക്കിം അതിരിത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അയല്‍ക്കാര്‍ക്കിടയില്‍ ഉണ്ടായ അസ്വാരസ്യം കൂട്ടാനാണ് യുഎസ് ശ്രമിക്കുന്നതെന്ന കുറ്റപ്പെടുത്തലുമായി ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് രംഗത്തെത്തി. ചൈനയുമായുള്ള തര്‍ക്കത്തില്‍ ഇന്ത്യയെ പിന്തുണച്ചുകൊണ്ട് യുഎസ് മാധ്യമം ലേഖനമെഴുതിയ സാഹചര്യത്തിലാണ് വിമര്‍ശനം. …
ദക്ഷിണ ഫ്രാന്‍സില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു, 12,000 ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി
ദക്ഷിണ ഫ്രാന്‍സില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു, 12,000 ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി
സ്വന്തം ലേഖകന്‍: ദക്ഷിണ ഫ്രാന്‍സില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു, 12,000 ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കോഴ്‌സിക്ക ദ്വീപിലെ പര്‍വതമേഖലയില്‍ മൂന്നു ദിവസമായി പടരുന്ന കാട്ടുതീയില്‍ ഇതിനകം ആയിരം ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്. തീയണയ്ക്കുന്നതിന് ഫ്രാന്‍സ് യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ എട്ട് …
ബ്രിട്ടനില്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന 2040 വരെ മാത്രമെന്ന് സര്‍ക്കാര്‍, ഉടന്‍ നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍
ബ്രിട്ടനില്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന 2040 വരെ മാത്രമെന്ന് സര്‍ക്കാര്‍, ഉടന്‍ നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന 2040 വരെ മാത്രമെന്ന് സര്‍ക്കാര്‍, ഉടന്‍ നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പെട്രോള്‍ ഡീസല്‍ കാറുകളും വാനുകളും ഉപേക്ഷിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള നടപടികള്‍ മതിയാവില്ലെന്നും മലിനീകണം തടയാന്‍ ഉടനടി നടപടികളാണ് ഉണ്ടാകേണ്ടതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ …
ഫ്രാന്‍സില്‍ കുടിയേറ്റക്കാര്‍ വിധേയരാകുന്നത് ക്രൂരമായ പോലീസ് പീഡനത്തിന്, ഗുരുതരമായ ആരോപണവുമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്
ഫ്രാന്‍സില്‍ കുടിയേറ്റക്കാര്‍ വിധേയരാകുന്നത് ക്രൂരമായ പോലീസ് പീഡനത്തിന്, ഗുരുതരമായ ആരോപണവുമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ കുടിയേറ്റക്കാര്‍ വിധേയരാകുന്നത് ക്രൂരമായ പോലീസ് പീഡനത്തിന്, ഗുരുതരമായ ആരോപണവുമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. തുറമുഖ നഗരമായ കലായിസിലെ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും ഫ്രഞ്ച് പൊലീസ് നിരന്തരം പീഡിപ്പിക്കുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിലാണ് ആരോപണം ഉന്നയിക്കുന്നത്. ഫ്രഞ്ച് പൊലീസിന്റെയും കലാപ വിരുദ്ധ സേനയുടെയും അംഗങ്ങള്‍ പ്രകോപനമില്ലാതെ അഭയാര്‍ഥികളുടെ …
കിം ജോങ് ഉന്നിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ
കിം ജോങ് ഉന്നിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ
സ്വന്തം ലേഖകന്‍: കിം ജോങ് ഉന്നിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ. വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കിം ജോങ് യുന്നിനെ അധികാരത്തില്‍ നിന്ന് മാറ്റാനുള്ള മാര്‍ഗങ്ങള്‍ ട്രംപ് ഭരണകൂടം കണ്ടെത്തണമെന്ന സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് …
ഖത്തര്‍ പ്രതിസന്ധി, പരസ്യ മേഖലയില്‍ നിഴല്‍ യുദ്ധം പൊടിപൊടിക്കുന്നു, ഖത്തറിനെതിരെ ടിവി പരസ്യത്തിനായി സൗദി പൊടിച്ചത് 1,38,000 ഡോളര്‍
ഖത്തര്‍ പ്രതിസന്ധി, പരസ്യ മേഖലയില്‍ നിഴല്‍ യുദ്ധം പൊടിപൊടിക്കുന്നു, ഖത്തറിനെതിരെ ടിവി പരസ്യത്തിനായി സൗദി പൊടിച്ചത് 1,38,000 ഡോളര്‍
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി, പരസ്യ മേഖലയില്‍ നിഴല്‍ യുദ്ധം പൊടിപൊടിക്കുന്നു, ഖത്തറിനെതിരെ പരസ്യത്തിനായി സൗദി പൊടിച്ചത് 1,38,000 ഡോളര്‍. ഒരു യുഎസ് ടിവി ചാനലില്‍ പരസ്യം നല്‍കാനാണ് സൗദി 1,38,000 ചെലവഴിച്ചത്. മുപ്പത് സെക്കന്‍ഡ് വീതമുള്ള ഏഴ് പരസ്യങ്ങള്‍ക്കാണ് 1,38,000 ഡോളര്‍ നല്‍കിയത്. വാഷിംഗ്ടണിലെ എന്‍ബിസി ഫോര്‍ ചാനലില്‍ ജൂലായ് 23 മുതലാണ് പരസ്യം …
ലണ്ടനില്‍ ഇന്ത്യന്‍ വംശജയായ മുസ്‌ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ലണ്ടനില്‍ ഇന്ത്യന്‍ വംശജയായ മുസ്‌ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍: ലണ്ടനില്‍ ഇന്ത്യന്‍ വംശജയായ മുസ്‌ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സെലിന്‍ ദുഖ്‌റാന്‍ എന്ന 19 കാരിയാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. സൗത്ത് വെസ്റ്റ് ലണ്ടനിനെ കിങ്‌സ്റ്റണ്‍ അപോണ്‍ തെംസിലെ ഒരു വലിയ വീട്ടില്‍ വായമൂടി, കൈകള്‍ ബന്ധിച്ച നിലയിലാണ് ദുഖ്‌റാന്റെ മൃതദേഹം കണ്ടെത്തിയത്. ഒപ്പം കൈകാലുകള്‍ കെട്ടിയ നിലയില്‍ മറ്റൊരു പെണ്‍കുട്ടിയെയും സംഭവ …
ട്രംപിന്റെ മുഖംമൂടി അണിഞ്ഞ് എത്തിയ കള്ളന്മാര്‍ ഇറ്റലിയില്‍ അടിച്ചുമാറ്റിയത് ഒരു ലക്ഷം യൂറോ
ട്രംപിന്റെ മുഖംമൂടി അണിഞ്ഞ് എത്തിയ കള്ളന്മാര്‍ ഇറ്റലിയില്‍ അടിച്ചുമാറ്റിയത് ഒരു ലക്ഷം യൂറോ
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുഖംമൂടി അണിഞ്ഞ് എത്തിയ കള്ളന്മാര്‍ ഇറ്റലിയില്‍ അടിച്ചുമാറ്റിയത് ഒരു ലക്ഷം യൂറോ. 20 എടിഎമ്മുകളില്‍നിന്നാണ് ഇവര്‍ ഇത്രയും പണം മോഷ്ടിച്ചത്. സംഭവം നടന്ന് അധികം വൈകാതെ ഇവരെ പൊലീസ് പിടികൂടിയതാണ് റിപ്പോര്‍ട്ടുകള്‍. സിസിടിവി ക്യാമറകളിലാണ് ട്രംപിന്റെ മുഖംമൂടിയണിഞ്ഞ മോഷ്ടാക്കളുടെ മുഖം പതിഞ്ഞത്. വടക്കന്‍ ഇറ്റലിയിലെ ട്യൂറിനടത്തുള്ള ക്യാഷ് മെഷിനുകളും ഇവര്‍ ലക്ഷ്യം …
സാക്ഷിയായത് ചോര മരവിപ്പിക്കുന്ന നരക യാതനകള്‍ക്ക്, ജര്‍മ്മനിയില്‍ നിന്ന് ഒളിച്ചോടി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന യുവതിയുടെ വെളിപ്പെടുത്തല്‍
സാക്ഷിയായത് ചോര മരവിപ്പിക്കുന്ന നരക യാതനകള്‍ക്ക്, ജര്‍മ്മനിയില്‍ നിന്ന് ഒളിച്ചോടി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന യുവതിയുടെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: സാക്ഷിയായത് ചോര മരവിപ്പിക്കുന്ന നരക യാതനകള്‍ക്ക്, ജര്‍മ്മനിയില്‍ നിന്ന് ഒളിച്ചോടി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന യുവതിയുടെ വെളിപ്പെടുത്തല്‍. ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പില്‍ നിന്നും ഇറാഖ് സൈന്യം പിടികൂടി ജയിലിലടച്ച ജര്‍മ്മന്‍കാരി ലിന്‍ഡ വെന്‍സലിന്റെ വെളിപ്പെടുത്തലുകകാണ് ആഗോള മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയാകുന്നത്. ഐഎസിലെ നരകയാതനകള്‍ക്ക് ശേഷം ജന്മനാടായ ജര്‍മ്മനിയിലേക്ക് പോകാന്‍ ഇപ്പോള്‍ …
ഖത്തര്‍ പ്രതിസന്ധി, മധ്യസ്ഥ ദൗത്യവുമായി ടര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ദോഹയില്‍, ഖത്തര്‍ അമീറുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി
ഖത്തര്‍ പ്രതിസന്ധി, മധ്യസ്ഥ ദൗത്യവുമായി ടര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ദോഹയില്‍, ഖത്തര്‍ അമീറുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി, മധ്യസ്ഥ ദൗത്യവുമായി ടര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ദോഹയില്‍, ഖത്തര്‍ അമീറുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മധ്യസ്ഥ ശ്രമവുമായി മേഖലയില്‍ പര്യടനം നടത്തുന്ന തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അമീരി ദീവാനില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ചര്‍ച്ച …